കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനത്തെ വാക്ക് ഏത് എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ അതാണ് കാമിയോ ഓട്ടോമേഷന്‍സ്. 1997ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് സിസിടിവി ക്യാമറ സര്‍വീലന്‍സ്, ഓട്ടോമേഷന്‍, ഹോം തിയറ്ററുകള്‍ എന്നീ മേഖലയില്‍ തങ്ങളുടെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ടെക്‌നോളജിയില്‍ ഉണ്ടായ മാറ്റങ്ങള്‍ മലയാളിക്ക് എന്നും പരിചയപ്പെടുത്തിയിരുന്നത് കാമിയോ ഓട്ടോമേഷന്‍സ് ആയിരിന്നു. റെജി ബാഹുലേയന്‍ എന്ന യുവ സംരംഭകന്‍ തന്റെ ആശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഓട്ടോമേഷന്‍ മേഖലയിലെ കേരള മാര്‍ക്കറ്റ് കീഴടക്കിയിരിക്കുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇപ്പോള്‍ വളര്‍ച്ചയുടെ ഏറ്റവും വലിയ ഭാഗമായി കോഴിക്കോട് ബൈപ്പാസില്‍ 4000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഓട്ടോമേഷന്‍ ഡിസ്‌പ്ലേ സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബഹുമാനപ്പെട്ട കേരള സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ മാറുന്ന പ്രവണതകളെ കുറിച്ചും ക്യാമിയോ ഓട്ടോമേഷന്‍ ഈ മേഖലയിലെ വളര്‍ച്ചയെക്കുറിച്ചും റെജി ബാഹുലേയന്‍ വിജയഗാഥയോട് സംസാരിക്കുന്നു
പുതിയതായി ഒരു വീട് വയ്ക്കുമ്പോള്‍ അവിടെ ക്യാമറ-സെക്യൂരിറ്റി സിസ്റ്റത്തിന്റെയും, ഓട്ടോമേഷന്റെയും പ്രാധാന്യം എന്താണ് എന്ന് മലയാളിയെ പഠിപ്പിച്ച സ്ഥാപനമാണ് കാമിയോ ഓട്ടോമേഷന്‍സ്. ഈ മേഖലയില്‍ വിജയകരമായി 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സ്ഥാപനം. ഇപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫുള്ളി എക്യുപ്പ്ഡ് ഓട്ടോമേഷന്‍ ഷോറൂം 4000 സ്‌ക്വയര്‍ ഫീറ്റില്‍ കോഴിക്കോട് ബൈപ്പാസില്‍ തുറന്നിരിക്കുകയാണ് കാമിയോ ഓട്ടോമേഷന്‍സ്. ഒരു ആര്‍കിടെക്ട്, സിവില്‍ എഞ്ചിനീയര്‍, ഉപഭോക്താവ് എന്നിവര്‍ക്ക് ഓട്ടോമേഷന്‍ രംഗത്ത് ഇന്ന് ലോകത്തില്‍ നിലവിലുള്ള ഏറ്റവും പുതിയ പ്രവണതകളും ആധുനിക സജ്ജീകരണങ്ങളും എക്്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ഷോറൂം തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ-സെക്യൂരിറ്റി സിസ്റ്റം, ഓട്ടോമേഷനിലൂടെ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഗെയ്റ്റുകള്‍, ഷട്ടറുകള്‍, കര്‍ട്ടനുകള്‍, ലൈറ്റുകള്‍, സ്‌മോക സെന്‍്‌സറുകള്‍, സെക്യൂരിറ്റി സെന്‍സറുകള്‍, ഗ്യാസ് ലീക്ക് സെന്‍സറുകള്‍, റൂം ഓക്‌സിജന്‍ ലെവല്‍ ചെക്കിങ് സെന്‍സറുകള്‍, കാലാവസ്ഥയ്ക്ക് അനുസരിച്ച് ഓരോ റൂമിലെയും ലൈറ്റ് അറേഞ്ച് ചെയ്യുക, സണ്‍ലൈറ്റിന് അനുസരിച്ച് മുറിയിലെ കര്‍ട്ടനുകള്‍ ഓട്ടോമാറ്റിക്കായി മാറുകയും ലൈറ്റ് ഓണാവുക തുടങ്ങി ഇന്ന് ഒരോ വീടുകള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യമായ കംപ്ലീറ്റ് സൊല്യൂഷനാണ് ഈ ഡിസ്‌പ്ലേ സെന്ററിലൂടെ കാമിയോ ഓട്ടോമേഷന്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത്.
