കഠിനാധ്വാനത്തിലൂടെ ജീവിത വിജയം പ്രജീഷ് ഒരു മാതൃകയാണ്
തന്റെ പ്രവര്‍ത്തന മേഖലയില്‍ ആരെയും പ്രചോദിപ്പിക്കുന്ന വിജയം നേടുക. അതിലൂടെ അനേകര്‍ക്ക് ജീവിത മാര്‍ഗവും, ജീവിതവിജയവും നേടിക്കൊടുക്കാന്‍ സാധിക്കുക അതില്‍പരം അനുഗ്രഹദായകമായി എന്താണുള്ളത്. ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്ന വാക്ക് 'കഠിനാധ്വാനം' എന്നതാണ്. ''താന്‍ പാതി, ദൈവം പാതി'', ഈ വാക്കുകള്‍ കേള്‍ക്കാത്ത ഒരാള്‍ പോലും മലയാളികളില്‍ ഉണ്ടാകില്ല. നമ്മുടെ പാതി നമ്മള്‍ ചെയ്താല്‍ ബാക്കി പാതി ദൈവം ഉറപ്പായും ചെയ്യും. ഈ ചൊല്ലിനെ പൂര്‍ണമായും അന്വര്‍ദ്ധമാക്കുന്ന തരത്തിലുള്ള ഒരു ജീവിത വിജയത്തിന് ഉടമയാണ് കോഴിക്കോട് സ്വദേശിയായ പ്രജീഷ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിച്ച പ്രജീഷ് എന്ന കോഴിക്കോട് സ്വദേശി നമുക്ക് എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്്. ഈ വിജയത്തെക്കുറിച്ച് പ്രജീഷ് വിജയഗാഥയോട് സംസാരിക്കുന്നു.
വളരെ താഴ്ന്ന നിലയില്‍ നിന്നും തന്റെ ജീവിതം ആരംഭിച്ച പ്...