തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഇടുക്കിയിലെ സഹകരണത്തിളക്കം
കേരളത്തിന്റെ അടിസ്ഥാന വികസനത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. അനേകം സഹകരണ പ്രസ്ഥാനങ്ങളുടെ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് ഇടുക്കി ജില്ല. സഹകരണ മേഖലയിലെ ഇടുക്കി ജില്ലയില്‍ പൊന്‍ തിളക്കമാണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. വികസന വിജയത്തിന്റെ 63ാം വര്‍ഷത്തിലേക്ക് പ്രവര്‍ത്തിക്കുന്ന തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ തിളങ്ങുന്ന നേട്ടങ്ങളെ കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് ടോമി തോമസ് കാവാലത്തും, സെക്രട്ടറി ഇന്‍ ചാര്‍ജ് എ.ടി. ബൈജുവും.
1960ല്‍ അന്നത്തെ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് ''ബെറ്റര്‍ ഫാമിംഗ് കോപ്പറേറ്റീവ് സൊസൈറ്റി'' ആയി പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഇന്നത്തെ തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. പ്രദേശത്തെ കര്‍ഷകരുടെ സമഗ്ര വികസനം ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ലക്ഷ്യം.മന്ദഗതിയില്‍ നീങ്ങിയിരുന...