ഒരു പഴഞ്ചൊല്ലുണ്ട്, ”ഒരു ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും വിലമതിച്ചവര്‍ ആരുമില്ല” എന്ന്. എന്നാല്‍ ഈ പഴഞ്ചൊല്ല് തിരുത്തേണ്ട സമയമായിരിക്കുകയാണ്. പുരുഷനോടൊപ്പം സ്ത്രീക്കും ഇന്ന് തുല്ല്യ അവകാശവും തുല്ല്യ സാധ്യതയുമാണ് ലോകം നല്‍കുന്നത്. പുരുഷന്മാര്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന എല്ലാ മേഖലകളിലും-പ്രത്യേകിച്ച് മേസ്തിരി പണി മുതല്‍ ഡ്രൈവിംഗ്, അധ്യാപനം, എന്‍ജിനീയര്‍, പൈലറ്റ്, തുടങ്ങി ബഹിരാകാശ സഞ്ചാരികളായി വരെ ഇന്ന് സ്ത്രീകള്‍ തിളങ്ങുന്നു. അത്തരത്തില്‍ തന്റെ കഠിനാധ്വാനം കൊണ്ടും അര്‍പ്പണമനോഭാവം കൊണ്ടും തന്റെ പ്രവര്‍ത്തി മേഖലയില്‍ വളരെ വേഗത്തില്‍ മുന്‍നിരയിലേക്ക് കടന്നു വന്ന ഒരു വ്യക്തിയാണ് ഫിജികാര്‍ട്ടിന്റെ നാഷണല്‍ സെയില്‍സ് മാനേജരായ തൃശൂര്‍ സ്വദേശിനി സബിത. ഫിജികാര്‍ട്ട് എന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ മുന്‍നിര പെര്‍ഫോമര്‍മാരില്‍ ഒരാളായി സബിത ഉയര്‍ന്നുവന്നത് വെറും രണ്ടു വര്‍ഷത്തെ കാലയളവിനുള്ളിലാണ്. ഇന്‍ഫോ പാര്‍ക്കിലെ ഒരു മള്‍ട്ടി നാഷണല്‍ സ്ഥാപനത്തിലെ ഫിനാന്‍സ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന സബിത പടുത്തുയര്‍ത്തിയത് ഒരു വലിയ സാമ്രാജ്യമാണ്. അതോടൊപ്പം അനേകം പേര്‍ക്ക് ജീവിത വിജയത്തിനുള്ള വഴികാട്ടിയായി അനേകം ജീവിതങ്ങളില്‍ പ്രകാശം പരത്തുന്നു. വിശദമായി പരിചയപ്പെടാം സബിത എന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെ.
തൃശൂര്‍ സ്വദേശിനിയായ സബിത തന്റെ എം.ബി.എ. ബിരുദത്തിനു ശേഷം ഇന്‍ഫോ പാര്‍ക്കില്‍ ഒന്നിലധികം സ്ഥാപനങ്ങളില്‍ ഫിനാന്‍സ് സെക്ഷനില്‍ ജോലി ചെയ്തിരുന്നു. മറ്റുള്ളവരില്‍ നിന്നും സബിതയുടെ ഒരു പ്രത്യേകത, കഠിനാധ്വാനിയായിരുന്നു എന്നത് തന്നെയായിരുന്നു. ഏറെ വൈകും വരെ ജോലിചെയ്തും, തുടര്‍ച്ചയായി രണ്ട് ഷിഫ്റ്റുകള്‍ ജോലിചെയ്തുമെല്ലാം സബിത താന്‍ ചെയ്യുന്ന തൊഴിലിനോട് നീതിപുലര്‍ത്തുകയും തന്റെ കഠിനാധ്വാനത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടും ഔദ്യോഗിക ജീവിതത്തില്‍ കാര്യമായ ഉയര്‍ച്ചയോ, സാമ്പത്തിക വളര്‍ച്ചയോ ഒന്നും സബിതക്ക് ലഭിച്ചിരുന്നില്ല. കമ്പനികള്‍ മാറി പ്രവര്‍ത്തിച്ചുവെങ്കിലും ഫലം വ്യത്യസ്തമായിരുന്നില്ല. താന്‍ ജനിച്ചത് തന്നെ ജോലി ചെയ്യാന്‍ വേണ്ടിയായിരുന്നോ എന്നുപോലും തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. കാരണം ഇത്രയും അധികം ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടും സാമ്പത്തികമായി യാതൊരു തരത്തിലുള്ള ഉയര്‍ച്ചയും സബിതയ്ക്ക് ലഭിച്ചിരുന്നില്ല.