ഈ ഡിസ്‌പ്ലേ സെന്ററിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടെ തയ്യാറാക്കിയിരിക്കുന്ന ഹോം തിയേറ്റര്‍-മ്യൂസിക് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആണ്. ഇവിടെ തയ്യാറാക്കിയിരിക്കുന്ന, 11 പേര്‍ക്ക് ഒരേ സമയം സിനിമ കാണാവുന്ന ഹോം തിയറ്റര്‍ ആഡംബരത്തിന്റെ അവസാന വാക്കാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഓഡിയോ മേഖലയിലെ ആഗോള വമ്പന്‍മാരായ ഫോക്കല്‍ ഫ്രാന്‍സിന്റെ ഓഡിയോ സിസ്റ്റം ആണ്. ഒരു ഹൈ ഇന്‍കം ക്ലാസ് അല്ലെങ്കില്‍ ലക്ഷ്വറി ക്ലാസ് എന്നീ മേഖലയിലുള്ളവര്‍ പുതുതായി ഒരു വീട് പണിയുമ്പോള്‍ എങ്ങനെ ആ വീട് പൂര്‍ണമായും ആസ്വദിക്കാവുന്ന രീതിയില്‍ പ്രയോജനപ്പെടുത്താം എന്ന് ക്യാമിയോ ഈ ഡിസ്‌പ്ലേ സെന്ററിലൂടെ നമ്മളെ പഠിപ്പിക്കുന്നു. ഇന്ന് ഓട്ടോമേഷന്‍ രംഗത്ത് ലോകത്തിലെ എല്ലാ ട്രെന്‍ഡുകളും ബ്രാന്‍ഡുകളും കാമിയോ ഈ ഷോറൂമില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മ്യൂസിക് ആസ്വദിക്കാനായി ഒരു ഡെഡിക്കേറ്റ്ഡ് ഏരിയയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ തന്നെ ബെഡ് റൂം, ലിവിങ് റൂം, കിച്ചണ്‍ തുടങ്ങിയ വ്യത്യസ്ഥ റൂമുകളില്‍ ഒരേ സമയം വ്യത്യസ്ഥ സംഗീതം ആസ്വദിക്കുവാനുള്ള ടെക്‌നോളജിയും കാമിയോ ഓട്ടോമേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.
25 വര്‍ഷം പിന്നിട്ട ജൈത്രയാത്ര
1997 പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 2000ത്തോടു കൂടിയാണ് ക്യാമറ-സെക്യൂരിറ്റി സിസ്റ്റം എന്നീ മേഖലയിലേക്ക് കാല്‍വയ്പ് നടത്തുന്നത്. സെക്യൂരിറ്റി സിസ്റ്റം എന്ന വാക്ക് മലയാളിക്ക് കേട്ട്‌കേള്‍വി മാത്രമായിരുന്ന സമയത്താണ് കാമിയോ ഈ ഉല്‍പ്പനങ്ങളുമായി കേരള മാര്‍ക്കറ്റില്‍ രംഗപ്രവേശം ചെയ്യുന്നത്.
