തന്റെ പ്രവര്‍ത്തന മേഖലയില്‍ ആരെയും പ്രചോദിപ്പിക്കുന്ന വിജയം നേടുക. അതിലൂടെ അനേകര്‍ക്ക് ജീവിത മാര്‍ഗവും, ജീവിതവിജയവും നേടിക്കൊടുക്കാന്‍ സാധിക്കുക അതില്‍പരം അനുഗ്രഹദായകമായി എന്താണുള്ളത്. ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്ന വാക്ക് ‘കഠിനാധ്വാനം’ എന്നതാണ്. ”താന്‍ പാതി, ദൈവം പാതി”, ഈ വാക്കുകള്‍ കേള്‍ക്കാത്ത ഒരാള്‍ പോലും മലയാളികളില്‍ ഉണ്ടാകില്ല. നമ്മുടെ പാതി നമ്മള്‍ ചെയ്താല്‍ ബാക്കി പാതി ദൈവം ഉറപ്പായും ചെയ്യും. ഈ ചൊല്ലിനെ പൂര്‍ണമായും അന്വര്‍ദ്ധമാക്കുന്ന തരത്തിലുള്ള ഒരു ജീവിത വിജയത്തിന് ഉടമയാണ് കോഴിക്കോട് സ്വദേശിയായ പ്രജീഷ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിച്ച പ്രജീഷ് എന്ന കോഴിക്കോട് സ്വദേശി നമുക്ക് എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്്. ഈ വിജയത്തെക്കുറിച്ച് പ്രജീഷ് വിജയഗാഥയോട് സംസാരിക്കുന്നു.
വളരെ താഴ്ന്ന നിലയില്‍ നിന്നും തന്റെ ജീവിതം ആരംഭിച്ച പ്രജീഷിന്റെ ജീവിതം മാറി മറിയുന്നത് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഗ്രൂപ്പില്‍ ജോലിക്ക് കയറിയതോടെയാണ്. തന്റെ കഠിനാധ്വാനവും, പ്രവര്‍ത്തന മികവും കൊണ്ട് ജോലിയില്‍ കയറി ഏറെ താമസിയാതെ തന്നെ പ്രജീഷ് ആ സ്ഥാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന പോസ്റ്റിലേക്ക് പടിപടിയായി നടന്നു കയറുകയും, ഒരു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജനറല്‍ മാനേജര്‍ പദവിയിലേക്ക് ഉയരുകയും ചെയ്തു. അങ്ങനെ മുന്നോട്ടു പോകുന്ന സമയത്താണ് 2018 ല്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഫിജികാര്‍ട്ടിലൂടെ ഡയറക്ട് സെല്ലിംഗ് മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് കുറച്ച് കാലം ഡയറക്ട് സെല്ലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ടായിരുന്ന പ്രജീഷ്, ഈ മേഖലയുടെ സാധ്യതയെ കുറിച്ച് വ്യക്തമായി പഠിക്കുകയും ആ മേഖലയില്‍ തനിക്ക് ധാരാളം കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കുകയും ചെയ്തു. വീട്ടുകാരും, സ്വന്തക്കാരുമെല്ലാം എതിര്‍ത്തിട്ടും 6 അക്ക ശമ്പളം ലഭിക്കുന്ന ജോലി രാജിവച്ചാണ് അനന്ത സാധ്യതയുള്ള ഡയറക്ട് സെല്ലിംഗ് മേഖലയിലേക്ക് അദ്ദേഹം സധൈര്യം കടന്നുവന്നത്.
മറ്റ് ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി നിത്യജീവിതത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ആണ് ഫിജികാര്‍ട്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരേ സമയം ഡയറക്ട് സെല്ലിങ്ങും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും സംയോജിപ്പിച്ചുകൊണ്ടുമുള്ള ഒരു പ്രവര്‍ത്തന രീതിയാണ് ഫിജികാര്‍ട്ടിനെ മറ്റ് ഡയറക്ട് സെല്ലിങ്ങ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതുകൂടാതെ കേരളത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആദ്യത്തെ ഡയറക്ട് സെല്ലിംഗ് സ്ഥാപനവുമാണ് ഫിജികാര്‍ട്ട്. ഇതിനെല്ലാം പുറമേ കേരളത്തില്‍ സ്വന്തമായി ഹെഡ് ഓഫീസ്, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എല്ലാമുള്ള സ്ഥാപനവുമാണ് ഫിജികാര്‍ട്ട്. ഇത് സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ സ്ഥാപനത്തിന് സഹായകരമായി.
