നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും കടിച്ച് ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാം ഇന്ന് ഏറ്റവും അധികം ഗവേഷണങ്ങള്‍ നടത്തുന്നത് ആരോഗ്യകരമായ ഭക്ഷണം കണ്ടെത്തുന്നതിനാണ്. ആ അന്വേഷണം ചെന്ന് എത്തിനില്‍ക്കുന്നത് മത്സ്യ മാംസാദികള്‍ തീക്കനലില്‍ ചുട്ടു കഴിക്കുന്ന പുരാതന രീതിയിലേക്കാണ്. ഇതിന്റെ ആധുനിക രൂപമാണ് ബാര്‍ബിക്യു എന്ന, ഭക്ഷണം തീക്കനലില്‍ ചുട്ട് കഴിക്കുന്ന രീതി. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭക്ഷണരീതിയാണ് ഇത്. എന്നാല്‍ ഇന്ന് ഈ ഭക്ഷണരീതി ആളുകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ ഭക്ഷണരീതിക്ക് അനേകം പ്രത്യേകതകള്‍ ആണുള്ളത് അതില്‍ പ്രധാനം ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്നത് തന്നെയാണ്. മറ്റൊന്ന് നമുക്ക് വീടുകളില്‍ ബാര്‍ബിക്യു ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ്. ഇന്ന് കേരളത്തിലെ വീടുകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആവശ്യമായ ബാര്‍ബിക്യു ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥാപനമാണ് എറണാകുളത്ത് കലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്പെ ബി.ബി.ക്യൂ. കേരളത്തിന്റെ സ്വന്തം ബാര്‍ബിക്യൂ ബ്രാന്റിന്റെ സാരഥി ഷോണ്‍ ജോര്‍ജ് ജോസഫ് വിജയഗാഥയുമായി സംസാരിക്കുന്നു.
കുറച്ച് വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചാല്‍ ബാര്‍ബിക്യു ചിക്കനും, ഫിഷും, എല്ലാം ഹോട്ടലുകളില്‍ നിന്നും മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ സാഹചര്യത്തിന് വലിയ മാറ്റം വരുത്തിയത് പെപ്പെ ബി.ബി.ക്യൂ ആണ്. വീടുകളില്‍ ഇനി നമുക്ക് അനായാസമായി രുചികരമായി ബാര്‍ബിക്യൂ ചെയ്ത ഭക്ഷണം തയ്യാറാക്കാം. ബാര്‍ബിക്യു ഒരു ഭക്ഷണ സംസ്‌കാരം എന്നതിലുപരി ഒരു ഉല്ലാസത്തിന്റെ കേന്ദ്രം കൂടിയാണ് ബാര്‍ബിക്യൂ. പണ്ടുകാലങ്ങളില്‍ നമ്മുടെയെല്ലാം ആഘോഷവേളകളില്‍ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും പുരുഷന്മാര്‍ മാറിയിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് എന്നാല്‍ ഇന്ന് ഉല്ലാസ യാത്രകളിലും കൂട്ടായ്മകളിലുമെല്ലാം ഒരു ബാര്‍ബിക്യൂ ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് അത് പ്രിപ്പയര്‍ ചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. നമ്മുടെ വിശേഷദിവസങ്ങളിലും ആഘോഷവേളകളിലും ബാര്‍ബെക്യു ചെയ്ത ഭക്ഷണം ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന അതേ രുചിയില്‍ വീടുകളില്‍ ചെയ്‌തെടുക്കാന്‍ ആളുകള്‍ക്ക് ഉത്സാഹം ഉണ്ടാകുന്നതും ഇത്തരം ഗ്രില്ലുകളുടെ ആവിര്‍ഭാവമാണ്.