അനേകം ടെക്‌നിക്കല്‍ എക്‌സപര്‍ട്ടുകളുടെ സഹായവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസര്‍ ആയിരുന്ന ടി കെ മണി നല്‍കിയ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് വിലമതിക്കാനാവാത്തതാണ്. 1999ല്‍ ക്യാമറ-സെക്യൂരിറ്റി സിസ്റ്റത്തെക്കുറിച്ച് പഠിക്കുവാനായി അദ്ദേഹത്തെ ചൈനയില്‍ അയക്കുകയുണ്ടായി സ്ഥാപനം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെക്യൂരിറ്റി സിസ്റ്റം ഡെവലപ്പ് ചെയ്‌തെടുത്തതാണ് സ്ഥാപനം ഈ മേഖലയില്‍ മുന്‍പന്മാര്‍ ആകുന്നത്. നീണ്ട ആറു വര്‍ഷക്കാലം കേരള മാര്‍ക്കറ്റിലെ ആഗോള ഭീമന്‍മാരുമായി മത്സരിച്ചായിരുന്നു കാമിയോ കേരള മാര്‍ക്കറ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2006 ആയപ്പോഴേക്കും സംരംഭകരെയും ഭവന നിര്‍മാതാക്കളെയും സെക്യൂരിറ്റി സിസ്റ്റത്തിന്റെ ക്യാമറയുടെയും പ്രാധാന്യം പഠിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കുകയും ചെയ്തു കാമിയോ. ഇതിന്റെ പിന്നില്‍ വലിയ പ്രയത്‌നം ഉണ്ടായിരുന്നു 2019 കാമിയോ കേരളത്തില്‍ ഓട്ടോമാറ്റിക് ഗെയ്റ്റുകള്‍ അവതരിപ്പിച്ചു. ലോക്കല്‍ മാര്‍ക്കറ്റിലെ ഓട്ടോമേറ്റഡ് ഗേറ്റുകള്‍ ആയിരുന്നു ആദ്യം അവതരിപ്പിച്ചത് എന്നാല്‍ അതിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അതില്‍ നിന്നും മാറി ഇറ്റാലിയന്‍ കമ്പനിയായ ഫാക് ന്റെ സഹായത്തോടു കൂടി പുതിയ ഓട്ടോമാറ്റിക് ഗേറ്റുകള്‍ കേരളത്തില്‍ അവതരിപ്പിച്ചു. 2010 ആയതോടെ കാമിയോ ഓട്ടോമേഷന്‍സ് ഓട്ടോമാറ്റിക് ഗേറ്റ്, സെക്യൂരിറ്റി സിസ്റ്റം, സെര്‍വീലന്‍സ് ക്യാമറ എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരായി മാറി. 2010 ല്‍ ഓട്ടോമേഷനിലേക്ക് കൂടി സ്ഥാപനം കടന്നു ഇവിടെ ഒരു വലിയ കാല്‍വെയ്പ്പാണ് സ്ഥാപനം നടത്തിയത് ഓട്ടോമേഷനില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാപനമായ എ.ബി.ബി. ജര്‍മനിയുമായിട്ടാണ് സ്ഥാപനം കൈകോര്‍ത്തത് ഇന്ന് എ.ബി.ബി. യുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂട്ടര്‍ ആയി മാറിയിരിക്കുകയാണ് കാമിയോ ഓട്ടോമേഷന്‍സ്.
അടുത്തതായി ഓഡിയോ സെഗ്മെന്റിലേക്കാണ് കാമിയോ കടന്നത്. ഓഡിയോ രംഗത്ത് ആഗോള ഭീമന്മാരായ ഫോക്കല്‍ ഫ്രാന്‍സുമായാണ് കാമിയോ കൈകോര്‍ത്തത്. ഇതോടുകൂടി ഹോം തീയറ്റുകളുടെ മേഖലയിലേക്കും സ്ഥാപനം കാല്‍വയ്പ്പ് നടത്തി. 2015 ആയപ്പോഴേക്കും ക്യാമിയോ കൊച്ചിയില്‍ വൈറ്റില ബൈപ്പാസില്‍ തങ്ങളുടെ ആദ്യത്തെ ഡിസ്‌പ്ലേ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കസ്റ്റമര്‍ക്ക് സെക്യൂരിറ്റി സിസ്റ്റം ക്യാമറ ഓട്ടോമേഷന്‍ ഓഡിയോ സിസ്റ്റം എന്നീ മേഖലയില്‍ എല്ലാം ഉള്ള പുതിയ പ്രവണതകള്‍ എക്‌സ്പീരിയന്‍സ് ചെയ്യുവാനായി ഒരു ഡിസ്‌പ്ലേ സെന്റര്‍ ആയിരുന്നു അവിടെ തുടങ്ങുന്നത്.
