ആംബിയന്‍സ് ഇന്റീരിയേഴ്‌സ് ആഢംബരവുമാണ്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാണ്
ഒരു വീടോ, ഓഫീസോ, കെട്ടിടമോ ഒക്കെ പണിതാല്‍ അത് ഏറ്റവും ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മോടി പിടിപ്പിക്കണം എന്നുള്ളത് നമ്മള്‍ ഏവരുടെയും ആഗ്രഹമാണ്. അതിനായി ഒരു നിശ്ചിത തുക നാം നീക്കി വയ്ക്കാറുമുണ്ട്. ആ ഒരു കാരണത്താല്‍ തന്നെ ഇന്ന് കേരളത്തില്‍ അനേകം ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ മാത്രമേ സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുകയുള്ളൂ. കാരണം ഈ മേഖലയില്‍ ഇന്ന് പല സ്ഥാപനങ്ങളും ആഡംബരത്തിന്റെ അവസാന വാക്കായി മാറുമ്പോള്‍ അവരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. എന്നാല്‍ കേരളത്തിലെ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ ഉണ്ട് അവിടെ സാധാരണക്കാരനും ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കും ഒരേ പോലെ എത്തിച്ചേരാവുന്നത്. ഇത്തരത്തില്‍ ഗുണമേന്‍മ കൊണ്ടും ഉപഭോക്താവിന്റെ പോക്കറ്റിനിണങ്ങുന്നതുമായ സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമാ...