അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും സാന്താക്ലോസും ഒക്കെയായി ക്രിസ്തുമസ് വന്നെത്തിയിരക്കുന്നു. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈ ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്. കേക്കുകള്‍ ഇല്ലാതെ ക്രിസ്തുമസ് ആഘോഷിക്കുക എന്നത് അസംഭവ്യമാണ്. പ്ലം കേക്കുകള്‍ മുതല്‍ ഫ്രഷ് ക്രീം കേക്കുകള്‍ വരെയുള്ള ഒരു നീണ്ട നിര എല്ലാ ബേക്കറികളും തയ്യാറാക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിസ്തുമസിനെ എങ്ങനെയാണ് വരവേല്‍ക്കുന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് കേരളത്തിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ ബേക്കറി ബി യുടെ സാരഥി വിജേഷ് വിശ്വനാഥന്‍.
ക്രിസ്തുമസിനെ് വരവേല്‍ക്കാന്‍ ഏറ്റവും മികച്ച കേക്കുകളാണ് ഈ വര്‍ഷവും ബേക്കറി ബി അവതരിപ്പിക്കുന്നത്. പുതിയ ജനറേഷന്‍, കേക്കുകളില്‍ വൈവിധ്യം ആഗ്രഹിക്കുമ്പോള്‍ പഴയ തലമുറയ്ക്ക് താല്‍പ്പര്യം പ്ലം കേക്കുകള്‍ തന്നെയാണ്. അതിനാല്‍ പ്ലം കേക്ക്, ഫ്രഷ് ക്രീം കേക്ക്, ഫ്രൂട്ട് കേക്ക്, ടീ കേക്ക്, മാര്‍ബിള്‍ കേക്ക്, ഗീ കേക്ക് ഇങ്ങനെ വ്യത്യസ്തങ്ങളായ അനേകം കേക്കുകളാണ് ബേക്കറി ബി ഇത്തവണ അവതരിപ്പിക്കുന്നത്. ഇടക്കാലം കൊണ്ട് പ്ലം കേക്കുകള്‍ക്ക് ഡിമാന്റ് കുറഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ പ്ലം കേക്കുകള്‍ക്ക് ആവശ്യക്കാര്‍ വീണ്ടും ഏറിവരികയാണ്. ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് വ്യത്യസ്ഥങ്ങളായ പ്ലം കേക്കുകള്‍ എത്തിച്ച് നല്‍കുന്നുണ്ട് ബേക്കറി ബി. നോര്‍മല്‍ പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, പ്ലം സുപ്രീം, ഐറിഷ് പ്ലം, തലശ്ശേരി പ്ലം എന്നിങ്ങനെ അനേകം വ്യത്യസ്ഥമാര്‍ന്ന പ്ലം കേക്കുകളാണ് ഇത്തവണ ബേക്കറി ബി അവതരിപ്പിക്കുന്നത്. 40 ദിവസത്തോളം യാതൊരുകേടും കൂടാതെ ഉപയോഗിക്കാവുന്നതാണ് ഈ കേക്കുകള്‍. ഇത്തവണ പുതിയതായി ബേക്കറി ബി അവതരിപ്പിക്കുന്നത് ഫ്രൂട്ട് ആന്റ് നട്ട് കേക്ക്, നട്ട് കേക്ക്, ഐറിഷ് കോഫി എന്നീ കേക്കുളാണ്. ഇതിന് പുറമെ ഫ്രൂട്ട് കേക്കുകളുടെ ഒരു മികച്ച ശേഖരവും ഇത്തവണ ബേക്കറി ബി നിങ്ങള്‍ക്കായി ഒരുക്കുന്നുണ്ട്. കാരറ്റ് കേക്ക്, ബനാന കേക്ക്, പൈനാപ്പിള്‍ കേക്ക്, ബീറ്റ്‌റൂട്ട് കേക്ക്, ജാക്ക്ഫ്രൂട്ട കേക്ക എന്നിങ്ങനെ വ്യത്യസ്തമായ ഫ്രൂട്ട് കേക്കുളാണ് ഇവ.