ഇതിനിടയില്‍ കോവിഡ് സമയത്ത് സബിതയുടെ സഹോദരി പാര്‍ടൈമായി ഒരു ഓണ്‍ലൈന്‍ സൈറ്റിലെ ഡാറ്റാ എന്‍ട്രി ജോബ് കോണ്‍ട്രാക്ട് എടുത്തെങ്കിലും പ്രതിഫലമായ പണം ലഭിച്ചില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അവിടെ അവര്‍ വഞ്ചിക്കപ്പെട്ടു. ഇങ്ങനെ സ്വന്തം സഹോദരി വഞ്ചിതയായി നില്‍ക്കുന്ന സമയത്ത്, 2020ലെ കൊറോണ കാലഘട്ടത്തില്‍ അതുല്‍ ജെ.എസ്. എന്ന സുഹൃത്ത് വഴി സബിത ഫിജികാര്‍ട്ടിനെക്കുറിച്ച് മനസ്സിലാക്കുന്നത്. എന്നിട്ടും ഫിജികാര്‍ട്ടില്‍ സബിത വിശ്വാസം അര്‍പ്പിച്ചു. ഫിജികാര്‍ട്ടിനെക്കുറിച്ചും അതിന്റെ വിജയസാധ്യതകളെക്കുറിച്ചും മനസ്സിലായപ്പോള്‍ ആ മേഖലയില്‍ തനിക്ക് ഒരു വിജയിക്കാനാകും എന്നും ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ എന്ന ബ്രാന്റിനോടുള്ള വിശ്വാസവും ഉണ്ടായിരിന്നതിനാലുമാണ് സത്യത്തില്‍ സബിത ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യുന്നത്. ഫിജികാര്‍ട്ടിനേക്കുറിച്ച് വിശദമായി പഠിച്ച സബിത ഒരു കാര്യം മനസ്സിലാക്കി. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ഇവിടെ വിജയം സുനിശ്ചിതമാണെന്ന്. തുടര്‍ന്ന് തനിക്ക് ലഭിക്കാന്‍ പോകുന്ന ഈ സൗഭാഗ്യത്തിലേക്ക് തന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും കൂടി കൈ പിടിച്ചു ഉയര്‍ത്തണമെന്ന ആഗ്രഹത്തോടെ സബിത തന്റെ അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളെയും ഫിജികാര്‍ട്ടിലേക്ക് ഇന്‍വൈറ്റ് ചെയ്തു എന്നാല്‍ അവരില്‍ നിന്നെല്ലാം തണുപ്പന്‍ പ്രതികരണം ആയിരുന്നു സബിതയ്ക്ക്് ലഭിച്ചത്.