ഇന്നും അന്നുമെല്ലാം ധാരാളം തെറ്റിദ്ധാരണകള്‍ നേരിടുന്ന ഒരു മേഖലയാണ് ഡയറക്ട് സെല്ലിംഗ്. അതിന് പ്രധാന കാരണം മുന്‍കാലങ്ങളില്‍ കേരളത്തില്‍ ചില ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ നടത്തിയ തട്ടിപ്പ് തന്നെയാണ്. മറ്റൊന്ന്, പല ഡയറക്ട് സെല്ലിംഗ് കമ്പനികളും അവരുടെ കമ്പനിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആയി ആളുകള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നുള്ള കൃത്യമായ ഒരു പ്ലാനോ പദ്ധതികളോ ഈ സ്ഥാപനങ്ങളൊന്നും അവര്‍ക്ക് നല്‍കിയിരുന്നില്ല. ഇത്തരം തട്ടിപ്പില്‍ പെട്ട് പണവും ജോലിയും നഷ്ടപ്പെട്ടവര്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ഇതില്‍ ഏറ്റവും വലിയ ഒരു തെറ്റിദ്ധാരണ ഡയറക്ട് സെല്ലിംഗ് കമ്പനികളില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞ് നമ്മുടെ കീഴില്‍ രണ്ടുപേരെ ചേര്‍ത്താല്‍ മതി, ആ രണ്ടു പേര്‍ ചേര്‍ന്ന് നമുക്ക് താഴെ വീണ്ടും ആളുകളെ സൃഷ്ടിക്കുകയും അതിലൂടെ നമുക്ക് വലിയൊരു ടീം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും, കണക്കില്ലാതെ പണം സമ്പാദിക്കാമെന്നുമെല്ലാമായിരുന്നു. എന്നാല്‍ കഠിനാധ്വാനവും സ്മാര്‍ട്ട് വര്‍ക്കും സംഘടനാ പാഠവവും എല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ ഒരു വ്യക്തിക്ക് ഡയറക്ട് സെല്ലിങ്ങ് മേഖലയില്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂ, അതിനായി വ്യക്തമായ പ്ലാനുകളും പദ്ധതികളും ഓരോരുത്തരും തയ്യാറാക്കണം. ”കൃത്യമായി പറഞ്ഞാല്‍, ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിനു ശേഷമാണ് ഞാന്‍ ഈ മേഖലയില്‍ വിജയം നേടിത്തുടങ്ങിയത്” പ്രജീഷ് പറയുന്നു
ഫിജികാര്‍ട്ടിലെന്നല്ല ഏതൊരു ഡയറക്ട് സെല്ലിംഗ് കമ്പനിയിലും ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്റ്റേജ് എന്താണെന്നാല്‍, വിദ്യാഭ്യാസ യോഗ്യതയോ സാമൂഹിക നിലവാരമോ ഒന്നും മാനദണ്ഡമാക്കാതെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ജീവിതവിജയം നേടാം എന്നുള്ളതാണ്. മറ്റൊരു മേഖലയിലും ഇത്തരത്തിലുള്ള ഒരു സാധ്യത ഒരാള്‍ക്ക് ലഭിക്കുകയില്ല. എന്നിരുന്നാലും, തന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍ എല്ലാം ആളുകള്‍ക്ക് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലുള്ള താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന്് പ്രജീഷ് പറയുന്നു. കാരണം, മറ്റ് ഡയറക്ട് സെല്ലിങ്ങ് സ്ഥാപനങ്ങളിലേത് പോലെ, വിജയം നേടിയ ഒരു പെര്‍ഫോമര്‍ ഫിജികാര്‍ട്ടിന് ഉണ്ടായിരുന്നില്ല. അതിനാല്‍. തന്നെ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് പ്രജീഷും ടീമും, സ്ഥാപനത്തിന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ മികച്ച പ്രകടനം ഫിജികാര്‍ട്ടില്‍ കാഴ്ചവച്ചതിലൂടെ ജീവിത വിജയം നേടുവാനും, തന്റെ ടീമില്‍ ധാരാളം മികച്ച പ്രവര്‍ത്തകരെ ഉയര്‍ത്തിക്കൊണ്ട് വരുവാനും പ്രജീഷിന് സാധിച്ചു. കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു അത്, പ്രജീഷ് ഓര്‍ക്കുന്നു. ഒരു ദിവസം ഏകദേശം 20 മണിക്കൂറോളം നിരന്തരമായി പ്രവര്‍ത്തിച്ചും, മാസങ്ങളോളം കഠിനാധ്വാനം ചെയ്തും, നിരന്തരമായി യാത്ര ചെയ്തുമെല്ലാം ആയിരുന്നു പ്രജീഷ് ഈ നേട്ടം കൈവരിച്ചത്. ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ എല്ലാം തട്ടിപ്പുകാര്‍ ആണെന്നും, ഇവര്‍ക്ക് വലിയ വിജയം നേടുവാന്‍ സാധിക്കില്ല എന്നുമുള്ള, സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും എല്ലാം പരിഹാസങ്ങളെ എതിര്‍ത്ത് തോല്‍പ്പിച്ച സാഹചര്യത്തെ അഭിമാനത്തോടെയാണ് പ്രജീഷ് ഓര്‍ക്കുന്നത്.
