സന്തോഷ വാര്‍ത്ത., ചെറുകിട വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും മിതമായ നിരക്കിലും റിന്യൂവല്‍ ഫീ ഇല്ലാതെയും വളരെ വേഗത്തില്‍ ഇനി ബാര്‍കോഡ് ലഭ്യമാകും
അന്താരാഷ്ട്രതലത്തില്‍ റീട്ടെയില്‍ ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ച ഒരു ഉല്‍പ്പന്നമാണ് ബാര്‍കോഡ്. എന്നാല്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ബാര്‍കോഡ് എന്താണെന്നോ എന്തിനാണ് ബാര്‍കോഡ് ഉപയോഗിക്കുന്നത് എന്ന് അറിയാത്തവരായും ധാരാളം ആളുകള്‍ ഉണ്ട്. ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളടങ്ങിയ കോഡുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തിയ വരകളാണ് ബാര്‍കോഡ്. ഉല്‍പ്പന്നത്തിന്റെ വില, പ്രത്യേകത, നിര്‍മ്മാണ യൂണിറ്റ്, രാജ്യം എന്നിവ ബാര്‍കോഡില്‍ രേഖപ്പെടുത്തിയിരിക്കും. ആഗോളതലത്തില്‍ ചില്ലറ വ്യാപാര മേഖലയുടെ പ്രവര്‍ത്തനരീതിയെ തന്നെ ബാര്‍കോഡ് സംവിധാനം മാറ്റിമറിച്ചു. ബില്ലിങ് എളുപ്പമാക്കുന്നതിനൊപ്പം ശരിയായ വില ഈടാക്കാനും സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കാനും ബാര്‍കോഡ് സംവിധാനം വളരെ സഹായകരമാണ്. അമേരിക്കക്കാരായ നോര്‍മന്‍ ജോസഫ് വുഡ്‌ലാന്‍ഡ്, ജോര്‍ജ് ലോറര്‍ എന്നിവരാണ് റീട്ടെയില്‍ ബിസിനസ് മേഖലയുടെ തലവര തന്നെ മാറ്റിയെഴുതിയ ബാര്‍കോഡിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.
ഇന്ന് സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒരു ബാര്‍കോഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ധാരാളമാണ്. അതിനായി അവര്‍ ചെലവാക്കേണ്ട തുക വളരെ വലുതാണ്. അവയുടെ റിന്യൂവലിനായും കനത്ത ഫീസ് നല്‍കേണ്ടതുണ്ട്. നമ്മുടെ ആവശ്യത്തിനുള്ളത് മാത്രം വാങ്ങാന്‍ പറ്റാത്ത ഒരു സാധനവും ആണ് ബാര്‍കോഡുകള്‍. എന്നാല്‍ ഇന്ന് ഏതൊരു സാധാരണ ബിസിനസുകാരനും തന്റെ ആവശ്യത്തിനനുസരിച്ച് മാത്രം ബാര്‍കോഡുകള്‍ ലഭ്യമാക്കാന്‍ ഗ്ലോബല്‍ 360 സൊല്യൂഷന്‍സ് എന്നസ്ഥാപനത്തിന്റെ വെബ്‌സൈറ്റിലൂടെ (www.renewalfreebarcodes.com) സാധിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തില്‍ ഇതിനോടകം ആയിരക്കണക്കിന് ബാര്‍ക്കോഡുകള്‍ ഇതിലൂടെ വിറ്റഴിഞ്ഞു. ഏത് ചെറുകിട സ്ഥാപനം മുതല്‍ വന്‍കിട സ്ഥാപനത്തിന് വരെ ആവശ്യമുള്ള ബാര്‍കോഡുകള്‍ വളരെ കുറഞ്ഞ അളവിലും ബള്‍ക്ക് ആയും ലഭ്യമാക്കി നല്‍കുന്ന സ്ഥാപനമാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ 360 സൊല്യൂഷന്‍സ് എല്‍എല്‍സി. സ്ഥാപനത്തിന്റെ കേരള Middle East ഓപ്പറേഷന്‍ ഹെഡും ഡയറക്ടറുമായ നൗഫല്‍ ഷംസുദ്ധീന്‍ ബാര്‍കോഡുകളുടെ വിപണനത്തെക്കുറിച്ചും ഈ മേഖലയില്‍ നില്‍ക്കുന്ന അമിത വിലയെക്കുറിച്ചും വിജയഗാഥയുമായി സംസാരിക്കുന്നു.