ഇതോടൊപ്പം വന്‍കിട ഫാക്ടറികളുടെ പ്രധാന കവാടങ്ങള്‍ ഓട്ടോമേഷനിലൂടെ നിയന്ത്രിക്കുകയും സെക്യൂരിറ്റി ചെക്കിങ്ങിനുള്ള എല്ലാകാര്യങ്ങളും കമ്പ്യൂട്ടറിന്റെ (വീഡിയോ സ്‌ക്രീനിങ്ങ്, ഫിംഗര്‍പ്രിന്റ്) സഹായത്തോടെ നിര്‍വ്വഹിക്കുക, ഓട്ടോമാറ്റിക്കായി ഡോറുകള്‍ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനങ്ങള്‍, സ്ഥാപനങ്ങളുടെ റിസപ്ഷനില്‍ വ്യക്തികളുടെ സാമീപ്യത്തില്‍ മാത്രം ലൈറ്റുകളും, സംഗീതങ്ങളും പ്രവര്‍ത്തിക്കുന്ന രീതികളുമൊക്കെ കാമിയോ ഓട്ടോമേഷന്‍സ് ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങി നമ്മുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാമേഖലകളിലും ക്യാമറ നിരീക്ഷണവും ഓട്ടോമേഷന്‍ സംവിധാനങ്ങളും എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ഡിസ്‌പ്ലേ സെന്ററില്‍ ഉപഭോക്താക്കള്‍ക്ക് കാണിച്ചു കൊടുത്തു. വീടുകളുടെ ഗേറ്റുകളില്‍ ഓട്ടോമാറ്റിക് സംവിധാനം, വീടനകത്തും പുറത്തുമുള്ള സുരക്ഷാക്യാമറകള്‍, ലൈറ്റുകള്‍, വാട്ടര്‍ ഫൗണ്ടന്‍, ഡോറുകളുടെ ഓട്ടോമാറ്റിക് ലോക്കുകള്‍ തുടങ്ങി ജനാലകളുടെ കര്‍ട്ടനുകള്‍ വരെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ ടെക്‌നോളജി വളര്‍ന്നപ്പോള്‍ അത് മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയത് കാമിയോ ഓട്ടോമേഷന്‍സ് ആയിരുന്നു.
സ്ഥപാനം ഇങ്ങനെ മുന്നേറുന്ന സമയത്തായിരുന്നു 2020ല്‍ കൊറോണയുടെ വരവ്. ലോകം മുഴുനും കൊറോണയില്‍ സ്തംഭിച്ച് നിശ്ചലമായ സമയത്ത് അവിടെയും കാമിയോ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കൊറോണ വൈറസ് വ്യാപകമായ ഈ സാഹചര്യത്തിന്റെ ‘തെര്‍മല്‍ ട്രാക്കിങ്ങ്’ സംവിധാനം ഇന്‍ഡ്യയില്‍ ആദ്യമായി പരിചയപ്പെടുത്തിയത് കാമിയോ ഓട്ടോമേഷന്‍സ് ആയിരുന്നു. അനിയന്ത്രിതമായി ആളുകള്‍ വരുന്ന എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, കളക്ടറേറ്റുകള്‍, മാളുകള്‍, വന്‍കിട ഫാക്ടറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരേസമയം 20 പേരെ വരെ ഓട്ടോമാറ്റിക്കായി ടെംപറേച്ചര്‍ ചെക്ക് ചെയ്ത്, ടെംപറേച്ചര്‍ കൂടുതലുള്ളവരെ വേര്‍തിരിച്ചറിയുവാനും സാധിക്കുന്ന ഈ സംവിധാനം കാമിയോ കേരള മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. 200 പേരില്‍നിന്നുപോലും ടെംപറേച്ചര്‍ വ്യത്യാസമുള്ളവരെ വേര്‍തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കും.
ക്യാമിയോ ഓട്ടോമേഷന്റെ 25 വര്‍ഷത്തെ ഈ വിജയത്തിന് പിന്നില്‍ അനേകം ഘടകങ്ങളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രധാനം സ്ഥാപനത്തിന്റെ പിന്നില്‍ ഉരുക്ക് കോട്ട പോലെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംഘമാണെന്ന് റെജി ബാഹുലേയന്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓട്ടോമേഷന്‍ സെക്യൂരിറ്റി സിസ്റ്റം ടെക്‌നീഷ്യന്മാരുടെ ഒരു വലിയ നിലതന്നെ ക്യാമിയോയുടെ സ്വന്തമാണ്. വെറുതെ ജോലി ചെയ്യുക എന്നതിലുപരി തങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ ഉപകരണത്തിന്റെയും 100% ഉപയോഗം ഉപഭോക്താവിന് ലഭ്യമാക്കി കൊടുക്കുക എന്നത് കാമിയോയുടെ ഓരോ സ്റ്റാഫിനെയും കര്‍ത്തവ്യമാണ്. അതോടൊപ്പം വ്യത്യസ്ത തരം സെക്യൂരിറ്റി സിസ്റ്റങ്ങളെ ഇന്റഗ്രേറ്റ് ചെയ്തുകൊണ്ട് പുതിയ രീതികള്‍ ഈ മേഖലയില്‍ പരീക്ഷിക്കുകയും അത് പാരന്റ് കമ്പനികള്‍ക്ക് അയച്ചുകൊടുത്തു അത്തരത്തില്‍ പുതിയ സിസ്റ്റം ഡെവലപ്പ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാമിയോയുടെ മിടുക്കന്മാരായ ടെക്‌നീഷ്യന്മാരാണ്. മറ്റൊരു വസ്തുത കാമിയോയുടെ ഇടമുറിയാത്ത സേവനങ്ങളാണ് ഒരു കംപ്ലയ്ന്റ് രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ആ കംപ്ലയ്ന്റ് പരിശോധിച്ച് അതിന് പരിഹാരം നല്‍കുന്ന ജോലി ടെക്‌നീഷ്യന്മാര്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നു. സര്‍വീസുകള്‍ നിശ്ചിത സമയത്തിന് മുന്‍പേ ചെയ്തുതീര്‍ക്കുക എന്നതാണ് കാമിയോയുടെ രീതി. ഒരു ലക്ഷ്വറി ക്ലാസ് കസ്റ്റമര്‍ ആയാലും ഒരു മിഡില്‍ ക്ലാസ് കസ്റ്റമര്‍ ആയാലും ഒരേപോലെ ആയിരിക്കും കാമിയയുടെ സേവനങ്ങളും വില്പനാന്തര സേവനങ്ങളും. അത് 25 വര്‍ഷമായി ഒരുപോലെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നു.
ഞങ്ങളുടെ ഓട്ടോമേഷന്‍ സെക്യൂരിറ്റി സിസ്റ്റം ഉപയോഗിക്കുന്ന ഓരോ കസ്റ്റമറും മനസമാധാനത്തോടെ ഉറങ്ങണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി അഹോരാത്രം അധ്വാനിക്കാന്‍ നിങ്ങളുടെ ഓരോ സ്റ്റാഫും തയ്യാറാണ്. അതുതന്നെയാണ് ഈ സ്ഥാപനത്തിന്റെ 25 വര്‍ഷത്തെ വിജയത്തിന്റെ രഹസ്യം, സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ റെജി അഭിമാനത്തോടെ പറയുന്നു. സ്ഥാപനത്തിലെ തൊഴിലാളികള്‍ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയത്തിന്റെ മറ്റൊരു രഹസ്യം കൃത്യമായി സെയില്‍സ്-സര്‍വീസ്-ഓഫീസ് എന്നിവരുടെ ഏകോപനം നടക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്നത് ആത്യന്തികമായി കസ്റ്റമര്‍ ആണ്. ഇന്നുവരെ ഒരു കസ്റ്റമര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാകാതെ നോക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ഇന്ന് കാനഡയിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇറ്റലിയിലും എല്ലാം ഓട്ടോമേഷന്‍ സെക്യൂരിറ്റി സിസ്റ്റം മേഖലയില്‍ വരുന്ന ഓരോ സോഫ്റ്റ്വെയര്‍ അപ്‌ഡേഷനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമിയോയും അറിയുന്നു അതിനു കാരണം ഈ രാജ്യങ്ങളിലെ എല്ലാം ലോകപ്രശസ്തമായ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് കാമിയോ ഉപയോഗിക്കുന്നത്. അതിനെല്ലാം ഉപരി ഈ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡിസ്ട്രിബ്യൂട്ടര്‍മാരും ആണ് അതിനാല്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഇത്തരം മാറ്റങ്ങള്‍ അനുദിനം മനസ്സിലാക്കിയാണ് മുന്നോട്ടു സഞ്ചരിക്കുന്നത്
സെക്യൂരിറ്റി സിസ്റ്റം ഓട്ടോമേഷന്‍ മേഖലയിലെ എല്ലാ പുതിയ ആശയങ്ങളും ജനങ്ങളിലേക്ക് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ക്യാമിയോ കോഴിക്കോട് തങ്ങളുടെ ഏറ്റവും പുതിയ ഡിസ്‌പ്ലേ സെന്റര്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന അപ്‌ഡേഷനുകളും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഡിസ്‌പ്ലേ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് വളര്‍ച്ചയുടെ അടുത്ത ഘട്ടമായി എറണാകുളത്ത് ഇടപ്പള്ളിയില്‍ ക്യാമിയോയുടെ കോര്‍പ്പറേറ്റ് ഓഫീസിനോട് ചേര്‍ന്ന് രണ്ടാമതൊരു ഡിസ്‌പ്ലേ സെന്റര്‍ കൂടി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സ്ഥാപനം