എന്നാല്‍ 4 പേര്‍ ഈ സാഹചര്യത്തിലും സബിതയോട് വിശ്വാസം പുലര്‍ത്തുകയും ഫിജികാര്‍ട്ടില്‍ സബിതയുടെ ടീമില്‍ അംഗമാവുകയും ചെയ്തു. എന്നിരുന്നാലും പല സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എല്ലാം കളിയാക്കലുകളും മറ്റും നേരിട്ടിരുന്നു. പലരും ഫോണ്‍ ബ്ലോക്ക് ചെയ്തു, മോശം കമന്റുകള്‍, കളിയാക്കലുകള്‍ അങ്ങനെ അനേകം പ്രശ്‌നങ്ങളെ തരണം ചെയ്തു സബിത. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ തന്നെ ഫോണിലൂടെ ആയിരുന്നു കൂടുതലും കമ്മ്യൂണിക്കേഷന്‍ അക്കാലത്ത് നടത്തിയിരുന്നത്. എന്നിരുന്നാലും തന്നെ വിശ്വസിച്ച് ആദ്യ കാലങ്ങളില്‍ ഈ ടീമിന്റെ ഭാഗമായ ആ 4 പേരെയും ചേര്‍ത്തുകൊണ്ട് സബിത തന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ലക്ഷ്യം കണ്ട് മാത്രം മടങ്ങുന്ന സ്വഭാവത്തിനുടമയായിരുന്നു സബിത. അതിനാല്‍ നിരന്തരമായ പ്രവര്‍ത്തനം ആയിരുന്നു സബിത നടത്തിയത്. കൃത്യമായി പ്ലാനിലൂടെയും, ഫോണ്‍ കോളുകളിലൂടെയും, സൂം മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും നിരന്തരമായി ആളുകളുമായി ഫോണ്‍ മുഖാന്തിരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുപോന്നു. കൂടാതെ ആളുകള്‍ക്ക് ഫിജികാര്‍ട്ടിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുകയും, അവരിലൂടെ ഫിജികാര്‍ട്ടില്‍ എത്തിയ അനേകം പുതിയ ആളുകള്‍ക്കും ഈ അവസരത്തിന്റെ വലുപ്പം മനസ്സിലാക്കി കൊടുത്തുകൊണ്ട് അവരെയും കൂടെ കൂട്ടിയുള്ള നിരന്തരമായ പ്രവര്‍ത്തനം തന്നെയിരുന്നു സബിത അക്കാലത്ത് നടത്തിയിരുന്നത്. ”ഒരു ദിവസത്തിന്റെ 24 മണിക്കൂറില്‍ 90% സമയം വരെ ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനായി ചെലവാക്കിയിരുന്നു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ഫോണ്‍ കോളുകളും സൂം മീറ്റിങ്ങുകളും അവസാനിക്കുമ്പോള്‍ രാത്രി 2 മണിയാകും, അത് കഴിഞ്ഞ് കുളിച്ച്, ഭക്ഷണം കഴിച്ച് കിടക്കുമ്പോഴേക്കും 3 മണിയൊക്കെ ആകുമായിരുന്നു, എന്നിട്ടും പിറ്റേന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റ് വീണ്ടും ഇതേ ജോലി തുടരുമായിരുന്നു” സബിത ഓര്‍ക്കുന്നു.
താന്‍ തയ്യാറാക്കുന്ന സ്ട്രാറ്റജികള്‍ എല്ലാം പിന്നീട് തന്റെ ടീമില്‍ ജോയിന്‍ ചെയ്ത 10ഓളം ആളുകള്‍ക്കും കൃത്യമായി പറഞ്ഞുകൊടുത്ത് അവരെയും തന്നോടൊപ്പം പ്രചോദിപ്പിക്കുകയും ഉയരങ്ങളിലേക്ക് കൊണ്ടുവരുവാനും ആ സമയം മുതലേ സബിത ശ്രമിച്ചിരുന്നു. ഇവിടെ സബിത പഠിച്ച ഒരു പാഠമുണ്ട് കഠിനാധ്വാനം എന്നാല്‍ വെയിലും മഴയും കൊണ്ട് യാത്ര ചെയ്യുന്നതല്ല, മറിച്ച് മനസ്സിന്റെ ഉറച്ച തീരുമാനമാണ്. അവിടെ നിന്നാണ് കഠിനാധ്വാനം എന്ന പ്രവര്‍ത്തി ആരംഭിക്കുന്നത്. ശക്തമായ തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പാക്കാനും ടീമിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു ടീമിനെ ഒരുമിപ്പിച്ച് നിര്‍ത്താനും, ടീമിലെ പ്രധാന അംഗങ്ങള്‍ക്ക് തികച്ചും ഒരു വഴികാട്ടിയായി അവരെ മുന്നോട്ടു നയിക്കാനും ഈ സാഹചര്യത്തില്‍ സബിതയ്ക്ക് സാധിച്ചു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും എന്ന ഉത്തമ ബോധ്യം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു ഇവിടെ സബിത പ്രധാനമായും ചെയ്തത്.