ശക്തമായ ഒരു ടീം ബില്‍ഡ് ചെയ്യുകയും, ആ ടീമിലെ ഓരോ അംഗങ്ങളുടെയും വിജയത്തിനായി ഒരു ലീഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു വ്യക്തി ഡയറക്റ്റ് സെല്ലിംഗ് മേഖലയില്‍ ഉന്നത വിജയം നേടുന്നതെന്നും പ്രജീഷ് പറയുന്നു. സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉള്ളിലുള്ള കഴിവുകളെ പൂര്‍ണമായും പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള ട്രെയിനുകള്‍ ആണ് സ്ഥാപനം നല്‍കുന്നത്. അനേകം സുഹൃത്തുക്കളുടെയും കൂടുംബക്കാരുടെയും പരിഹാസങ്ങളെയുമെല്ലാം തൃണവല്‍ക്കരിച്ചു കൊണ്ടാണ് പ്രജീഷ് ഇന്ന് ഈ മേഖലയില്‍ മുന്‍പന്തിയില്‍ എത്തിയത്. വിമര്‍ശനങ്ങളെ കൃത്യമായി പഠിക്കുകയും അതില്‍ കഴമ്പുള്ളത് സ്വീകരിക്കുകയും അല്ലാത്തത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുക എന്ന ഉപദേശമാണ് പ്രജീഷ് തന്റെ ടീമംഗങ്ങള്‍ക്ക് നല്‍കുന്നത്.
വെറും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന പ്രജീഷ് ഇന്ന് സമൂഹത്തിലെ ഏറ്റവും ഉന്നത ശ്രേണിയിലാണ് ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 10 ലക്ഷത്തോളം പേര് അടങ്ങുന്ന ഒരു ടീമിന്റെ ലീഡറാണ് പ്രജീഷ്. ഈ കുറഞ്ഞ പ്രവര്‍ത്തനകാലയളവിനുള്ളില്‍ ഏകദേശം അഞ്ചരക്കോടി രൂപയില്‍ അധികം വരുമാനമാണ് പ്രജീഷ് ഫിജികാര്‍ട്ടില്‍ നിന്നും നേടിയെടുത്തത്. അതുകൂടാതെ ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ഹാരിയര്‍, ബിഎംഡബ്ലിയു 5 സീരീസ് എന്നീ വാഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. 6 അക്ക ശമ്പളം ലഭിച്ചുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് ഡയറക്ട് സെല്ലിംഗ് മേഖലയിലേക്ക് ഇറങ്ങിയതിന് ഫലമായി ഉണ്ടായ അനേകം സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് പ്രജീഷ് ഈ നിലയിലേക്ക് ഉയര്‍ന്ന് വന്നത്.
Facebook : M PRAJEESH NAYARKUZHI, Instagram: nayarkuzhimprajeesh
എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ
എന്താണ് ഡയറക്ട് സെല്ലിംഗ്, അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് ?
