കുടജാദ്രിയില്‍ നിന്നും ഉറവ പൊട്ടിയൊഴുകുന്ന സൗപര്‍ണിക പ്രശാന്തിയുടെ തീരമെങ്കില്‍, മഞ്ചേരിയിലെ സൗപര്‍ണിക ആയുര്‍വേദ ഔഷധകൂട്ടുകളുടെയും ചികിത്സയുടെയും ശാന്തിയുടെ തീരമാണ്. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ടു വള്ളുവനാടിന്റെ ഹൃദയമിടിപ്പായി സൗപര്‍ണിക മാറിയെങ്കില്‍ പിന്നില്‍ ഡോ. അപര്‍ണയുടെ മിടുക്കാണ്. ഇന്ന് കേരളം അറിയപ്പെടുന്ന ആയുര്‍ ബ്രാന്റ് ലോമയുടെ സ്ഥാപകയും ചികിത്സാ രീതിയില്‍ വ്യത്യസ്ഥ പാത പിന്തുടരുന്ന സൗപര്‍ണിക ആയൂര്‍വ്വേദ സ്ഥാപക ഡോ. അപര്‍ണ്ണയുടെ ചികിത്സാ വഴികള്‍ വ്യത്യസ്ഥമാണ്. ചികിത്സയും എഴുത്തും വായനയും സാമൂഹിക ഇടപെടലുമായി അപര്‍ണയുടെ ജീവിതം മുന്നോട്ട് പോകുന്നു.
ബാല്യകാലം മുതല്‍ എഴുത്തും വായനയുമായിരുന്നു അപര്‍ണയുടെ ലോകം. വീടിനോട് ചേര്‍ന്ന് വിശാലമായ പറമ്പ്. പുറത്തേക്കിറങ്ങിയാല്‍ വയലും കിളികളും. പ്രകൃതിയോടുള്ള സ്‌നേഹമാണ് ആയുര്‍വേദ പഠനത്തിലേക്ക് സൗപര്‍ണികയെ എത്തിച്ചത്. പഠന ശേഷമാണ് വള്ളുവനാടിന്റെ പെരുമ പേറുന്ന ആയുര്‍വേദ ചികിത്സാലയം തുടങ്ങണമെന്ന ആഗ്രഹം മനസിലേക്കെത്തുന്നത്. പ്രാക്റ്റീസ് ചെയ്തുവെങ്കിലും സ്വന്തമായി ഒരു ചികിത്സാലയം മനസില്‍ കിടന്നിരുന്നു. മനസില്‍ കിടന്ന ആഗ്രഹത്തില്‍ നിന്നാണ് 2016ല്‍ ഡോ. അപര്‍ണ്ണ, സൗപര്‍ണ്ണിക ആയൂര്‍വ്വേദയ്ക്ക് തുടക്കം കുറിക്കുന്നത്. പരമ്പരാഗത ആയൂര്‍വ്വേദ ചികിത്സ തന്നെയായിരുന്നു അപര്‍ണയുടെ ലക്ഷ്യം. കലര്‍പ്പില്ലാത്ത മരുന്നുകള്‍ രോഗികള്‍ക്ക് കിട്ടണം എന്നതു വാശി തന്നെയായിരുന്നു. അതിനായി സൗപര്‍ണിക ആയുര്‍വേദയോട് ചേര്‍ന്നു മരുന്നു നിര്‍മാണ യൂണിറ്റും ആരംഭിച്ചു. മികച്ച ചികിത്സ നല്‍കിയതോടെ സൗപര്‍ണികയുടെയും ഡോ. അപര്‍ണയുടെയും പേരും പെരുമയും കടല്‍ കടന്നു. വിദേശത്തു നിന്നു പോലും ആളുകള്‍ ചീഫ് കണ്‍സല്‍ട്ടന്റായ ഡോ. അപര്‍ണയെ തേടി സൗപര്‍ണികയിലെത്തി. ആയൂര്‍വ്വേദ വിധികളില്‍ നിന്നു തെല്ലു പോലും വ്യതിചലിക്കാതെയാണ് ഓരോ ഔഷധ കൂട്ടുകളും തയാറാക്കുന്നത്. ഔഷധ നിര്‍മാണത്തിന്റെ ഓരോ വേളയിലും ഡോ. അപര്‍ണയുടെ കണ്ണും കാതും അവിടെയെത്തും. മരുന്നുകള്‍ കേടുവരാതിരിക്കാനായി പലരും പ്രിസര്‍വേറ്റീസും മായങ്ങളും ചേര്‍ക്കാറുണ്ട്. എന്നാല്‍, ശുദ്ധമായ ചികിത്സയും മരുന്നും നല്‍കുകയാണ് ഡോ. അപര്‍ണ ആയുര്‍വേദയുടെ ലക്ഷ്യം. അതിനാല്‍ കലര്‍പ്പില്ലാതെയാണ് ഔഷധ കൂട്ടിന്റെ നിര്‍മാണം. ആസ്വദിച്ചാണ് ഓരോരുത്തരും ഔഷധകൂട്ട് ഒരുക്കുന്നത്. നല്ല മരുന്നിനൊപ്പം സ്നേഹവും സന്തോഷവും കൂടെ ഇട്ട് ഇളക്കുന്നതുകൊണ്ടാകാം ഡോ. അപര്‍ണയുടെ ചികിത്സ പൂര്‍ണമായും ഫലിക്കുന്നതെന്ന് രോഗികള്‍ പറയുന്നത്. ചികിത്സയ്ക്കിടയിലാണ് ജീവിത ശൈലീ രോഗങ്ങള്‍, മുടി സംബന്ധമായ പ്രശ്‌നങ്ങള്‍, ചര്‍മ സംരംക്ഷണം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ ഓരോരുത്തരെയും പിടിമുറുക്കിയിരിക്കുന്നതായി അപര്‍ണയ്ക്ക് മനസിലായത്. പലരും ചികിത്സ തേടിയെത്താറുമില്ല. ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്താത്തവരെ ലക്ഷ്യമിട്ടാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടക്കമിട്ടത്.
