സുഗി ഹോംസ്, അത് ഒരു വിശ്വാസമാണ്
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് നമ്മള്‍. പണ്ടുകാലത്തെല്ലാം വീട്ടുകാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരുന്നു ഗ്ൃഹനിര്‍മ്മാണം. എന്നാല്‍ കാലം അതിവേഗത്തില്‍ സഞ്ചരിച്ചപ്പോള്‍, തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ പലര്‍ക്കും വീടുപണികള്‍ ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതെയായി. ഇത്തരം സാഹചര്യത്തില്‍ ആയിരുന്നു ബില്‍ഡര്‍മാരുടെ ഉയര്‍ന്നു വരവ്. ഇന്ന് കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുത്ത ബില്‍ഡര്‍മാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് 100% വിശ്വസിക്കാവുന്ന ഒരു സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 35 വര്‍ഷക്കാലമായി നിര്‍മ്മാണ മേഖലയില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന...