ഒരു വീടോ, ഓഫീസോ, കെട്ടിടമോ ഒക്കെ പണിതാല്‍ അത് ഏറ്റവും ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മോടി പിടിപ്പിക്കണം എന്നുള്ളത് നമ്മള്‍ ഏവരുടെയും ആഗ്രഹമാണ്. അതിനായി ഒരു നിശ്ചിത തുക നാം നീക്കി വയ്ക്കാറുമുണ്ട്. ആ ഒരു കാരണത്താല്‍ തന്നെ ഇന്ന് കേരളത്തില്‍ അനേകം ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ മാത്രമേ സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുകയുള്ളൂ. കാരണം ഈ മേഖലയില്‍ ഇന്ന് പല സ്ഥാപനങ്ങളും ആഡംബരത്തിന്റെ അവസാന വാക്കായി മാറുമ്പോള്‍ അവരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. എന്നാല്‍ കേരളത്തിലെ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ ഉണ്ട് അവിടെ സാധാരണക്കാരനും ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കും ഒരേ പോലെ എത്തിച്ചേരാവുന്നത്. ഇത്തരത്തില്‍ ഗുണമേന്‍മ കൊണ്ടും ഉപഭോക്താവിന്റെ പോക്കറ്റിനിണങ്ങുന്നതുമായ സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംബിയന്‍സ് ഇന്റീരിയേഴ്‌സ് ആന്‍ഡ് എക്സ്റ്റീരിയേഴ്‌സ്. ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച് വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കൊമേഴ്‌സ്യലും, റെസിഡന്‍ഷ്യലും ആയ അനേകം പ്രോജക്ടുകള്‍ ആണ് ആംബിയന്‍സ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. തങ്ങളുടെ തിളങ്ങുന്ന നേട്ടത്തെക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ അനൂപും, ഡയറക്ടറും ചീഫ് ഇന്റീരിയര്‍ ഡിസൈനറുമായ ആര്യ അനൂപും.
ഇന്റീരിയര്‍ ഡിസൈനര്‍ ആയ അനൂപ് വര്‍ഷങ്ങളായി ഈ മേഖലയില്‍ ഫ്രീലാന്‍സര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഭാര്യ ആര്യയും അദ്ദേഹത്തെ ഈ മേഖലയില്‍ സഹായിച്ചിരുന്നു. ഈ സമയത്ത് തന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതയ്ക്കായി മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളികളുടെ സേവനവും അത്യാധുനിക ടെക്‌നോളജിയുടെ സഹായവും അനൂപ് ഉപയോഗപ്പെടുത്തിയിരുന്നു. അതിനാല്‍ ഏറ്റവും മികച്ച ഫിനിഷിംഗ് ഉള്ള വര്‍ക്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ആംബിയന്‍സിന് സാധിച്ചിരുന്നു. എന്നിരുന്നാലും തങ്ങളുടെ വര്‍ക്കിലെ പല മേഖലകളിലും ടെക്‌നോളജിയുടെ അപ്‌ഡേഷന്‍ ഇനിയും ആവശ്യമുണ്ട് എന്ന് മനസ്സിലാക്കിയ അനൂപ് തങ്ങളുടെ ജോലിക്ക് സഹായകരമാകുന്ന ചില മിഷനറികളും പര്‍ച്ചേസ് ചെയ്തിരുന്നു. പത്തു വര്‍ഷക്കാലത്തോളം ഫ്രീലാന്‍സര്‍ ആയി ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ പ്രവര്‍ത്തിച്ച ആത്മവിശ്വാസത്തിലാണ് അനൂപ് 2020ല്‍ തിരുവനന്തപുരം ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ആംബിയന്‍സ് ഇന്റീരിയേര്‍സ് എന്ന സ്ഥാപനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ഉന്നത ഗുണനിലവാരത്തിലുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ഏറ്റവും കുറഞ്ഞ നിലയില്‍ ഉപഭോക്താവിന് നല്‍കുക എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം. അതോടൊപ്പം തന്നെ ഏത് സാമ്പത്തിക അവസ്ഥയിലുള്ള ഒരാള്‍ക്കും ഇന്റീരിയര്‍ ഡിസൈനിങ് എന്നത് ആസ്വദിക്കാനും അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്താനും സാധിക്കണം എന്ന ആശയമാണ് ഇതിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. ലേസര്‍ കട്ടിംഗ്, സി.എന്‍.