മുടിക്ക് ലൈഫ് നല്‍കും ലോമ
ജീവിതം കൊണ്ടും ജീവിത ശൈലി കൊണ്ടും ജീവിത സാഹചര്യം കൊണ്ടും ഒട്ടേറെ പേര്‍ മുടികൊഴിച്ചില്‍ അനുഭവിക്കുന്നതായി ഡോ. അപര്‍ണ പറയുന്നു. താരനും, മുടികൊഴിച്ചിലും പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കിടിയിലെ അടക്കം പറച്ചില്‍ പലപ്പോഴും അപര്‍ണ കേട്ടു. ഇവര്‍ക്ക് ചികിത്സയും നല്‍കി. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇതനുഭവിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുക. സൗപര്‍ണികയിലെ ചികിത്സയില്‍ സംതൃപ്തരായവര്‍ പറഞ്ഞറിഞ്ഞ് ധാരാളം ആളുകള്‍ മുടികൊഴിച്ചിലിന് പരിഹാരം തേടിയെത്തി. ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെ ആത്മഗതം കേട്ടാണ് ഡോ. അപര്‍ണ ‘ലോമ ഫോര്‍ഹെല്‍ത്തി ഹെയര്‍’ എന്ന ബ്രാന്റിന് തുടക്കമിടുന്നത്.
ഓരോ വ്യക്തികള്‍ക്കും ഉണ്ടാകുന്ന താരനും മുടികൊഴിച്ചിലിനുമുള്ള കാരണങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ഹോര്‍മോണുകളുടെ വ്യതിയാനം, എക്സിമ, സോറിയാസിന്റെ വകഭേദം എന്നിങ്ങനെ ധാരാളം കാരണങ്ങള്‍ഉണ്ടാകും. മാത്രമല്ല, ഗവണ്‍മെന്റ് അംഗീകാരമില്ലാതെ ഇത്തരത്തില്‍ ഉണ്ടാക്കപ്പെടുന്ന ഹെയര്‍ ഓയിലുകള്‍ തലയ്ക്ക് തണുപ്പ് നല്‍കുന്നവയായിരിക്കാം. ഇത് ധാരാളം ആളുകളില്‍ അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മരുന്നുകള്‍ ചേര്‍ത്ത് കൃത്യമായ റിസര്‍ച്ചുകളിലൂടെയും, ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയും, ഡ്രഗ്ഗ്കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും നിര്‍മിച്ചതാണ് ‘ലോമഫോര്‍ ഹെല്‍ത്തിഹെയര്‍ ‘ ഓയില്‍. ആയൂര്‍വ്വേദ വിധി പ്രകാരം ‘കേശ്യം’ എന്ന വിഭാഗം നിര്‍ദ്ദേശിക്കുന്ന ചേരുവകള്‍ കൃത്യമായി ഉപയോഗിച്ചാണ് ഓയില്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ താരന്‍, മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങളുള്ളവര്‍ക്കായി സൗജന്യമായി ഓണ്‍ലൈനിലൂടെ ഡോക്ടറുടെ കണ്‍സല്‍ട്ടേഷനും സൗപര്‍ണിക നല്‍കുന്നു. രോഗികളുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഒരു പ്രത്യേക വാട്ട്സാപ്പ് നമ്പറും ഉണ്ട്. ദിവസേന നൂറിലധികം പേര്‍ ഡോ. അപര്‍ണയുടെ ചികിത്സ തേടിയെത്തുന്നു. ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ ഓയില്‍ ഇപ്പോള്‍ കൊറിയര്‍ വഴിയും, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വെബ്സൈറ്റുകളിലൂടെയും ലഭ്യമാണ്.
