പി.എസ്.മേനോന്‍ എന്ന ആഗോള സംരംഭകന്‍
തൃശൂര്‍ സ്വദേശിയായ പി.എസ്. മേനോന്‍ 1970ല്‍ തന്റെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്ത് മികച്ച ജീവിത സാഹചര്യം ലക്ഷ്യമാക്കി അഹമ്മദാബാദിലേക്ക് വണ്ടി കയറി. ആ യാത്ര ചെന്നവസാനിച്ചത് വിശ്വ വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ ഭാര്യയും ലോകപ്രശസ്ത നര്‍ത്തകിയുമായിരുന്ന മൃണാളിനി സാരാഭായിയുടെ 'ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്' എന്ന സ്ഥാപനത്തിലായിരുന്നു. അവരുടെ സെക്രട്ടറിയായി ജോലിയില്‍പ്രവേശിച്ച അദ്ദേഹത്തോട് മൃണാളിനിക്ക് ഒരു പുത്രസമാനമായ വാത്സല്യമാണുണ്ടായിരുന്നത്. അതിനാല്‍ തുടര്‍ന്ന് പഠിക്കാനും മറ്റുമുള്ള സൗകര്യം മൃണാളിനി സാരാഭായി പി.എസ്. മേനോന് തരപ്പെടുത്തിക്കൊടുത്തു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ പി.എസ്. മേനോന്‍ എന്ന പ്രതിഭ പിന്നീട് കൂടുതല്‍ വലിയ അവസരങ്ങള്‍ തേടി പുറപ്പെടുകയായിരുന്നു.
ഗുജറാത്ത് സര്‍ക്കാരിന്റെ കൃഷി, മൃഗസംരക്ഷണം, വനം, റവന്യൂ എന്നീ വകുപ്പുകളില്‍ സേവനം അനുഷ്...