‘ജോര്‍’ ഹോംസ്‌കൂളുമായി ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തേയ്ക്ക്
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ജോര്‍ വിദ്യാഭ്യാസ രംഗത്തേയ്ക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേര്‍ന്ന്് പ്രവര്‍ത്തിക്കും. ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍,ഹോം സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ നടേശന്‍ എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജോറും ഹോം സ്‌കൂളും ചേര്‍ന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ സഹായത്തോടെ ആരംഭിക്കുന്ന ജി.കെ.വിത്ത് ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന കോഴ്സിന്റെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു.കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ ഒന്ന് വീതം ജോര്‍-ഹോംസ്‌കൂള്‍ ട്യൂഷന്‍ സെന്ററുകള്‍ തുറക്കുകയാണ് ലക്ഷ്യമെന്നും 120 കോടി രൂപയാണ് ഇതിനായി ജോര്‍ നിക്ഷേപിക്കുന്നതെന്നും ജോര്‍ ചെയര്‍മാന്‍ ജാക്സണ്‍ അറയ്ക്കല്‍...