സബിത – പ്രകാശം പരത്തുന്ന പെണ്‍കുട്ടി
ഒരു പഴഞ്ചൊല്ലുണ്ട്, ''ഒരു ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും വിലമതിച്ചവര്‍ ആരുമില്ല'' എന്ന്. എന്നാല്‍ ഈ പഴഞ്ചൊല്ല് തിരുത്തേണ്ട സമയമായിരിക്കുകയാണ്. പുരുഷനോടൊപ്പം സ്ത്രീക്കും ഇന്ന് തുല്ല്യ അവകാശവും തുല്ല്യ സാധ്യതയുമാണ് ലോകം നല്‍കുന്നത്. പുരുഷന്മാര്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന എല്ലാ മേഖലകളിലും-പ്രത്യേകിച്ച് മേസ്തിരി പണി മുതല്‍ ഡ്രൈവിംഗ്, അധ്യാപനം, എന്‍ജിനീയര്‍, പൈലറ്റ്, തുടങ്ങി ബഹിരാകാശ സഞ്ചാരികളായി വരെ ഇന്ന് സ്ത്രീകള്‍ തിളങ്ങുന്നു. അത്തരത്തില്‍ തന്റെ കഠിനാധ്വാനം കൊണ്ടും അര്‍പ്പണമനോഭാവം കൊണ്ടും തന്റെ പ്രവര്‍ത്തി മേഖലയില്‍ വളരെ വേഗത്തില്‍ മുന്‍നിരയിലേക്ക് കടന്നു വന്ന ഒരു വ്യക്തിയാണ് ഫിജികാര്‍ട്ടിന്റെ നാഷണല്‍ സെയില്‍സ് മാനേജരായ തൃശൂര്‍ സ്വദേശിനി സബിത. ഫിജികാര്‍ട്ട് എന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ മുന്‍നിര പെര്‍ഫോമര്‍മാരില്‍ ഒരാളായി സബിത ഉയര്‍ന്നുവന്നത് വെറും രണ്ടു വര്‍ഷത്തെ കാലയളവിനുള്...