ഉറക്കം ഭക്ഷണം ഇങ്ങനെയെല്ലാം സബിത ഒഴിവാക്കി 100 ശതമാനവും ശ്രദ്ധ തന്റെ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാത്രമായി. നിരന്തരമായ ഫോണ്‍വിളി മൂലം ചെവിക്കും, തൊണ്ടയ്ക്കും എല്ലാം അസ്വസ്ഥത അനുഭവപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെ എല്ലാം വകവയ്ക്കാതെ സബിത വീണ്ടും മുന്നേറി.. തന്റെ ടീമിനൊപ്പം താന്‍ നടത്തിയ അദ്ധ്വാനത്തിന് റിസള്‍ട്ട് ലഭിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു അന്ന് സബിതയ്ക്കുണ്ടായിരുന്നത്. അങ്ങനെ മുന്നോട്ടു പോകുന്ന സമയത്ത് ഏകദേശം 3 മാസം കഴിഞ്ഞതോടെ സബിതയുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു തുടങ്ങി, തന്റെ കൂടെ പ്രവര്‍ത്തിച്ച മൂന്നു പേരുടെയും അക്കൗണ്ടിലേക്ക് ആദ്യമായി കുറച്ചു പണം ലഭിച്ചു. ഇത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരം ആയി സബിത കണക്കാക്കി. ഇതിനിടയില്‍ ജോബിന്‍ എസ്. കൊട്ടാരത്തിന്റെ ഒരു മോട്ടിവേഷണല്‍ ക്ലാസില്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കും സബിതയെ വല്ലാതെ സ്പര്‍ശിച്ചു. ”മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ഈസ് എ സോഷ്യല്‍ ആക്ടിവിറ്റി”. ആ വാക്കുകളെയും, തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ചെറിയ പണത്തെയും കൂടെ താരതമ്യം ചെയ്തു നോക്കിയപ്പോള്‍ തന്റെ പ്രവര്‍ത്തനം കൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും ഗുണമുണ്ടായി എന്നത് സബിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ശക്തിയാണ് പകര്‍ന്നത്.
അതോടെ മറ്റുള്ളവരുടെ കളിയാക്കലുകളും നെഗറ്റീവ് കമന്റുകള്‍ക്കും ചെവി കൊടുക്കാതെ അവയെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ട് സബിത തന്റെ മുന്നില്‍ ഉള്ള വലിയ ലക്ഷ്യത്തെ തേടി ശക്തമായി യാത്ര തുടര്‍ന്നു. കൃത്യമായി പ്ലാനുകള്‍ തയ്യാറാക്കുകയും കൃത്യമായി മീറ്റിങ്ങുകള്‍ നടത്തുകയും, കൃത്യമായ ഫോണ്‍ കോളുകളിലൂടെയുമെല്ലാം നെറ്റ്വര്‍ക്കില്‍ എന്താണ് കൃത്യമായി ചെയ്യേണ്ടതെന്നും എങ്ങനെ ചിന്തിക്കണമെന്നും, എങ്ങനെയാണ് പ്രശ്‌നങ്ങളെ തരണം ചെയ്യേണ്ടത്തെന്നുമെല്ലാം കൃത്യമായി പറഞ്ഞുകൊടുത്തും, തന്റെ ടീമിനെ യഥാസമയം പ്രചോദിപ്പിച്ചും സബിത നിരന്തരമായി പ്രവര്‍ത്തിച്ചു. ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍, തനിക്കും തന്റെ ടീമിനും വളരണം, തങ്ങളെ പരിഹസിച്ചവരുടെ മുമ്പില്‍ എന്തെങ്കിലും ആയിത്തീരണം എന്ന കഠിനമായ നിശ്ചയം. ഏകദേശം ഒന്നരവര്‍ഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമായി സബിതയ്ക്ക് ലഭിച്ചത് ഒരു സ്വപ്നതുല്യമായ അംഗീകാരം ആയിരുന്നു. അത് 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി കൊണ്ടായിരുന്നു! ഒരു മാരുതി കാര്‍ വാങ്ങാന്‍ പോലും സാമ്പത്തിക കെട്ടുറപ്പില്ലാതിരുന്ന സബിത തന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ടിം ബില്‍ഡിങ്ങ് മികവ് കൊണ്ടും, നിരന്തരമായ പ്രവര്‍ത്തനങ്ങളും കൊണ്ടുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. അതും ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍, സ്വന്തം വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി പ്രവര്‍ത്തിച്ചത് കൊണ്ട്് മാത്രം. അതുകൊണ്ടൊന്നും സബിത തന്റെ സൂപ്പര്‍ഫാസ്റ്റ് വേഗത കുറച്ചില്ല, കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കണം എന്നും തന്റെ സഹപ്രവര്‍ത്തകരെയും തന്നോടൊപ്പം വളര്‍ത്തണമെന്ന ആഗ്രഹവും പേറി സബിത വീണ്ടും കഠിനാധ്വാനത്തോടെ പ്രവര്‍ത്തിച്ചു അങ്ങനെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായി സബിതയുടെ ടീമിലെ നിരവധി ആളുകള്‍ക്ക് അവരുടെ ചിരകാല സ്വപ്‌നമായ ഒരു കാര്‍ എന്ന മോഹം സാക്ഷാത്കരിച്ച് കൊടുക്കുവാനും സബിത കാരണക്കാരിയായി. ഇതിനെല്ലാം ഉപരി, കൊച്ചിയില്‍ 2 കോടി രൂപ വിലയുള്ള ഒരു ഫ്‌ളാറ്റും സബിത സ്വന്തമാക്കി.
ഇന്ന് ഫിജികാര്‍ട്ടില്‍ ഏറ്റവും അധികം വരുമാനം നേടുന്ന നമ്പര്‍ 1 ലേഡി പെര്‍ഫോര്‍മറാണ് സബിത. ഈ രണ്ടുവര്‍ഷക്കാലത്തിനുള്ളില്‍ രണ്ടരക്കോടി രൂപയാണ് സബിത ഫിജികാര്‍ട്ടില്‍ നിന്നും നേടിയെടുത്തത്. ഇതിനിടയില്‍ സബിത നേടിയെടുത്ത അംഗീകാരങ്ങള്‍ അനവധിയാണ്. ഫസ്റ്റ് ലേഡി സീലിംഗ് അച്ചീവര്‍, ഒരു ദിവസം മുപ്പതിനായിരം രൂപയുടെ വരുമാനം. (ഇപ്പോള്‍ സബിതയുടെ ഒരു മാസത്തെ വരുമാനം 9,00,000 രൂപയാണ്). ഫസ്റ്റ് ആന്‍ഡ് ഫാസ്റ്റസ്റ്റ് ലേഡി സോണല്‍ സെയില്‍സ് മാനേജര്‍. സോണല്‍ സെയില്‍സ് ടീം മാനേജര്‍, സോണല്‍ സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ഇപ്പോള്‍ നാഷണല്‍ സെയില്‍സ് മാനേജര്‍. ഫിജികാര്‍ട്ടില്‍ ഈ പോസ്റ്റുകളില്‍ എല്ലാം എത്തിയ ആദ്യത്തെ ലേഡി പെര്‍ഫോമര്‍ എന്ന റെക്കോര്‍ഡ് ഇന്ന് സബിതയുടെ പേരിലാണ്.