അമേരിക്കയില്‍ 1920കളില്‍ തുടക്കം കുറിച്ച ഒരു ബിസിനസ് സംവിധാനമാണ് ഡയറക്ട് സെല്ലിംഗ.് ഇത് 1995ലാണ് ഇന്ത്യയിലെത്തിയത്. ഇടനിലക്കാരില്ലാതെ ഒരു നെറ്റ്വര്‍ക്ക് വഴി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് ഈ രീതി. പരസ്യങ്ങളും ഇടനിലക്കാരും ഇല്ലാതെ, ലാഭത്തിന്റെ ഒരു വിഹിതം ഇതില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണ് ഡയറക്ട് സെല്ലിങ്ങ് ഇന്‍ഡസ്ട്രി, അതിനാല്‍ തന്നെ ഈ മേഖലയെ കുറിച്ച് ആളുകള്‍ക്ക് ഒരു ഭീതിയുണ്ട്; എന്താണ് താങ്കളുടെ അഭിപ്രായം ?
ഡയറക്ട് സെല്ലിങ് മേഖല വളരെ ശക്തവും അതില്‍ പങ്കാളികളാകുന്നവര്‍ക്ക് മികച്ച വരുമാനവും നേടിക്കൊടുക്കുവാന്‍ പ്രാപ്തിയുള്ള ഒരു മേഖലയാണ്. എന്നാല്‍ ഇന്ത്യയില്‍ ഡയറക്ട് സെല്ലിംഗ് മേഖലയുടെ ആരംഭ കാലം മുതല്‍ അനേകം കള്ളനാണയങ്ങള്‍ രൂപം കൊണ്ടിരുന്നു. അതിന്റെ ഫലമായി തന്നെ അനേകം സ്ഥാപനങ്ങള്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. മണി ചെയ്ന്‍ പോലുള്ള തട്ടിപ്പുകള്‍ ഒരുകാലത്ത്് വ്യാപകമായിരുന്നു. ഒരു വ്യക്തി ഡയറക്ട് സെല്ലിങ്ങ് കമ്പനിയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ആദ്യം തന്നെ ആ കമ്പനിയെക്കുറിച്ച് വ്യക്തമായി പഠിക്കണം. കമ്പനിയുടെ സ്ഥാപകന്മാര്‍ ആരൊക്കെയാണ്, അവരുടെ നിലവിലെ ബിസിനസ്സുകള്‍ എന്തൊക്കെയാണ്, അവര്‍ ഈ കമ്പനിയുടെ ഭാവിയെ എങ്ങനെയാണ് കാണുന്നത്. കമ്പനിയുടെ പ്രൊഡക്ടുകള്‍ എന്തൊക്കെയാണ്. അവയ്ക്ക് മറ്റ് ഉല്‍പ്പന്നങ്ങളുമായുള്ള ഗുണഗണങ്ങള്‍ എന്തൊക്കെയാണ്. കൂടാതെ കമ്പനി അവരുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്. ഏതെല്ലാം പെര്‍ഫോര്‍മേഴ്‌സിന് കമ്പനി ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കമ്പനി ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന രജിസ്‌ട്രേഷനുകളെല്ലാം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിക്കണം.
ഡയറക്ട് സെല്ലിംഗ് കമ്പനികളില്‍ പെര്‍ഫോമറായി ചേര്‍ന്നാല്‍ ഉടന്‍തന്നെ കാര്‍ വാങ്ങാം, വീട് വയ്ക്കാം എന്നിങ്ങനെ എല്ലാം അനേകം പ്രലോഭനങ്ങളുണ്ട്. ഇതില്‍ എത്രത്തോളം സത്യമുണ്ട്, യാഥാര്‍ത്ഥ്യം എന്നാണ് ?