ഫ്രഷ് ക്രീം കേക്കുകളുടെ വിഭാഗത്തില്‍ അനേകം അപ്‌ഡേഷനുകളാണ് ഇന്ന്് വന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് ബ്ലൂ ബറി കേക്ക്, പിസ്ത കേക്ക്, ആല്‍മണ്ട് കേക്ക്, ടെന്റര്‍ കോക്കനട്ട് കേക്ക്, പാഷന്‍ ഫ്രൂട്ട് കേക്ക്, റെഡ് വീ കേക്ക്, സില്‍ക്കി മില്‍ക്കി കേക്ക്, ചോക്ലേറ്റ് ഫഡ്ജ് കേക്ക്, ബ്ലൂബറി ചീസ് കേക്ക് തുടങ്ങി അനേകം വ്യത്യസ്ഥമായ ഫ്രഷ്് ക്രീം കേക്കുകളാണ് ബേക്കറി ബി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രത്യേകത കേക്ക്, വൈന്‍, കൂക്കീസ്, ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ അടങ്ങിയ മനോഹരമായി പാക്ക് ചെയ്ത ക്രിസ്തുമസ് ഹാംപര്‍കളും ബേക്കറി ബി യില്‍ ലഭിക്കുന്നതാണ്. 1000 രൂപ മുതല്‍ 7000 രൂപ വരെയുള്ള ഹാംപറുകള്‍ ഇവിടെ ലഭ്യമാണ്.
കൊറോണയില്‍ മുങ്ങിയപ്പോയ നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു മാറ്റം വന്നുതുടങ്ങിയത് കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസോട് കൂടിയായിരുന്നു. എന്നാല്‍ ഈ ക്രിസ്തുമസിനെ തികച്ചും പ്രതീക്ഷയോടെയാണ് ബേക്കറി മേഖല ഉറ്റുനോക്കുന്നത്. കാരണം തികച്ചും ശാന്തമായ ഒരു അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഈ വര്‍ഷം വലിയ ആവേശത്തോടുകൂടിയാണ് ബേക്കറി മേഖല ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്, ബേക്കറി ബിയുടെ സാരഥി വിജേഷ് പറയുന്നു.
വ്യത്യസ്തതയാണ് മുഖമുദ്ര
വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളാണ് ബേക്കറിയ ബി യുടെ മുഖ മൂദ്ര. വ്യത്യസ്തമാര്‍ന്ന കൂക്കീസുകളും, കപ്പ് കേക്കുകളും മുതല്‍ വ്യത്യസ്തമാര്‍ന്ന ബ്രഡുകള്‍, ഔലോസ് ഉണ്ട, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം തുടങ്ങി നിങ്ങളുടെ വീട്ടില്‍ ലഭിക്കുന്ന പലഹാരങ്ങളടക്കം പീസയും പാന്‍ കേക്കുകളും നാടന്‍ പരഹാരങ്ങളായ വട്ടയപ്പം, പഴംപൊരി വരെ ബേക്കറി ബി യില്‍ നിങ്ങള്‍ക്ക് ലഭിക്കും. 70ഓളം സ്‌നാക്ക്‌സ് ആണ് ബേക്കറി ബി ഉപഭോക്താക്കള്‍ക്കായി ദിവസേന നല്‍കുന്നത്. തികച്ചും സൗഹൃദപരമായ അന്തരീക്ഷമാണ് ബേക്കറി ബി യുടെ ഓരോ ബേക്കറികളിലും കഫറ്റേരിയയിലും നിലനിര്‍ത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഏതൊരാളുടെയും ആഘോഷങ്ങളില്‍ ബേക്കറി ബി യും പങ്കാളിയാണ്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കാനായി ഒരു മികച്ച റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം ബേക്കറി ബി യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ബേക്കറി ബി യുടെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിത്വമാര്‍ന്നതും ഉന്നത നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് ബേക്കറി ബി യുടെ മുഖമുദ്ര.