കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ ഇത് പിഞ്ചുമനസ്സുകളുടെ പൂന്തോട്ടം
ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏറ്റവുമധികം രൂപാന്തരം സംഭവിക്കുന്ന ഒരു കാലഘട്ടമാണ് 2 വയസ്സിനും 6 വയസ്സിനും ഇടയിലുള്ള പ്രീ സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം. അന്നുവരെ വീട്ടില്‍ മാതാവിന്റെ ചൂടുപറ്റി മാത്രം നടന്നിരുന്ന കുഞ്ഞ്, തന്റെ മാതാവിനെ വിട്ട് സമപ്രായക്കാരായ കുട്ടികളോടൊപ്പം ഇടപഴകാന്‍ തുടങ്ങുന്ന സമയമാണിത്. ഈയൊരു കാലഘട്ടത്തെ അതിജീവിക്കുക എന്നത് ഒട്ടുമിക്ക കുഞ്ഞുങ്ങള്‍ക്കും വളരെ പ്രയാസമേറിയ ഒന്നാണ്. അന്നുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങളില്‍ നിന്നും മാറുകയും, കുഞ്ഞിന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയും, ദിനചര്യകളിലേക്കുമെല്ലാം കടക്കുന്ന ഒരു സാഹചര്യമാണ് ഇത്. കുഞ്ഞിനെ പോലെ തന്നെ മാതാവിനും അത്യന്തം ആശങ്ക നിറഞ്ഞ സാഹചര്യമാണ് ഇത്. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം ആശങ്കകള്‍ക്ക് പൂര്‍ണ്ണവിരാമം ഇടുകയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ബ്രാന്‍ഡായ കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂള്...