സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് നമ്മള്‍. പണ്ടുകാലത്തെല്ലാം വീട്ടുകാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരുന്നു ഗ്ൃഹനിര്‍മ്മാണം. എന്നാല്‍ കാലം അതിവേഗത്തില്‍ സഞ്ചരിച്ചപ്പോള്‍, തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ പലര്‍ക്കും വീടുപണികള്‍ ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതെയായി. ഇത്തരം സാഹചര്യത്തില്‍ ആയിരുന്നു ബില്‍ഡര്‍മാരുടെ ഉയര്‍ന്നു വരവ്. ഇന്ന് കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുത്ത ബില്‍ഡര്‍മാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് 100% വിശ്വസിക്കാവുന്ന ഒരു സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 35 വര്‍ഷക്കാലമായി നിര്‍മ്മാണ മേഖലയില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പേര് സുഗി ഹോംസ് എന്നാണ്. നിര്‍മ്മാണ മേഖലയില്‍ താന്‍ പിന്നിട്ട 35 വര്‍ഷത്തെ ചരിത്രം വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് സ്ഥാപനത്തിന്റെ സാരഥിയും പ്രമുഖ ബില്‍ഡറുമായ സുരേഷ് ബാബു
1990കളില്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായ കുതിച്ചുചാട്ടത്തിന്റെ സമയത്താണ് സുരേഷ് ബാബു ചെറിയ വീടുകളുടെ നിര്‍മാണം ഏറ്റെടുത്തുകൊണ്ട് സുഗി ഹോംസ് എന്ന സ്ഥാപനത്തിന്റെ തുടക്കം കുറിക്കുന്നത്. ഏറ്റെടുക്കുന്ന പ്രൊജക്ടുകള്‍ 100% ആത്മാര്‍ത്ഥതയോടും കൃത്യതയോടെ ചെയ്യണം എന്ന് പോളിസിയിലാണ് അദ്ദേഹം തന്നെ സംരംഭക യാത്ര തുടങ്ങിയത്. നിര്‍മ്മാണ സമയത്ത് ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി തനിക്ക് നഷ്ടം വന്നാലും ആ ഭവനത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് യാതൊരുവിധത്തിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് ആദ്യം മുതലേ അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. അതിനാല്‍ തന്നെ കെട്ടിട നിര്‍മ്മാണത്തിന്റെ ഓരോ മേഖലകളിലും അദ്ദേഹം കൃത്യമായി ശ്രദ്ധ ചെലുത്തിയിരുന്നു. തറയുടെ നിര്‍മ്മാണം, സണ്‍ഷെയ്ഡ് വാര്‍ക്ക, മെയിന്‍ വാര്‍ക്ക, തേപ്പ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, പ്ലംബിംഗ,് ഫ്‌ളോറിങ്, വുഡണ്‍ വര്‍ക്കുകള്‍ തുടങ്ങി നിര്‍മ്മാണത്തിന്റെ ഓരോ പോയിന്റിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.
രാവിലെ 7 മണിക്ക് വര്‍ക്ക് സൈറ്റില്‍ എത്തുന്ന സുരേഷ് അന്നത്തെ ജോലികള്‍ എല്ലാം കൃത്യമായി അവിടെവച്ച് പ്ലാന്‍ ചെയ്യും. അത് തൊഴിലാളികള്‍ക്ക് കൃത്യമായി വീതിച്ചു നല്‍കുന്നു അതിനുശേഷം ഓരോ സൈറ്റുകള്‍ സന്ദര്‍ശിക്കും. ഓരോ സൈറ്റിലും ഒരു ദിവസം കുറഞ്ഞതും മൂന്നുപ്രാവശ്യമെങ്കിലും അദ്ദേഹം സന്ദര്‍ശനം നടത്തുകയും ജോലിയുടെ പുരോഗതി കൃത്യമായി വിലയിരുത്തുകയും ചെയ്യും. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി പരിഹരിക്കുകയും ചെയ്യും. 1990ല്‍ തുടങ്ങിയ ഈ പ്രവര്‍ത്തനരീതി തന്നെയാണ് ഇന്നും സുരേഷ് ബാബു പിന്തുടര്‍ന്ന് പോരുന്നത്. കൂടാതെ കസ്റ്റമറുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നതും അദ്ദേഹം നേരിട്ട് തന്നെയായിരിക്കും. ഇതുതന്നെയാണ് ഇദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രധാന രഹസ്യവും.