സി. കട്ടിംഗ്, ത്രീഡി കാര്‍വിങ് എന്നീ മേഖലകളില്‍ ആയിരുന്നു സ്ഥാപനം തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തുടര്‍ന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചറിങ് ആന്‍ഡ് സെയില്‍ മേഖലയിലേക്ക് സ്ഥാപനം കടന്നു. ഇതേസമയം തന്നെ ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലും സ്ഥാപനം വര്‍ക്കുകള്‍ ചെയ്തുപോന്നു. അധികം താമസിയാതെ തന്നെ ഫര്‍ണിച്ചര്‍ സെയില്‍ എന്ന മേഖലയില്‍ നിന്നും സ്ഥാപനം ഏതാണ്ട് പൂര്‍ണമായും പിന്‍വാങ്ങി, ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലേക്ക് തങ്ങളുടെ ശ്രദ്ധ പൂര്‍ണമായും കേന്ദ്രീകരിച്ചു. ഇത് ഈ മേഖലയിലേക്കുള്ള സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കാരണമായി. അതിന്റെ ഭാഗമായി 80 ലക്ഷം രൂപയോളം വിലവരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഷീനുകളും മറ്റും സ്ഥാപനം ഇറക്കുമതി ചെയ്തു. ഇത്തരം മെഷീനുകള്‍ ഉപയോഗിക്കുന്നതിലൂടെ മാനുവലായി 15 ദിവസം കൊണ്ട് ചെയ്യുന്ന വര്‍ക്കുകള്‍ (വുഡ് കാര്‍വിങ്ങ്, ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാവശ്യമായ മൈക്ക പ്രസ്സിങ്ങ്, Panel Saw Sheet Cutting, എഡ്ജ് ബെന്റിങ്, മള്‍ട്ടി ബോറിങ്ങ് തുടങ്ങിയവ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫാക്ടറി ഫിനീഷില്‍ ചെയ്ത് നല്‍കുന്നു). തങ്ങളുടെ അത്യാധുനിക മിഷനറികള്‍ മാനുഷിക അധ്വാനം വളരെ കുറക്കുകയും ഫിനിഷിംഗിലെ ക്വാളിറ്റി വളരെയധികം കൂട്ടുകയും ചെയ്യുന്നതിനാല്‍, പ്രദേശത്തുള്ള പല സ്ഥാപനങ്ങളും എളുപ്പത്തില്‍ തങ്ങളുടെ വര്‍ക്കുകള്‍ ചെയ്തുതീര്‍ക്കുവാന്‍ ആംബിയന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇപ്പോള്‍ സ്ഥാപനം തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും ടാറ്റ പവറിന് വേണ്ടി കേരളത്തില്‍ ഉടനീളം വര്‍ക്കുകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തിട്ടുമുണ്ട് സ്ഥാപനം. ഒരു വീടിനോ, ഓഫീസിനോ ആവശ്യമായ ഫാള്‍സ് സീലിങ് വിത്ത് ബ്യൂട്ടിഫുള്‍ സി.എന്‍.സി. വര്‍ക്കുകള്‍, മോഡുലാര്‍ കിച്ചണ്‍-കസ്റ്റമൈസിങ്ങ്, ഓഫീസ്/ഹോം കബോര്‍ഡ്‌സ്, കസ്റ്റമൈസ് ചെയ്ത വാര്‍ഡ്രോബുകള്‍, ബെഡ് റൂം സെറ്റുകള്‍, പൂജ യൂണിറ്റുകള്‍, ടെലിവിഷന്‍ യൂണിറ്റുകള്‍, മെറ്റല്‍/വുഡണ്‍ ഹാന്റ്‌റെയ്‌ലുകള്‍-ബാല്‍ക്കണികള്‍, തടിയിലുള്ള കൊത്തുപണികള്‍, ഓഫീസുകള്‍ക്കാവശ്യമായ ടേബിളുകള്‍, ഓഫീസ് ഇന്റീരിയര്‍ വര്‍ക്കുകള്‍, കൂടാതെ ചുവരുകള്‍ക്ക് ഭംഗി നല്‍കുന്ന ടെക്‌സ്ചര്‍ പെയ്ന്റിങ്ങുകള്‍, വാള്‍ പേപ്പറുകള്‍, ആര്‍ടിഫിഷ്യല്‍ ഗ്രാസ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ മുതലായവയും ആംബിയന്‍സ് ഇന്റീരിയേര്‍സ് പരിപൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ ഉന്നത നിലവാരത്തില്‍ ചെയ്തു നല്‍കുന്നു. കഴിഞ്ഞ രണ്ടു കൊറോണക്കാലത്തും നാട്ടിലെ അനേകം ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ ആംബിയന്‍സ് ഇന്റീരിയേര്‍സിന്റെ ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആയിരുന്നു. അത്രയധികം ഓര്‍ഡറുകള്‍ സ്ഥാപനത്തിന് ആ സമയത്ത് പോലും ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്.
3000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക മിഷനറികളുടെ സഹായത്തോടുകൂടിയാണ് ആംബിയന്‍സിന്റെ ഫാക്ടറി പ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് തിരുവനന്തപുരത്തെയും പരിസരത്തുമുള്ള അനേകം ഫ്‌ളാറ്റുകളിലും, കൊമേഴ്ഷ്യല്‍ ബില്‍ഡിങ്ങുകളിലും ആംബിയന്‍സിന്റെ കരസ്പര്‍ശം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം എന്നതിലുപരി പ്രദേശത്തെ അനേകം ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനങ്ങളുടെ വര്‍ക്കുകള്‍ ചെയ്യുവാന്‍ പാകത്തിനുള്ള ഒരു വലിയ ഫാക്ടറി സ്ഥാപിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്ന് സ്ഥാപനത്തിന്റെ സാരഥികളായ അനൂപും, ആര്യയും അഭിമാനത്തോടെ പറയുന്നു. വികസനത്തിന്റെ അടുത്ത ഘട്ടമായി ആലപ്പുഴ, കോട്ടയം, എറണാകുളം മുതലായ ജില്ലകളിലേക്ക് കൂടി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള പദ്ധതിയിലാണ് സ്ഥാപനം.