ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മോഹിപ്പിക്കുന്ന കേക്കുകളുമായി നവ്യ ബേക്കേഴ്‌സ്
കേരളത്തിലെ ബേക്കറി മേഖലയിലെ മിക്കവാറും പ്രമുഖര്‍ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു തലശ്ശേരി പാരമ്പര്യം ഉണ്ടായിരിക്കും. എന്നാല്‍ എറണാകുളം ജില്ലയിലെ അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ്യ ബേക്കറിക്ക് ഇപ്പറഞ്ഞ പാരമ്പര്യമില്ലെങ്കിലും തലപ്പൊക്കം കൂടുതലാണ്. നവ്യ ബേക്കറിയുടെ സാരഥി ബിജു ജോസഫിന്റെ പിതാവും സഹോദരങ്ങളും 1984ല്‍ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ബേക്കറി മേഖലയിലെ പ്രീമിയം ബ്രാന്റാണ്. നവ്യയുടെ ഔട്ടലെറ്റില്‍ വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളിലും തങ്ങളുടെ കൈമുദ്ര വേണമെന്ന അഭിപ്രായക്കാരനാണ് ബിജു ജോസഫ്. ഈ ക്രിസ്തുമസ് കാലത്ത് പരമ്പരാഗതവും ആധുനീകവുമായ വ്യത്യസ്ഥയിനം കേക്കുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ് നവ്യ ബേക്കറി. നവ്യയുടെ കേക്കുകള്‍ എന്തുകൊണ്ടാണ് വ്യത്യസ്ഥങ്ങളാകുന്നതെന്ന് നമ്മോട് സംസാരിക്കുകയാണ് ബിജു ജോസഫ്.
പ്ലം കേക്കുകളും ഫ്രഷ് ക്രീം കേക്കുകളു...