Friday, January 24Success stories that matter
Shadow

Month: April 2023

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

News
ദേശീയ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ നിന്നും രാജിവെച്ച മുന്‍എം.എല്‍.എ ജോണി നെല്ലൂരിന്റെയും നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എറണാകുളത്ത്് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ടിയുടെ പ്രഖ്യാപനം നടന്നത്. വി.വി അഗസ്റ്റിന്‍ ആണ് പാര്‍ടിയുടെ ചെയര്‍മാന്‍.ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്‍മാന്‍. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്‍മാന്‍. സണ്ണി തോമസ്, അഡ്വ.ജോയി അബ്രാഹം, തമ്പി എരുമേലിക്കര, സി.പി സുഗതന്‍,എലിസബത്ത് കടവന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഡോ.ജോര്‍ജ്ജ് അബ്രാഹമാണ് ട്രഷറര്‍. പാര്‍ട്ടിയുടെ പേരും പതാകയും രജിസ്റ്റര്‍ ചെ...
ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

News
ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകും. 25 മുതല്‍ 28 വരെ  പാവക്കുളത്ത് നടക്കുന്ന നവചണ്ഡികാ യാഗത്തെ തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ 28 മുതല്‍  മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ശത ചണ്ഡികാ യാഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, നാലു മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാര്‍,ദലൈലാമ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാര്‍,സന്യാസിവര്യന്മാര്‍ തുടങ്ങിയവരും  ...
എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,<br>ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്

എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,
ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്

Top Story
ഇന്ന് കേരളത്തിലെ അനേകം വരുന്ന കെട്ടിട ഉടമകളും എന്‍ജിനീയര്‍മാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വാട്ടര്‍ ലീക്കേജ് പ്രശ്‌നങ്ങള്‍. നാം പലപ്പോഴും കേള്‍ക്കാറുള്ള ഒരു കാര്യമാണ് പുതുതായി നിര്‍മ്മിച്ച വീടുകളിലും കെട്ടിടങ്ങളിലും ചോര്‍ച്ച ഉണ്ടാകുന്നു എന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തരാം എന്നു പറഞ്ഞ് നിങ്ങളെ സമീപിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ല. കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ആളുകള്‍ക്കും ഇതിനെക്കുറിച്ച് ആഴത്തിലുള്ള അറിവോ, പ്രവര്‍ത്തിപരിചയമോ ഇല്ല. എന്നാല്‍ ഈ മേഖലയില്‍ 23 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയവും, കുറ്റമറ്റ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ വാട്ടര്‍പ്രൂഫിംഗ്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ വാട്ടര്‍ പ്രൂഫിങ് കണ്‍സല്‍ട്ടന്റിന...
തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഇടുക്കിയിലെ സഹകരണത്തിളക്കം

തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഇടുക്കിയിലെ സഹകരണത്തിളക്കം

Top Story
കേരളത്തിന്റെ അടിസ്ഥാന വികസനത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. അനേകം സഹകരണ പ്രസ്ഥാനങ്ങളുടെ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് ഇടുക്കി ജില്ല. സഹകരണ മേഖലയിലെ ഇടുക്കി ജില്ലയില്‍ പൊന്‍ തിളക്കമാണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. വികസന വിജയത്തിന്റെ 63ാം വര്‍ഷത്തിലേക്ക് പ്രവര്‍ത്തിക്കുന്ന തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ തിളങ്ങുന്ന നേട്ടങ്ങളെ കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് ടോമി തോമസ് കാവാലത്തും, സെക്രട്ടറി ഇന്‍ ചാര്‍ജ് എ.ടി. ബൈജുവും. 1960ല്‍ അന്നത്തെ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് ''ബെറ്റര്‍ ഫാമിംഗ് കോപ്പറേറ്റീവ് സൊസൈറ്റി'' ആയി പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഇന്നത്തെ തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. പ്രദേശത്തെ കര്‍ഷകരുടെ സമഗ്ര വികസനം ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ലക്ഷ്യം.മന്ദഗതിയില്‍ നീങ്ങിയിരുന...
ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്

ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്

Top Story
സ്വന്തമായി ഒരു വീട് പണിയുന്നതിന് ഉള്ള ബുദ്ധിമുട്ട് നമുക്കെല്ലാവര്‍ക്കും അറിയാം. ബിസിനസ്സുകാരനായാലും, ജോലിക്കാരനായാലും നിങ്ങള്‍ക്ക് പൂര്‍ണമായും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ മുഴുവനായും വിശ്വസിച്ച് എല്‍പ്പിക്കാവുന്ന അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനത്തെ നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കിലോ നമുക്ക് വിശ്വാസം കുറച്ച് കൂടി കൂടില്ലെ. അതാണ് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹോംസ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി എങ്ങനെയാണ് തങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് ആയ്‌തെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മഞ്ജു കൃഷ്ണ. സാധാരണഗതിയില്‍ ഒരു പുതിയ വീട് പണിയണമെങ്കില്‍ അതിനായി ചിലപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും, സ്ഥാനം കാണണം, ...
‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ നാടിന് സമര്‍പ്പിച്ചു

‘ചിറ്റിലപ്പിള്ളി സ്‌ക്വയര്‍’ നാടിന് സമര്‍പ്പിച്ചു

News
കൊച്ചിക്ക് പുതിയ മുഖവും മേല്‍വിലാസവും നല്‍കിക്കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യപ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍'  ഇവന്റ് ഹബ്ബും വെല്‍നസ് പാര്‍ക്കും നാടിന് സമര്‍പ്പിച്ചു. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വ്യവസായ നിയമ,വകുപ്പ് മന്ത്രി പി.രാജീവ് വെല്‍നസ് പാക്കും ഇവന്റ് ഹബ്ബും ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ നടക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയറും വെല്‍നസ് പാര്‍ക്കും കേരളത്തിന്റെ സംരഭക ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുമെന്ന് പി രാജീവ് പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ അകറ്റി പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആരോഗ്യകരമായ ജീവിതം  പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലിപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ അ...
വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് പാതയൊരുക്കി ‘റെമിറ്റാപ്പ് ഡി.എം.ടി’  കേരളത്തില്‍ അവതരിപ്പിച്ചു

വ്യാപാരികള്‍ക്ക് പുതിയ ബിസിനസ് പാതയൊരുക്കി ‘റെമിറ്റാപ്പ് ഡി.എം.ടി’  കേരളത്തില്‍ അവതരിപ്പിച്ചു

News, Uncategorized
അതിഥി തൊഴിലാളികള്‍ക്ക്  ബാങ്കില്‍ ക്യൂ നില്‍ക്കാതെ നാട്ടിലേക്ക് പണം അയ്ക്കാംമൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്  ബിസിനസ് രംഗത്ത് കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ആപ്പ് 'റെമിറ്റാപ്പ് ്ഡി.എം.ടി'  കേരളത്തില്‍ അവതരിപ്പിച്ചു. കൊച്ചി ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് സ്ഥാപകന്‍ അനില്‍ശര്‍മ്മ 'റെമിറ്റാപ്പ് ഡി.എം.ടി' യുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. കമ്പനിയുടെ സഹസ്ഥാപകന്‍ അഭിഷേക് ശര്‍മ്മ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജയത ശര്‍മ്മ, അസ്സോസിയേറ്റ് പാര്‍ട്ട്ണര്‍മാരായ കിംങ്‌റിച്ച് ഫിന്‍ടെക്ക് മാനേജിംഗ് ഡ...