സൗപര്‍ണികയിലെ ഔഷധ ഉദ്യാനം
ഔഷധ ചെടികളുടെ സംരക്ഷണത്തോടെയാണ് അപര്‍ണയുടെ ഒരു ദിവസം ആരംഭിക്കുന്നത്. തുളസിയും മുക്കുറ്റിയും കീഴാര്‍നെല്ലിയും പൂവാംകുരുന്നിലയും ഒക്കെയുള്ള പ്രകൃതിയുടെ സുരഭില ഭൂമിയാണ് സൗപര്‍ണിക ആയുര്‍വേദ. ഓരോ ചെടികളെയും നട്ടുനനയ്ക്കുന്നതിലും പരിപാലിക്കുന്നതിലും അപര്‍ണയുടെ ഒരു കണ്ണെത്തും. ഔഷധ കൂട്ടുകള്‍ക്ക് ആവശ്യമായ ചെടികളാണ് നട്ടുവളര്‍ത്തുന്നത്. സൗപര്‍ണികയുടെ മുറ്റത്തും പുരയിടത്തിലുമായി ചെടികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. കിഴാര്‍നെല്ലിയും, മഞ്ഞപ്പൂക്കളുള്ള മുക്കുറ്റിയും സ്‌നേഹത്തിന്റെ കരലാളനയോടെ ഔഷധ കൂട്ടുകളായി പുറത്തു വരുന്നു. ഓരോ ചെടികളുടെയും ഔഷധ മഹിമ കൃത്യമായി അറിഞ്ഞാണ് മരുന്നുകളുടെ നിര്‍മാണം. അപര്‍ണ്ണയുടെ വീട്ടിലെ തേങ്ങ ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ നിന്നാണ് ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍ ഓയിലുണ്ടാക്കുന്നത്. സൗപര്‍ണികയിലെ കണ്മഷി ഉണ്ടാക്കല്‍ അത്യധികം മനോഹരമാണ്. എല്ലാ ദിവസവും കണ്മഷിക്കായുള്ള ഒരു വിളക്കെങ്കിലും സൗപര്‍ണികയില്‍ കത്തുന്നുണ്ടാകും. പൂവാംകുരുന്നില മുതലായ പച്ചമരുന്നുകള്‍ പാടത്തിന്റെ കരയില്‍ കാത്തു നില്‍ക്കുന്നുണ്ടാകും. മെല്ലെ പറിച്ചാലേ എല്ലാം വേരോടെ പോരൂ. ചെളി നീക്കി ചെയ്തു സൂക്ഷ്മതയോടെ വൃത്തിയാക്കി എടുക്കുന്നു. കഴുകിയ ചെടികള്‍ വൃത്തിയുള്ള പായയില്‍ വിരിച്ചു വയ്ക്കും. വെള്ളം മുഴുവനും പോയാല്‍ ഇടിച്ചു പിഴിഞ്ഞു ചാറെടുക്കും. കഴുകി ഉണക്കിയ തിരിത്തുണികള്‍ ആ ചാറില്‍ മുക്കി തണലത്തു പൊടിയോ വെയിലോ ഏല്‍ക്കാതെ സൂക്ഷിച്ചു വക്കുന്നു. ചാറുമുഴുവന്‍ വലിച്ചെടുത്ത തുണികള്‍ ഉണങ്ങാനായി കാത്തിരിക്കും. ഉണങ്ങിയ തുണികള്‍ തിരികളാക്കി വിളക്കിലിട്ടു നല്ലെണ്ണയില്‍ കത്തിച്ചു മണ്‍ചട്ടിയില്‍ കരി ശേഖരിക്കും. പിന്നെ നറുനെയ്യും മെഴുകും ആവണക്കെണ്ണയും ചേര്‍ത്ത് പായ്ക്ക് ചെയ്യുന്നു. കണ്ണേറ് തട്ടാതിരിക്കാന്‍ കുരുന്നുകള്‍ക്കും മിഴിയുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനുമായി മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം
പ്രകൃതിയോട് ചേര്‍ന്നുള്ള ചികിത്സ