ആദ്യകാലങ്ങളില്‍ (കൊറോണ സമയത്ത്) വീടിനുള്ളില്‍ ഇരുന്ന് ഡിജിറ്റലായി ബിസിനസ് ഡെവലപ്പ് ചെയ്ത് കമ്പനിയിലെ ഉന്നത റാങ്കുകാരുടെ നിരയിലേയ്ക്ക് ഉയര്‍ന്ന സബിത ഇന്ന് ഫിജികാര്‍ട്ടില്‍ ഏറ്റവും അധികം യാത്ര ചെയ്തുകൊണ്ട് ടീം ഡെവലപ്പ് ചെയുന്ന പെര്‍ഫോമര്‍മാരില്‍ മുന്‍പന്തിയില്‍ ഉള്ള വ്യക്തി കൂടിയാണ്. മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം രൂപയോളം ടാക്‌സ് അടച്ച ഒരു പെര്‍ഫോമറാണ് സബിത എന്ന് പറയുമ്പോള്‍, സബിതയുടെ ഫിജികാര്‍ട്ടിലെ വളര്‍ച്ചയുടെ വേഗത എത്ര വലുതാണെന്ന്് നിങ്ങള്‍ക്കൂഹിക്കുവാന്‍ സാധിക്കുമല്ലോ…
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും ടീം മെമ്പേഴ്‌സ് ഉള്ള ലീഡറാണ് സബിത. കേരളത്തിന് പുറമെ കാനഡ, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, ബഹറിന്‍, യു.എ.ഇ., ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി 50,000 ത്തോളം വരുന്ന ഒരു ബൃഹത്തായ ടീമിന്റെ സാരഥികൂടിയാണ് സബിത. ഇന്ന് സബിതയുടെ ടീമില്‍ ഏകദേശം 75ഓളം ആളുകളാണ് ഒരു ലക്ഷത്തിന് മുകളില്‍ പ്രതിമാസം സമ്പാദിക്കുന്നത്. 50 ഓളം പേരാണ് സ്വന്തമായി കാറുകള്‍ വാങ്ങിയത്. അതില്‍ തന്നെ ഒന്നിലധികം കാറുകള്‍ സ്വന്തമാക്കിയവരും ഉണ്ട്. ഇക്കൂട്ടത്തില്‍ സ്വന്തമായി വീടുകള്‍ വാങ്ങിയവരും ഉണ്ട്. ഇതില്‍ പകുതിയിലധികം പേരും കഠിനമായ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹത്തോടെ ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യുകയും കഠിനമായ പ്രവര്‍ത്തനങ്ങളിലൂടെയും ടീം വര്‍ക്കിലൂടെയും നേടിയെടുത്ത വിജയമാണ് ഇത് എന്നത് സബിതയ്ക്ക് സന്തോഷം നല്‍കുന്നു.
ഫിജികാര്‍ട്ടിലെ പ്രവര്‍ത്തക എന്നതിലുപരി മോഡലിങ്ങിലും കഴിവുതെളിയിച്ച വ്യക്തിയാണ് സബിത. ഇതിന് പുറമെ ഷോട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് സബിത. ഇന്ന് അനേകര്‍ക്ക് ജീവിത വിജയം നേടാന്‍ താന്‍ കാരണക്കാരിയായി എന്നതില്‍ സബിത ഏറെ അഭിമാനിക്കുന്നു. ഇനിയും അനേകം പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ ഈ യുവ പ്രതിഭയ്ക്ക് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.
എക്‌സ്‌ക്ലൂസ്സീവ് ഇന്‍ര്‍വ്യൂ
ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ലീഡര്‍ഷിപ്പിനെ താങ്കള്‍ എങ്ങനെ നിര്‍വ്വചിക്കുന്നു?
