അലാ കാര്‍ട്ട് – ഇത് ഒരു യുണീക് വെഡിങ്ങ് കാറ്ററിംഗ് കമ്പനി
മാറുന്ന ലോകത്ത് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം അഭിവാജ്യഘടകമാണ് കാറ്ററിംഗ് മേഖല. പണ്ട് കാലങ്ങളില്‍ എല്ലാ ആഘോഷ പരിപാടികളിലും സ്വയം പാചകം ചെയ്ത് സദ്യക്ക് വിളമ്പിയിരുന്നതില്‍ നിന്ന് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന പുതിയ ലോകത്ത്, ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളുടെ സദ്യയും നടത്തിപ്പും ഹോട്ടല്‍/കാറ്ററിങ്ങ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ചെറുതും വലുതുമായ ഒട്ടേറേ കാറ്ററിങ്ങ് സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങുകള്‍ക്കെത്തുന്ന അതിഥികള്‍ക്കും ആതിഥേയര്‍ക്കും വയറിനും മനസ്സിനും സംത്യപ്തി നല്‍കുന്ന ഒട്ടേറേ മാറ്റങ്ങളാണ് കാറ്ററിംഗ് മേഖലയില്‍ അനുദിനം ഉണ്ടാവുന്നത്. ഇന്ന് ആതിഥേയന്റെ വീട്ടുമുറ്റത്ത് ഉന്നത നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്ന സഞ്ചരിക്കുന്ന പ്രഫഷണല്‍ ഹോട്ടലുകളായി മാറിയിരിക്കുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍. പ്രവര്‍ത്തനത...