തച്ചു ശാസ്ത്ര വിധി വിധിപ്രകാരമാണ് സുഗി ഹോംസ് എല്ലാ വീടുകളും നിര്‍മ്മിക്കുന്നത്. അതോടൊപ്പം സൂര്യപ്രകാശം വീടിനകത്ത് കൂടുതലായി ലഭിക്കുന്ന രീതിയിലായിരിക്കും ഓരോ വീടിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് നിര്‍മ്മമാണ കാലയളവില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ഉണ്ടാകുന്നത്. ഒരു വീട് നിര്‍മ്മിക്കുന്നതിനായി കസ്റ്റമറുമായി എഗ്രിമെന്റ് വയ്ക്കുമ്പോള്‍ ഉള്ള കമ്പിയുടെയും, സിമന്റിന്റെയും മറ്റും വിലയായിരിക്കില്ല ചിലപ്പോള്‍ മൂന്നുമാസം കഴിയുമ്പോള്‍. വിലയില്‍ വ്യത്യാസം വരും. എന്നിരുന്നാലും ഇത്തരം വ്യത്യാസങ്ങള്‍ കസ്റ്റമറുടെ ബഡ്ജറ്റിനെ ബാധിക്കാത്ത രീതിയില്‍ ആയിരിക്കും സുഗി ഹോംസ് കൈകാര്യം ചെയ്യുന്നത്. ഗൃഹ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ സ്ഥാപനത്തിന് സാമ്പത്തികമായി നഷ്ടം വന്നാല്‍ പോലും അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരത്തില്‍ യാതൊരു വ്യത്യാസവും വരുത്താതെയായിരിക്കും സ്ഥാപനം ആ പ്രൊജക്ട് പൂര്‍ത്തിയാക്കുന്നത്.
ചെറിയ ഭവനങ്ങളുടെ നിര്‍മ്മാണത്തില്‍ നിന്നും സാവകാശം സുഗി ഹോംസ് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തിലേക്ക് കാല്‍വെപ്പ് നടത്തുകയുണ്ടായി. ഇന്ന് കൊച്ചിയില്‍ ഏറ്റവും വിലകുറഞ്ഞതും സൗകര്യങ്ങള്‍ കൂടുതലുമുള്ള ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്ന വളരെ കുറച്ച് സ്ഥാപനങ്ങളില്‍ ഒന്നാണ് സുഗി ഹോംസ്. ഫ്‌ളാറ്റുകളുടെ നിര്‍മ്മാണ മേഖലയിലെ വിജയത്തിന് ശേഷം സ്ഥാപനം വില്ലാ പ്രോജക്ടുകളിലേക്കും കടക്കുകയുണ്ടായി 10 വില്ലുകള്‍ അടങ്ങുന്ന വില്ലാ പ്രോജക്ടുകളില്‍. 3 ബി.എച്ച്.കെ, 2 ബി.എച്ച്.കെ, 1 ബി എച്ച് കെ, സ്റ്റുഡിയോ ഫ്‌ളാറ്റുകള്‍ എന്നിങ്ങനെ ലഭ്യമാണ്. ഉപഭോക്താവിന്റെ ആവശ്യത്തിനിണങ്ങുന്ന രീതിയിലുള്ള അനേകം പ്രൊജക്ടുകളും, ഇന്‍ഡിപെന്‍ഡന്റ് വീടുകളും, ഫ്‌ളാറ്റുകളും, വില്ലകളും ഇതിനുപുറമേ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളും കേരളത്തിന്റെ ഏതുഭാഗത്ത് നിര്‍മ്മിച്ചു നല്‍കുവാനും ഇന്ന് സ്ഥാപനം സജ്ജമാണ്.
വീട് പണിയ്ക്ക് ലോണുകള്‍ ആവശ്യമുള്ളവര്‍ക്ക് അതും സുഗി ഹോംസ് ശരിയാക്കിക്കൊടുക്കും. ഇതില്‍ എടുത്ത് പറയേണ്ട വസ്തുത, സുഗി ഹോംസ് മുഖാന്തരം ലോണ്‍ ലഭിക്കുമ്പോള്‍ ഒരു പ്രാവശ്യം മാത്രം കസ്റ്റമര്‍ ബാങ്കില്‍ വന്നാല്‍ മതിയാകും. മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം സ്ഥാപനം നിര്‍വ്വഹിക്കുന്നതായിരിക്കും. നിര്‍മ്മാണത്തന്റെ ഏതെല്ലാം മേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ ആവശ്യമാണോ, അതിനെല്ലാം നിങ്ങള്‍ക്ക് സുഗി ഹോംസിനെ ആശ്രയിക്കാവുന്നതാണ്. അതായത് വീട് നിര്‍മ്മിച്ചതിന് ശേഷം നിങ്ങള്‍ക്ക് കിച്ചണ്‍ കബോര്‍ഡ്, ചിമ്മനി, ഹോബ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, എ.സി. ഇന്‍സ്റ്റാളേഷന്‍, ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണം, ലാന്റ്‌സ്‌കേപ്പിങ്ങ്, കോമ്പൗണ്ട് വാള്‍ നിര്‍മ്മാണം, സ്വിമ്മിങ്ങ് പൂള്‍ എന്നിവയെല്ലാം നിര്‍മ്മിക്കുന്നതിനും സുഗി ഹോംസിന്റെ സേവനം ലഭ്യമാണ്. ഇങ്ങനെ വീട്ടുടമയ്ക്ക് പണി കഴിഞ്ഞാല്‍ തയ്യാറെടുപ്പൊന്നുമില്ലാതെ തന്നെ പുതിയ വീട്ടിലേക്ക് താമസം തുടങ്ങാവുന്ന രീതിയിലാണ് സുഗി ഹാംസ് ഒരു വീടിന്റെ പണി പൂര്‍ത്തിയര്‍ത്തിയാക്കി നല്‍കുന്നത്.