ലീഡര്‍ഷിപ്പ് എന്നാല്‍ വളരെയധികം ഉത്തരവാദിത്വം നിറഞ്ഞ ജോലിയാണ്. ഒരേ സമയം സ്വയം പ്രവര്‍ത്തിക്കുകയും തന്റെ ടീം അംഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം. കൂടാതെ തന്റെ ടീമിനെ രണ്ടായി തരം തിരിച്ച് അതില്‍ മികവ് പുലര്‍ത്തുന്നവരില്‍ ലീഡര്‍ഷിപ്പ് വളര്‍ത്തിയെടുക്കുകയും പെര്‍ഫോര്‍മന്‍സ് കുറഞ്ഞവരെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്യണം. ഇതിന് പുറമെ ടീമിന്റെ ആത്മവിശ്വസം ഉയര്‍ത്തുകയും ചെയ്യണം. കുടാതെ ടീമിനുള്ളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണം. ഇതിനെല്ലാം ഉപരി, ഒരു ടീം ലീഡര്‍ മികച്ച ലിസണര്‍ ആയിക്കണം.
ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന വിജയങ്ങള്‍ താങ്കളെ പ്രചോദിപ്പിക്കുന്നണ്ടോ?
തീര്‍ച്ചയായും. തന്റെ ടീം അംഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ ചെറിയ വിജയങ്ങളാണ് എനിക്ക് എന്നും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത്. ഒരു ടീം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍ ആ ടീമിനെ ഒത്തിണക്കത്തോടെയും ഒരേ മനസ്സോടെയും മുന്നോട്ട് കൊണ്ടുപോവുക എന്നത് ശ്രമകരമായ ഉത്തരവാദിത്തമാണ്. ഓരോ വിജയത്തിലും അവരുടെ മുഖത്തുണ്ടാകുന്ന ‘പ്രകാശം’ അതാണ് നമ്മുടെ ശക്തി. പ്രത്യേകിച്ച വളരെ താഴ്ന്ന സാമ്പത്തക നിലവാരത്തില്‍ നിന്നും വന്നവര്‍ നേടുന്ന വിജയങ്ങള്‍ക്ക് ഇരട്ടി മധുരമാണുള്ളത്.
ഡയറക്ട് മാര്‍ക്കറ്റിങ്ങ് മേഖലയില്‍ വിജയം നേടുന്നവരെ ഇപ്പോഴും സമൂഹം സംശയത്തോടെ കാണുന്നതിന് കാരണം ?
വളരെ സത്യമാണ് അത്. കാരണം ആട്, മാഞ്ചിയം, മണിചെയിന്‍ തുടങ്ങി അനേകം തട്ടിപ്പുകളാണ് ഇക്കണ്ട കാലമത്രയും ഡയറക്ട് മാര്‍ക്കറ്റിങ്ങ് മേഖലയിലൂടെ നടന്നിട്ടുള്ളത്. ഇത് സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനം വളരെ വലുതാണ്. ഇതിനെല്ലാം ഉപരി ഇത്തരം സ്ഥാപനങ്ങള്‍ പലതരം മോഹന വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ ചതിക്കുകയും അതിലൂടെ അനേകം ആളുകളുടെ പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ സാമ്പത്തിക വിജയം നേടി എന്ന്് കാണിക്കാന്‍ കാറുകളും മറ്റും വായകയ്ക്ക് എടുത്ത് ആളുകളെ കബളിപ്പിച്ചിട്ടുമുണ്ട്.
ഫിജികാര്‍ട്ടിനെ മറ്റ് ഡയറക്ട് മാര്‍ക്കറ്റിങ്ങ് സ്ഥാപനങ്ങളുമായി വ്യത്യസ്ഥമാക്കുന്നത് എന്താണ് ?
ഉല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫിജികാര്‍ട്ട്. ഒരേസമയം ഡയറക്ട് സെല്ലിങ്ങും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും ഒരുമിച്ച് ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്ഥാപനമാണ് ഫിജികാര്‍ട്ട്. കൂടാതെ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം ഡയറക്ട് സെല്ലിങ്ങ് സ്ഥാപനങ്ങളില്‍ കേരളം ആസ്ഥാനമായ ഒരേയൊരു സ്ഥാപനവുമാണ് ഫിജികാര്‍ട്ട്. കൂടാതെ മലയാളികളുടെ പ്രിയങ്കരനായ ബോച്ചെ (ബോബി ചെമ്മണ്ണൂര്‍) ആണ് ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
ഒരു സാധാരണക്കാരാന്‍ എന്തുകൊണ്ട് ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യണം?