ഒരു സാധാരണ ചെറുകിട വ്യവസായി ബാര്‍കോഡ് സ്വന്തമാക്കണമെങ്കില്‍ മിനിമം 100 എണ്ണമെങ്കിലും വാങ്ങിയിരിക്കണം. അതിനായി ആ ബാര്‍കോഡ് നല്‍കുന്ന സ്ഥാപനം പറയുന്ന വലിയ തുക ആ വ്യക്തി നല്‍കേണ്ടതായി വരും. മാത്രമല്ല 100 ബാര്‍കോഡിനു മുകളില്‍ കേവലം ഒരു ബാര്‍കോഡ് പോലും കൂടുതലായി വാങ്ങണമെങ്കില്‍ അടുത്തഘട്ടത്തില്‍ ആ വ്യക്തി 1000 ബാര്‍കോഡുകള്‍ വാങ്ങേണ്ടതായി വരും. ഇതാണ് ഇന്ന് മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്ന ബാര്‍കോഡ് വിപണന രീതി. എന്നാല്‍ ഇവിടെ സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു സ്ഥാപനം ഉദയം ചെയ്തിരിക്കുകയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ 360 സൊല്യൂഷന്‍സ്. ഏതൊരു ചെറിയ സംരംഭകനും അതായത് വെറും ഒരു ബാര്‍കോഡ് ആവശ്യമുള്ള വ്യക്തി മുതല്‍ പതിനായിരം ബാര്‍കോഡ് വരെ ആവശ്യമുള്ളവര്‍ക്ക് വരെ അവരുടെ സൗകര്യത്തിനനുസരിച്ച് മിതമായ നിരക്കില്‍ ബാര്‍കോഡുകള്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഗ്ലോബല്‍ 360 സൊല്യൂഷന്‍സ്.
വെറും ഒരു ബാര്‍കോഡ് മാത്രം ആവശ്യമുള്ള ഒരു വ്യക്തിക്ക് വെറും 1500 രൂപ ചിലവില്‍ ബാര്‍കോഡ് ലഭ്യമാക്കി ഈ മേഖലയില്‍ വിപ്ലവം തീര്‍ത്തിരിക്കുകയാണ് സ്ഥാപനം. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ഉള്ള GS1 US ബാര്‍കോഡുകളാണ് ഗ്ലോബല്‍ 360 സൊല്യൂഷന്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഇത് ലോകത്തിന്റെ എവിടെയും ഉപയോഗിക്കാം, വാങ്ങുന്ന വ്യക്തിക്ക് പൂര്‍ണ്ണമായും സ്വന്തമായ ബാര്‍കോഡ് ആയിരിക്കും ഇത്. അതിന് സര്‍ട്ടിഫിക്കറ്റും സ്ഥാപനം നല്‍കും. നിലവില്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥാപനം ആയിരക്കണക്കിന് ബാര്‍കോഡുകള്‍ വിപണനം ചെയ്തുകൊണ്ടിരിക്കുന്നു. EAN 13 / UPC 12 ബാര്‍കോഡുകളാണ് സ്ഥാപനം നല്‍കുന്നത്. ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും EAN 13 ബാര്‍ക്കോഡുകളാണ് ഉപയോഗിക്കുന്നത്.
മിതമായ നിരക്കില്‍ റിന്യൂവല്‍ ഫീ ഇല്ലാതെ ഒറ്റത്തവണമാത്രം പണം വാങ്ങിയാണ് ഗ്ലോബല്‍ 360 സൊല്യൂഷന്‍സ് ബാര്‍ക്കോഡുകള്‍ നല്‍കുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് നമുക്ക് നോക്കാം. 2002 വരെ ബാര്‍കോഡുകള്‍ക്ക് വര്‍ഷാവര്‍ഷം റിന്യൂവല്‍ ഫീ ഇല്ലായിരുന്നു എന്നാല്‍ 2002 മുതല്‍ ബാര്‍കോഡുകള്‍ക്ക് ഓരോ വര്‍ഷവും റിന്യൂവല്‍ ചാര്‍ജ് ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ നിലവിലുള്ള ബാര്‍കോഡുകള്‍ക്കും റിന്യൂവല്‍ ചാര്‍ജ് ഏര്‍പ്പെടുത്തി. അതിനെതിരെ ബാര്‍കോഡ് ഉടമകള്‍ കോടതിയെ സമീപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2002 ന് മുന്‍പ് ബാര്‍കോഡുകള്‍ സ്വന്തമാക്കിയവര്‍ റിന്യൂവല്‍ ഫീസ് നല്‍കേണ്ടതില്ല എന്ന് കോടതിവിധി ഉണ്ടായി. എന്നാല്‍ ഈ കോടതിവിധി വരും എന്ന് നേരത്തെ മനസ്സിലാക്കിയ ചില സമര്‍ത്ഥന്‍മാര്‍ അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ബാര്‍കോഡുകള്‍ സ്വന്തമാക്കിയിരുന്നു. അത്തരത്തിലുള്ള ബാര്‍കോഡുകള്‍ വാങ്ങി സമൂഹത്തില്‍ ഉള്ള സാധാരണ കച്ചവടക്കാരെയും ബിസിനസുകാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്ലോബല്‍ 360 സൊല്യൂഷന്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
മിതമായനിരക്കില്‍ ഒറ്റത്തവണ മാത്രം ക്യാഷടച്ച് നിങ്ങളുടെ ആവശ്യം അനുസരിച്ച് 1, 5, 10, 25, 50, 100 എന്നിങ്ങനെ ബാര്‍കോഡുകള്‍ വാങ്ങുന്നതിന് www.renewalfreebarcodes.com സന്ദര്‍ശിക്കുകയൊ +91 799 466 0122 (ഇന്ത്യ) +971 502047204 (ദുബായ്) എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ മെസ്സേജ് അയക്കുകയൊ ചെയ്യുക.