രാധാ ലക്ഷ്മി
കലയും പ്രൊഫഷനും ഇഴചേര്‍ത്ത സംരംഭക
ഒരു കലാകാരിക്ക് മികച്ചൊരു ഉദ്യോഗസ്ഥയോ സംരംഭകയോ ആകാന്‍ കഴിയുമോ?. അതിനുള്ള ഉത്തരമാണ് രാധാലക്ഷ്മിയുടെ ജീവിതം. ഗായിക, ഉദ്യോഗസ്ഥ, വീട്ടമ്മ, സംരംഭക; രാധാലക്ഷ്മി പിന്നിട്ട വഴികളില്‍ ഇവയെല്ലാം ഉണ്ട്. വയനാടന്‍ ചുരമിറങ്ങി വന്ന രാധാലക്ഷ്മി നടന്നു കയറിയതു നേട്ടങ്ങളുടെ കൊടുമുടിയിലേക്കാണ്. കലയും സംരംഭവും ഇഴുകി ചേര്‍ന്ന രാധാലക്ഷ്മിയുടെ ജീവിത വഴിത്താരയില്‍ കൂടി യാത്ര ചെയ്യാം.
സംഗീതത്തില്‍ നിന്നു തുടങ്ങിയ ജീവിതം
വയനാട്ടിലെ മടക്കിമല എന്ന ഗ്രാമത്തില്‍ ജനിച്ച രാധാ ലക്ഷ്മിയുടെ കുരുന്നു മനസില്‍ എപ്പോഴോ സംഗീതത്തോട് തോന്നിയ മോഹമായിരുന്നു സംഗീത പഠനത്തില്‍ കൊണ്ടു ചെന്നെത്തിച്ചത്. ചെറുപ്പത്തില്‍ സംഗീത്തതോട് കാട്ടിയ അഭിനിവേഷം പിതാവ് തിരിച്ചറിയുകയായിരുന്നു. തൊടികളില്‍ മൂളിപ്പാട്ടും പാടി നന്ന രാധാലക്ഷ്മിയെ വീട്ടുകാര്‍ സംഗീത ക്ലാസില്‍ ചേര്‍ത്തു. അങ്ങനെ എട്ടാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. ലളിത സംഗീമമായിരു...