നിറങ്ങള്‍ ചാലിച്ച വിസ്മയം
മെയ്ക്ക്ഓവര്‍ പെയിന്റ്സ്
ഭൂമിയെ സുന്ദരമാക്കുന്ന ഏറ്റവും വലിയ ഘടകമാണ് നിറങ്ങള്‍. നിറങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. നിറങ്ങളാണ് നമ്മുടെ ജീവിതത്തെ ഏറ്റവും സന്തോഷകരമാക്കി നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. മനോഹരമായി ചായം പൂശിയ കെട്ടിടങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സമ്പല്‍സമൃദ്ധിയെ വിളിച്ചോതുന്ന ഘടകം. 65000 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതലേ മനുഷ്യന്‍ നിറങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് ചരിത്രം. ഇതില്‍ നിന്നുതന്നെ നിറങ്ങള്‍ക്ക് മനുഷ്യജീവിതത്തില്‍ എത്രത്തോളം സ്ഥാനമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ആധുനിക സംസ്‌കാരത്തില്‍ എത്തിയതോടുകൂടി മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ടതെല്ലാം ചായം പൂശി ഭംഗിയാക്കി സൂക്ഷിച്ചു പോന്നു. ഇന്ന് മനുഷ്യന്‍ നിറങ്ങള്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഏറ്റവും അധികം നിറങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ വീടുകളും കെട്ടിടങ്ങളും മനോഹരമാക്കാന്‍ വേണ്ടി തന്നെയ...