എല്ലാ വീടുകളിലും ആളുകള്‍ സ്വന്തമായി ബാര്‍ബിക്യൂ ചെയ്യുക എന്ന ലക്ഷ്യമാണ് പെപ്പെ ബി.ബി.ക്യൂ.വിനുള്ളത്. കേരളത്തില്‍ ഇതിനുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമല്ലായിരുന്നു. ഗ്രില്‍, മസ്സാല (പെപ്പെയുടെ ബാര്‍ബിക്യൂ മിക്‌സ് വെറും കട്ടതൈര് മാത്രം ചേര്‍ത്ത് ചിക്കനില്‍ തേച്ച് പിടിപ്പിച്ച് ഗ്രില്‍ ചെയ്താല്‍ ഹോട്ടലില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടുന്ന ഗ്രില്‍ഡ് ചിക്കന്റെ അതേ രുചിയിലുള്ള ചിക്കന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ലഭിക്കും), കരി, കരി കത്തിക്കുവാനുള്ള ഫ്യൂവല്‍, പ്ലക്കറുകള്‍, സ്‌ക്യൂവറുകള്‍ ഇങ്ങനെ എല്ലാം പെപ്പെ ബി.ബി.ക്യൂ. ഒരു കൂടക്കീഴില്‍ ലഭ്യമാക്കി. വളരെ യൂസര്‍ ഫ്രണ്ട്‌ലിയാണ് പെപ്പെ ബി.ബി.ക്യൂ.വിന്റെ ഉല്‍പ്പന്നങ്ങള്‍. സാധാരണ വീട്ടമ്മയ്ക്കും, ഗൃഹനാഥനും വളരെ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാവുന്ന രീതിയിലാണ് ഈ ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രില്ലിന്റെ നാലുവശത്തും കൃത്യമായി വെന്റിലേഷന്‍ ഉള്ളതിനാല്‍ ഗ്രില്ലിനകത്തേക്ക് എയര്‍ സര്‍ക്കുലേഷന്‍ കൃത്യമായി ഉണ്ടാവുകയും എളുപ്പത്തില്‍ ചാര്‍ക്കോള്‍ കത്തുകയും ചെയ്യുന്നു. കൂടാതെ ചാര്‍ക്കോള്‍ കത്തിക്കുവാനുള്ള ഫ്യൂവല്‍ പായ്ക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ എങ്ങനെയാണ് ചാര്‍ക്കോള്‍ കത്തിക്കുന്നത് എന്ന് കൃത്യമായ വിവരണവും ഉപഭോക്താവിന് ലഭിക്കും.ഗ്രില്ലിന്റെ സ്റ്റാന്‍ഡുകള്‍ ഊരി മാറ്റാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വീടുകള്‍ക്ക് പുറമെ യാത്ര ചെയ്യുന്ന അവസരങ്ങളിലും, പിക്‌നിക് പാര്‍ട്ടികള്‍ക്കുമായി വാഹനങ്ങളില്‍ കയറ്റി ഇവ കൊണ്ടുപോകാനും സാധിക്കും. ചൈനീസ് നിര്‍മ്മിതമായ അനേകം ഗ്രില്ലുകള്‍ ഇന്ന് നമ്മുടെ നാട്ടില്‍ സുലഭമാണ്. എന്നാല്‍ അവ നിലവാരം വളരെ കുറഞ്ഞവയാണ്. നാലോ അഞ്ചോ പ്രാവശ്യം ഉപയോഗിക്കുമ്പോഴേക്കും ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാതെയാകും. എന്നാല്‍ പെപ്പെ ബി.ബി.ക്യൂ.വിന്റെ ഉല്‍പ്പന്നങ്ങള്‍ സ്റ്റെയ്‌നന്‍ലസ് സ്റ്റീലില്‍ ഉന്നത നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ഗ്രില്‍ ചെയ്യാനുള്ള ഗ്രില്ലുകള്‍ പെപ്പെ ബി.ബി.ക്യൂ.വിന്റെ മാത്രം പ്രത്യേകതയാണ്.
വിവിധ അളവിലും ക്വാളിറ്റിയിലും ഉള്ള ഗ്രില്ലുകള്‍ പെപ്പെ ബി.ബി.ക്യൂ.വില്‍ ലഭ്യമാണ്. 1500 രൂപ മുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡായ വെബ്ബറിന്റെ 30000 വരെയുള്ള 20ഓളം വിവിധ ഇനം ഗ്രില്ലുകള്‍ പെപ്പെ ബി.ബി.ക്യു.വില്‍ ലഭ്യമാണ്. ഇതിനുപുറമേ കബാബ് ചെയ്യാന്‍ സൗകര്യമുള്ള പ്രത്യേകം ഗ്രില്ലുകളും ഇവിടെ ലഭ്യമാണ്. 2 അടി മുതല്‍ 4 അടി വരെ ഉള്ള സ്‌കൂവറുകള്‍, മാരിനേറ്റ് ചെയ്ത ചിക്കന്‍, ചിക്കന്‍ ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മസാല, ഗ്രില്‍ ചെയ്യാന്‍ ആവശ്യമായ ചാര്‍ക്കോള്‍, മരക്കരി, ചിരട്ടക്കരി, ഫ്യൂവല്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും പെപ്പെ ബി.ബി.ക്യൂ.വില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 90723 11170