ഒരു വലിയ മനുഷ്യ സ്‌നേഹി കൂടിയാണ് സുരേഷ് ബാബു. ഇതിനോടകം കേരളത്തിലെ അനേകം കുടുംബങ്ങള്‍ക്കാണ് അദ്ദേഹം സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. പാവങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണാനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കാനുമുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായത് തന്റെ പഴയ ജീവിതത്തോടുള്ള സ്മരണ കൊണ്ടാണ്. തന്റെ സ്വദേശമായ വൈപ്പിനില്‍ സഹോദരന്റെ സോഡാ നിര്‍മ്മാണ യൂണിറ്റില്‍ പങ്കാളിയായി കൊണ്ടായിരുന്നു സുരേഷ് ബാബു ഇരുപതാമത്തെ വയസ്സില്‍ ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നത്. അന്നുമുതല്‍ പ്രതിസന്ധിയോട് പടവെട്ടിയാണ് അദ്ദേഹം തന്നെ സംരംഭക യാത്രയില്‍ മുന്നേറിയത്. സഹോദരന്റെ കൂടെ ബിസിനസ് നടത്തി രണ്ടു വര്‍ഷത്തിനുശേഷം സ്വന്തമായി ഒരു സോഡാ നിര്‍മ്മാണ യൂണിറ്റ് കൊച്ചിയില്‍ തുടങ്ങിക്കൊണ്ട് തന്റെ പ്രവര്‍ത്തന മേഖല അദ്ദേഹം വ്യാപിച്ചു. ആ കാലഘട്ടങ്ങളില്‍ കൊച്ചിയിലെ എല്ലാ പ്രമുഖ ബാര്‍ ഹോട്ടലുകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും എല്ലാം സോഡ സപ്ലൈ ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ഒരു സാധാരണക്കാരന്റെ മകനായി ജനിച്ചതുകൊണ്ടുതന്നെ പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാനും അവരോട് സഹാനുഭൂതി കാണിക്കുവാനുള്ള മനസ്സ് അദ്ദേഹത്തിന് ഇന്നും നിലനില്‍ക്കുന്നുണ്ട്.
സുരേഷ് ബാബുവിന്റെ ഈ വിജയങ്ങള്‍ക്കെല്ലാം പിന്തുണയായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ കുടുംബമാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നേഴ്‌സിങ് സീനിയര്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഭാര്യ ഗീതാ സുരേഷ് ബാബു എന്നും അദ്ദേഹത്തിന് താങ്ങും തണലുമായി നിലകൊള്ളുന്നു. മൂത്തമകന്‍ ഡോ. രോഹിത് സുരേഷ്, അദ്ദേഹത്തിന്റെ ഭാര്യ ഡോ. പാര്‍വ്വതി സുരേഷ്, രണ്ടാമത്തെ മകന്‍ റോഹന്‍ സുരേഷ് എന്നിവരെല്ലാം നല്‍കുന്ന സ്‌നേഹവും ഊര്‍ജ്ജവും ആണ് ഈ സംരംഭകന്റെ കരുത്ത്.
കൊച്ചിയില്‍ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപമാണ് സുഗി ഹോംസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പാലാരിവട്ടത്ത് തന്നെ സ്ഥാപനത്തിന് മറ്റൊരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് കേരളത്തിന്റെ ഏത് ഭാഗത്തും പ്രോജക്ടുകള്‍ ചെയ്യുവാനും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാനും തക്ക ശക്തമായ ഒരു സ്ഥാപനമാണ് സുഗി ഹോംസ്. സുഗി ഹോംസിന്റെ ഫ്‌ളാറ്റുകളോ വില്ലകളോ നിങ്ങള്‍ വാങ്ങുമ്പോളോ, നിങ്ങളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ സുഗി ഹോംസിനെ ഏല്‍പ്പിക്കുമ്പോളോ ഒരു കാര്യം ഗ്യാരന്റിയാണ്. നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാം. കാരണം നിങ്ങളുടെ സേഫ്റ്റിയും കെട്ടിടത്തിന്റെ ഗുണനിലവാരവും എല്ലാം സുരേഷ് ബാബു എന്ന ഈ ബില്‍ഡറുടെ കൈയ്യില്‍ സുരക്ഷിതമാണ്. അതാണ് സുഗി ഹോംസ് എന്ന വിശ്വാസം.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9846088506, 99460 88506