ഭാരതത്തിലെ ആദ്യ മഹാ അഷ്ട ലക്ഷ്മി യാഗം തൃപ്പൂണിത്തുറയില്‍
സകല വിധ ക്ഷേമ, ഐശ്വര്യസമൃദ്ധിക്കായി ഭാരതത്തില്‍ ആദ്യമായി മഹാ അഷ്ട ലക്ഷ്മി യാഗം നടത്തുന്നു.കേരള ക്ഷേത്ര സമന്വയ സമിതിയുടെയും കര്‍മ്മ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രാങ്കണത്തില്‍ 2023 ജനുവരി 22 മുതല്‍ 31 വരെയാണ് യാഗം നടക്കുന്നതെന്ന് സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റുമായ വിജി തമ്പി,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍,സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പനയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജഗദ്ഗുരു ആദിശങ്കര പീഠം മഠാധിപതി ശ്രീശങ്കര പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയുടെ അനുഗ്രഹത്തോടെയാണ് യാഗം നടത്തുന്നത്.തിരുന്നാവായ ബ്രഹ്മസ്വം മഠം ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്,ബ്രഹ്മശ്രീ നാറാസ് ഇട്ടിരവി നമ്പൂതിരി,തിരുന്നാവായ ബ്രഹ്മസ്വം മഠം കൃഷ്ണമോഹന്‍ ...