ഡയറക്ട് സെല്ലിംഗ് മേഖലയുടെ സാധ്യത അനന്തമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അനേകം പേര്‍ ജീവിത വിജയം നേടിയവരാണ്. ഞാന്‍ അതിനൊരു ഉദാഹരണമാണ് എന്നും അഭിമാനത്തോടെ പറയുന്നു. എന്നാല്‍ ഇതില്‍ നാം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍, ഡയറക്ട് സെല്ലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയാല്‍ ഒരു മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒരു വ്യക്തിക്കും കാര്‍ വാങ്ങാനോ, വീട് വയ്ക്കാനോ സാധിക്കില്ല. വ്യക്തമായ ഒരു ഗെയിം പ്ലാനോടുകൂടി പ്രവര്‍ത്തിക്കുകയും, ശക്തമായ ഒരു ടീം ബില്‍ഡ് ചെയ്യുകയും വേണം. വിജയത്തിനായി അഹോരാത്രം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വലിയ ഒരു ടീം വര്‍ക്ക് നടത്തേണ്ടതുണ്ട്. സ്വന്തം ടീമിനെ എപ്പോഴും പ്രചോദിപ്പിക്കാനുള്ള കഴിവ് നേടിയെടുക്കണം. ഇത്തരത്തിലുള്ള കഠിനമായതും, ബുദ്ധിപൂര്‍വ്വവുമായ ഒരു പ്രവര്‍ത്തനം മിനിമം രണ്ടരവര്‍ഷമെങ്കിലും നടത്തിയാല്‍ മാത്രമേ ഒരു വ്യക്തിക്ക് മികച്ച ജീവിത വിജയം നേടാന്‍ സാധിക്കുകയുള്ളൂ ഏതൊരു ബിസിനസും പോലെ ഡയറക്ട് സെല്ലിംഗ് മേഖലയിലും കഠിനാധ്വാനത്തിനും ടീം വര്‍ക്കിനും എല്ലാം വളരെ പ്രാധാന്യമാണുള്ളത്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഏതൊരാള്‍ക്കും ജീവിതവിജയം നേടിക്കൊടുക്കുകയുള്ളൂ. പിന്‍തിരിപ്പിക്കാനും അപമാനിക്കാനും ധാരാളം ആളുകള്‍ ഉണ്ടാകും. നിങ്ങള്‍ ജീവിത വിജയം നേടമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരുടെ വാക്കുകള്‍ മാത്രമേ ചെവിക്കൊള്ളാവൂ. അതോടൊപ്പം നിങ്ങളുടെ കുടുംബാംഗങ്ങളെ തുടക്കത്തില്‍ തന്നെ യാഥാര്‍ത്ഥ്യം പറഞ്ഞ് ബോധ്യമാക്കുകയും ചെയ്യണം. കാരണം, കുടുംബത്തിന്റെ പിന്‍തുണയില്ലാതെ ഒരാള്‍ക്കും മുന്നേറാന്‍ സാധിക്കുകയില്ല.
ഈ മേഖലയിലേക്ക് കടന്നുവരുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരു മികച്ച കമ്പനിയെ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്?
ഓരോ കമ്പനിയെ കുറിച്ചും കൃത്യമായി പഠിക്കുക. ആ കമ്പനി എന്താണ് ചെയ്യുന്നത്, അവരുടെ മറ്റ് ഉത്പന്നങ്ങള്‍ എന്തൊക്കെയാണ്. കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ ആരെല്ലാം ആണ്. ആ സ്ഥാപനങ്ങളുടെ വിശ്വാസ്യത എത്രമാത്രമുണ്ട് എന്നെല്ലാം ആദ്യമായി പഠിക്കുക. മാര്‍ക്കറ്റില്‍ അംഗീകാരം ഉള്ള ഒരു കമ്പനി തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. മറ്റൊരു കാര്യം ബിസിനസ് പ്ലാന്‍ തയ്യാറാക്കുക എന്നുള്ളതാണ്. നിങ്ങള്‍ ഒരു കണ്‍സ്യൂമര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകുമ്പോള്‍ വരുമാന സാധ്യതയുടെ ഒരു ഫ്യൂച്ചര്‍ പ്ലാന്‍ ഉണ്ടാക്കണം അതിലൂടെ ആ വരുമാനം നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും എന്ന് വ്യക്തമായി ചിന്തിച്ച് തീരുമാനിക്കുക. മാത്രമല്ല ആ സ്ഥാപനത്തിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും വിജയം നേടാന്‍ സാധിക്കുമോ എന്നും വ്യക്തമായി മനസ്സിലാക്കുക. പ്രസ്തുത കമ്പനി, ഗവണ്‍മെന്റ് നിയമനടപടികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണോ എന്നും കൃത്യമായ അന്വേഷിച്ച് മനസ്സിലാക്കണം. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷനുമായി ബന്ധപ്പെടാവുന്നതുമാണ്.