പ്രൈവറ്റ് ഡിക്റ്ററ്റീവുമാര്‍ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രഹസ്യാന്വേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കുറ്റാന്വേഷണത്തിന് പുറമെ അതീവ രഹസ്യം സ്വഭാവമുള്ള അനേകം കേസുകളും മറ്റ് വിവരങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനായി ഇന്ന് പ്രൈവറ്റ് ഡിറ്റക്ടീവുമാരുടെ സേവനം ലോകമെമ്പാടും ലഭ്യമാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തില്‍ അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് അത് തങ്ങളുടെ ക്ലൈന്‍സിന് കൃത്യമായി കൈമാറുന്ന പ്രഗത്ഭരായ ഡിക്റ്റീവുമാര്‍ ഉണ്ട്. കേരളത്തില്‍ അധികം ആരും കടന്നു വരാത്ത ഈ മേഖലയിലെ നിറസാന്നിധ്യമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീക്രട്ട് ബ്യൂറോഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സ്ഥാപനത്തിന്റെ സാരഥി ജലീല്‍ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുന്നു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജോബ് വെരിഫിക്കേഷന്‍, പ്രീമാരിറ്റല്‍ വേരിഫിക്കേഷന്‍, പോസ്റ്റ് മാരിറ്റല്‍ വെരിഫിക്കേഷന്‍,കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അസറ്റ് വെരിഫിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ അന്വേഷിക്കല്‍, തട്ടിപ്പുകള്‍ നടത്തി അപ്രത്യക്ഷരാകുന്നവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക, അഡ്വക്കേറ്റുമാര്‍ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ ആവശ്യമുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി കണ്ടെത്തി ഉപഭോക്താക്കളുടെ അംഗീകാരം നേടിയ സ്ഥാപനമാണ് സീക്രട്ട് ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍. കേരളത്തിലും ഇന്ത്യയ്ക്കകത്തും എവിടെ നിന്നും തങ്ങളുടെ ക്ലൈറ്റിനാവശ്യമായ വിവരങ്ങള്‍ നിഷ്പ്രയാസം ശേഖരിക്കുവാന്‍ സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സാധിക്കും. മികച്ച ട്രെയ്‌നിങ്ങ് ലഭിച്ചിട്ടുള്ള 20ഓളം സ്റ്റാഫാണ് കേരളത്തിനകത്തും പുറത്തുമായി സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എടുത്ത് പറയേണ്ട കാര്യം കേസന്വേഷണത്തിന്റെ ഒരു മേഖലയില്‍ പോലും യാതൊരുവിധത്തിലുമുള്ള സംശയത്തിനും ഇടനല്‍കാതെയാണ് സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.മറ്റൊരു വസ്തുത, സ്ഥാപനത്തിന്റെ സ്വന്തം തൊഴിലാളികളെ മാത്രമേ കേസന്വേഷണത്തിനായി ഉപയോഗിക്കുകയുള്ളൂ.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സീനിയര്‍ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രങ്ങള്‍ കൃത്യമായി പഠിച്ച് അവര്‍ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാകുമോ അതോ ഉപദ്രവമാകുമോ എന്ന് കൃത്യമായി വിവരം നല്‍കുന്നു. വിദേശങ്ങളില്‍ നിന്നും അന്യദേശങ്ങളില്‍ നിന്നും വിവാഹ ബന്ധങ്ങള്‍ തേടുന്നവര്‍ക്ക് പ്രസ്തുത പാര്‍ട്ടിയുടെ ജീവിത രീതി, നിലവാരം, സാമ്പത്തിക ഇടപാടുകളിലെ കൃത്യത, മറ്റ് അവിഹിത ബന്ധങ്ങള്‍, അനധികൃത ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങള്‍ അതീവ രഹസ്യമായി ശേഖരിച്ച് നല്‍കുന്നു. വിവാഹത്തിന് ശേഷം പങ്കാളികള്‍ക്കുണ്ടാകുന്ന അവിശുദ്ധ ബന്ധങ്ങളേക്കുറിച്ച് സമഗ്രമായി അന്വേഷണം, വിവാഹ മോചനത്തിന് ശേഷം വരുന്ന കോമ്പന്‍സേഷനുകളേക്കുറിച്ച് പഠനം നടത്തുക തുടങ്ങി വിവിധ ഇനം കേസുകളേക്കുറിച്ച് പഠനം നടത്തി വിവരങ്ങള്‍ നല്‍കുന്നു സ്ഥാപനം. കൂടാതെ വസ്തു ഇടപാടുകള്‍ നടത്തുന്നവര്‍ക്ക്, കച്ചവടം നടത്താനുദ്ദേശിക്കുന്ന വസ്തുവിന്റെ പൂര്‍വ്വകാല ചരിത്രങ്ങള്‍, പ്രസ്തുത പ്രോപ്രര്‍ട്ടിയിലുള്ള രഹസ്യമായ കടബാദ്ധ്യതകള്‍, ആധാരം ഡ്യൂപ്ലിക്കേഷന്‍ നടത്തി പണം പറ്റുക, പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് വില മനസ്സിലാക്കല്‍ തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കുന്നു. ഇതിന് പുറമെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അസറ്റ് വെരിഫിക്കേഷന്‍, ബാങ്കുകളെ പറ്റിച്ച് അപ്രത്യക്ഷരാകുന്നവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക, അഡ്വക്കേറ്റുമാര്‍ക്ക് വേണ്ടി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ അതീവ രഹസ്യമായി 100 ശതമാനം ഉത്തരവാദിത്ത്വത്തോടെ നല്‍കുന്ന സ്ഥാപനമാണ് സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. കേരളത്തിനകത്തും, ഇന്ത്യയിലെ മറ്റ് സിറ്റികളിലും, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഏത് സ്ഥലത്തുനിന്നും വിവരങ്ങള്‍ ശേഖരിക്കുവാനുള്ള കഴിവാണ് സ്ഥാപനത്തെ മറ്റ് ഡിറ്റക്ടീവ് ഏജന്‍സികളില്‍ നിന്നും വ്യത്യസ്ഥരാക്കുന്നത്.
റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍, എക്‌സ് മിലിറ്ററി ഉദ്യോഗസ്ഥര്‍, ജേര്‍ണ്ണലിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍, ബ്രോക്കര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി അനേകം മേഖലയിലുള്ളവരുടെ കണ്‍സല്‍ട്ടേഷനും സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. ഐ.എസ്.ഒ. അംഗീരമുള്ള സ്ഥാപനമാണ് സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. എറണാകുളത്ത് ഹൈക്കോടതിക്ക് അടുത്തായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് പുറത്ത് ബാംഗ്ലൂരിലും സ്ഥാപനത്തിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – +91 99619 60033