പ്രകൃതിയോട് ചേര്‍ന്നുള്ള ചികിത്സയാണ് സൗപര്‍ണികയില്‍. ജീവിത ശൈലീ രോഗം മുതല്‍ ഏതു രോഗങ്ങള്‍ക്കുള്ള ചികിത്സയും സൗപര്‍ണിക നല്‍കും. രോഗീ ചികിത്സ മാത്രമല്ല, രോഗങ്ങള്‍ പിടികൂടാതിരിക്കുന്നതിനുള്ള മുന്‍കരുതലും ഇവിടെയുണ്ട്. ഋതുക്കളെ അറിഞ്ഞ് ആരോഗ്യത്തെ സംരക്ഷിക്കണമെന്ന് ഡോ. അപര്‍ണ പറയുന്നു. ഓരോ ഋതുവിലും ആരോഗ്യവും രോഗപ്രതിരോധവും വ്യത്യസ്തമാണ്. മഴക്കാലത്ത് ദഹനം താരതമ്യേന കുറവായിരിക്കും. വാതരോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിപെടാന്‍ സാധ്യതയേറെയാണ്. ഇതില്‍ നിന്നെല്ലാം രക്ഷനേടാന്‍ ശരീരത്തെ ഒരുക്കിയെടുക്കണം. അതിനായി എണ്ണകളും ലേഹ്യങ്ങളും കര്‍ക്കിടക കഞ്ഞിയും സൗപര്‍ണിക നിര്‍മിക്കുന്നു. പച്ചമരുന്ന് തേടിപ്പിടിച്ചു അരച്ചോ ഉണക്കിപ്പൊടിച്ചോ ചേര്‍ത്ത് ധാന്യങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തി വാങ്ങിക്കൊണ്ടുവന്നു കഞ്ഞിയുണ്ടാക്കാനുള്ള സമയമോ സാഹചര്യമോ ഇന്നത്തെ തലമുറയ്ക്കില്ല. ഇവര്‍ക്കായി സൗപര്‍ണിക കര്‍ക്കിടക കിറ്റും എണ്ണകളും നിര്‍മിക്കുന്നു.
സ്ത്രീകള്‍ അനുഭവിക്കുന്ന പിസിഒഡി, പിസിഒഎസ് ഒരു ജീവിതശൈലി രോഗമാണെന്ന് പറയാം. മരുന്നിനോടൊപ്പം ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റങ്ങളെക്കൊണ്ട് കൂടിയേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളു. ഇവയെ മെരുക്കാനുള്ള ചികിത്സയും ഔഷധങ്ങളും സൗപര്‍ണികയിലുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചു രോഗികള്‍ക്ക് ഡോക്ടറെ കാണാനാകും.
സൗപര്‍ണികയിലെ സ്ത്രീകള്‍
കുഞ്ഞുങ്ങളെ നോക്കും പോലെയാണ് സൗപര്‍ണികയിലെ ചേച്ചിമാര്‍ മരുന്നുകള്‍ ഒരുക്കുന്നത്. ലാളനയോടെ ഓരോ ചെടികളെയും മരുന്നാക്കി മാറ്റുന്നു. ടെന്‍ഷനിടിക്കാതെ ജോലി ചെയ്യാനാകുമെന്നാണ് ഓരോ സ്ത്രീ ജീവനക്കാരുടെയും അഭിപ്രായം. സ്ത്രീകളുടെ ബുദ്ധിമുട്ട് ഡോ. അപര്‍ണയ്ക്ക് നന്നായി അറിയാം. അവരുടെ പ്രശ്നങ്ങളില്‍ അപര്‍ണ നിരന്തരം ഇടപെടുന്നുമുണ്ട്. വിദഗ്ദരായ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുവാനും സ്ഥാപനം പദ്ധതിയിടുന്നുണ്ട്. മൂന്ന് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 ഓളം സ്ത്രീകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുന്നുണ്ട് സൗപര്‍ണ്ണിക ആയൂര്‍വ്വേദ. മികച്ചത് മാത്രം നല്‍കുക എന്നതാണ് സൗപര്‍ണിക ആയുര്‍വേദയുടെ ലക്ഷ്യം. സൗപര്‍ണ്ണികയുടെ ഹെയര്‍ ആന്റ സ്‌കിന്‍ ക്ലിനിക്കുകള്‍ കേരളത്തില്‍ വിവിധ നഗരങ്ങളില്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.