പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മ്മിച്ച
പീവീസ് ഉല്‍പ്പന്നങ്ങള്‍
ഇന്ന് നമ്മുടെ നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് പാരമ്പര്യ ചികിത്സ. തലമുറകള്‍ തോറും വാമൊഴിയായി പറഞ്ഞുകൊടുക്കുന്ന ഈ ചികിത്സാ സമ്പ്രദായം ഇന്ന് വേണ്ടത്ര പരിഗണന ലഭിക്കാതെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിഘട്ടത്തിലും പാരമ്പര്യ ചികിത്സ രീതി ഉപയോഗിച്ച് ആളുകള്‍ക്ക് ചികിത്സയും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുും നല്‍കുന്ന ഒരു വനിതാ രത്‌നത്തെയാണ് നാം പരിചയപ്പെടുന്നത്. തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശിനിയായ പുഷ്പവല്ലി. പരമ്പരാഗതമായി ലഭിച്ച അറിവുകളിലൂടെയും മറ്റ് നിരീക്ഷണ ഗവേഷണങ്ങളിലൂടെയും ആറോളം പ്രകൃതിദത്ത ഉത്പന്നങ്ങളും, 20ഓളം മരുന്നുകളുമാണ് പുഷ്പവല്ലി കേരള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്, അതും യാതൊരു പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ. എങ്ങനെയാണ് പുഷ്പവല്ലി ഈ ത്രസിപ്പിക്കുന്ന വിജയം നേടിയതെന്ന് നമുക്ക് പരിശോധിക്കാം.
ഇടുക്കി ജില്ലയിലെ തേക്കടിയില്‍ ഒരു പാരമ്പര്യ വൈദ്...