ജൊനാരിന്‍ ജാലിസ്
അണുവിമുക്ത ലോകത്തിന്റെ വഴികാട്ടി
കേരളത്തിലെ സംരംഭകരുടെയിടയിലെ ഭീഷ്മാചാര്യനാണ് ജൊനാരിന്‍ ജാരിസിന്റെ സാരഥി എ.എ. ജോസഫ് എന്ന ജോസഫട്ടന്‍. കഴിഞ്ഞ 45 വര്‍ഷക്കാലമായി ഒരു സമൂഹത്തിന്റെ സുരക്ഷയ്ക്കും ശുചിത്വ ശീലങ്ങള്‍ക്കും വഴികാട്ടിയായി മുന്നില്‍ നില്‍ക്കുകയാണ് അദ്ദേഹം തുടക്കം കുറിച്ച ജൊനാരിന്‍ ജീരിസ് ആന്റ് കമ്പനി. ലോകം മുഴുവന്‍ കൊറോണ വ്യാപിച്ചപ്പോള്‍ അണുവിമുക്ത കേരളമാണ് ജോനാരിന്‍ ജാലിസ് സ്പനം കണ്ടത് എന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തിന്റെ സമൂഹത്തോടുള്ള പ്രതബദ്ധത എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാമല്ലോ.
70കളുടെ മദ്ധ്യത്തില്‍ കേരളത്തിലെ പ്രശസ്തമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ജോസഫേട്ടന്‍, അന്ന് കേരളത്തില്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ജൊനാരിന്‍ ജാരിസ് എന്ന സ്ഥാപനം തുടങ്ങുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്ന...