ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്
സ്വന്തമായി ഒരു വീട് പണിയുന്നതിന് ഉള്ള ബുദ്ധിമുട്ട് നമുക്കെല്ലാവര്‍ക്കും അറിയാം. ബിസിനസ്സുകാരനായാലും, ജോലിക്കാരനായാലും നിങ്ങള്‍ക്ക് പൂര്‍ണമായും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ മുഴുവനായും വിശ്വസിച്ച് എല്‍പ്പിക്കാവുന്ന അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനത്തെ നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കിലോ നമുക്ക് വിശ്വാസം കുറച്ച് കൂടി കൂടില്ലെ. അതാണ് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹോംസ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി എങ്ങനെയാണ് തങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് ആയ്‌തെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മഞ്ജു കൃഷ്ണ.
സാധാരണഗതിയില്‍ ഒരു പുതിയ വീട് പണിയണമെങ്കില്‍ അതിനായി ചിലപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും, സ്ഥാനം കാണണം, ...