നമ്മുടെ സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളും ജീവിത വിജയം നേടണമെന്നും ഉന്നത നിലവാരത്തില്‍ ജീവിക്കണം എന്നും ആഗ്രഹിക്കുന്നവരാണ്. സ്വന്തമായി വീട്, കാര്‍ ഇവയെല്ലാം ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഒരു സാധാരണ ജോലിക്കാരനോ, ചെറുകിട കച്ചവടക്കാരനോ ഈ സാഹചര്യത്തിലേക്ക് വേഗത്തില്‍ ഉയര്‍ന്ന് വരുവാന്‍ സാധിക്കാറില്ല. എന്നാല്‍ ഫിജികാര്‍ട്ട് പോലൊരു സ്ഥാപനത്തിലൂടെ വളരെ ചുരുങ്ങിയ കാലത്തെ കഠിനാധ്വാനത്തിലൂടെ ഏതൊരാള്‍ക്കും ഉയര്‍ന്ന വരുമാനം നേടാനും ജീവിത വിജയം കൈവരിക്കുവാനും സാധിക്കും. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ, സാമ്പത്തിക നിലവാരമോ ഇവിടെ ബാധകമല്ല.
കഠിനാധ്വാനത്തിന് ഡയറക്ട് സെല്ലിങ്ങ് മേഖലയില്‍ ഉള്ള പ്രാധാന്യമെന്താണ്?
മണി ചെയിന്‍ പോലുള്ള പല ഡയറക്ട് സെല്ലിങ്ങ് സ്ഥാപനങ്ങളും പ്രചരിപ്പിച്ചിരുന്നത് ഇത്തരം പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നിട്ട് നാലോ അഞ്ചോ ആളുകളെ ഇതില്‍ ചേര്‍ത്താല്‍ നിങ്ങളുടെ അക്കൗണ്ടില്‍ പണം വന്ന് തുടങ്ങും എന്നായിരുന്നു. എന്നാല്‍ അത് ശുദ്ധ തട്ടിപ്പായിരുന്നു. ഏതൊരു ബിസിനസ്സിനേയും പോലെതന്നെ ആദ്യത്തെ 2 വര്‍ഷം നന്നായി കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഡയറ്ക്ട് സെല്ലിങ്ങ് മേഖലയില്‍ വിജയം കൈവരിക്കാനാവുകയുള്ളൂ. കൃത്യമായ പ്ലാനിങ്ങ്, ക്ഷമയോടെയുള്ള പ്രവര്‍ത്തനം, ടീം വര്‍ക്ക് എന്നിവയ്‌ക്കെല്ലാം ഇവിടെ വലിയ പ്രാധാന്യമാണുള്ളത്.
ഡയറക്ട് സെല്ലിങ്ങ് മേഖലയെ കളിയാക്കുന്നവരോട് എന്താണ് പറയാനുള്ളത്?
അവസരങ്ങളുടെ വലിയ വാതിലാണ് ഡയറക്ട് സെല്ലിങ്ങ് കമ്പനികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും അവസരങ്ങള്‍ അപൂര്‍വ്വമായേ വരികയുള്ളൂ. അതിനെ കൃത്യമായി ഉപയോഗിക്കുന്നവര്‍ക്ക് ചിറകടിച്ച് പറക്കുവാന്‍ സാധിക്കും. പിന്‍തിരിപ്പന്‍ മനോഭാവക്കാരുടെ മുന്നില്‍ തളരുന്നവരാകരുത് നമ്മള്‍. വ്യക്തിപരമായി പറയുകയാണെങ്കില്‍ ”എന്നെ കളിയാക്കിയവരാണ് സത്യത്തില്‍ മുന്നോട്ട് കുതിക്കുവാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത്.”