Thursday, November 21Success stories that matter
Shadow

എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,
ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്

0 0

ഇന്ന് കേരളത്തിലെ അനേകം വരുന്ന കെട്ടിട ഉടമകളും എന്‍ജിനീയര്‍മാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വാട്ടര്‍ ലീക്കേജ് പ്രശ്‌നങ്ങള്‍. നാം പലപ്പോഴും കേള്‍ക്കാറുള്ള ഒരു കാര്യമാണ് പുതുതായി നിര്‍മ്മിച്ച വീടുകളിലും കെട്ടിടങ്ങളിലും ചോര്‍ച്ച ഉണ്ടാകുന്നു എന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തരാം എന്നു പറഞ്ഞ് നിങ്ങളെ സമീപിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ല. കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ആളുകള്‍ക്കും ഇതിനെക്കുറിച്ച് ആഴത്തിലുള്ള അറിവോ, പ്രവര്‍ത്തിപരിചയമോ ഇല്ല. എന്നാല്‍ ഈ മേഖലയില്‍ 23 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയവും, കുറ്റമറ്റ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ വാട്ടര്‍പ്രൂഫിംഗ്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ വാട്ടര്‍ പ്രൂഫിങ് കണ്‍സല്‍ട്ടന്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളുടെ അറിവില്ലായ്മയെക്കുറിച്ചും വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി ബിജു പി.പി.

നിങ്ങളുടെയോ നിങ്ങളുടെ വേണ്ടപ്പെട്ടവരുടെയോ വീടുകളിലോ കെട്ടിടങ്ങളിലോ ഒരു വാട്ടര്‍ ലീക്കേജ് ഉണ്ടായാല്‍ സാധാരണഗതിയില്‍ നാം ചെയ്യുന്നത് എന്താണ്? അടുത്തുള്ള ഹാര്‍ഡ്വെയര്‍ ഷോപ്പില്‍ പോയി വാട്ടര്‍ പ്രൂഫിങ്ങിനുള്ള ഒരു കോമ്പൗണ്ട് വാങ്ങി ആ കടക്കാരന്‍ പറയുന്നതുപോലെ പ്രസ്തുത ഭാഗത്ത് തേച്ചുപിടിപ്പിക്കും. മികച്ച റിസള്‍ട്ട് തരും എന്നായിരിക്കാം നിങ്ങള്‍ക്ക് ആ കടക്കാരന്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ സംഭവിക്കുന്നതോ, ഏതാനും മാസങ്ങള്‍ പോലും വേണ്ടിവരില്ല വീണ്ടും അതേ സ്ഥലത്ത് ലീക്കേജ് കണ്ട് തുടങ്ങും. അപ്പോള്‍ ആകുലപ്പെടുന്ന നാം ഏതെങ്കിലും ഒരു എഞ്ചിനീയറെ സമീപിക്കും. ഈ എന്‍ജിനീയര്‍ അവര്‍ക്ക് പരിചയമുള്ള ഏതെങ്കിലും ഒരു വാട്ടര്‍പ്രൂഫിംഗ് സ്ഥാപനത്തെ വിളിച്ച് ഇതിന് ഒരു പരിഹാരം നല്‍കാന്‍ ആവശ്യപ്പെടും. സത്യത്തില്‍ ഇവിടെ നാം ചെയ്യേണ്ടത് വാട്ടര്‍ ലീക്കേജ് ഉള്ള സ്ഥലങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് അതിന് കൃത്യമായി പരിഹാരം നല്‍കാന്‍ സാധിക്കുന്ന വാട്ടര്‍പ്രൂഫിങ്ങ് എക്‌സ്‌പെര്‍ട്ടിനെയാണ് സമീപിക്കേണ്ടത്. എന്നാല്‍ ദുഃഖകരമായ ഒരു വസ്തുത എന്തെന്നാല്‍ ഇത് വാട്ടര്‍ വാട്ടര്‍പ്രൂഫിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറില്‍ 95 ശതമാനം ആളുകള്‍ക്കും വാട്ടര്‍പ്രൂഫിങ്ങിനെ കുറിച്ചോ വാട്ടര്‍പ്രൂഫിങ് എങ്ങനെ പൂര്‍ണമായും പരിഹരിക്കാം എന്നതിനെക്കുറിച്ചോ കാര്യമായ അറിവോ, എക്‌സ്പീരിയന്‍സോ ഉണ്ടാകാറില്ല എന്നതാണ്. എന്നാല്‍ എല്ലാത്തരം വാട്ടര്‍പ്രൂഫിങ്ങ് പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം നല്‍കുകയാണ് ദേശീയതലത്തില്‍ തന്നെ അനേകം വാട്ടര്‍ പ്രൂഫിങ്ങ് പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും 23 വര്‍ഷത്തെ സേവന പാരമ്പര്യം ഉള്ളതും, കേരളത്തിലെ നമ്പര്‍ 1 വാട്ടര്‍ പ്രൂഫിങ്ങ് കമ്പനിയുമായ എബനേസര്‍ വാട്ടര്‍പ്രൂഫിംഗ്.

വാട്ടര്‍പ്രൂഫിംഗ് എന്നത് കെട്ടിട നിര്‍മ്മാണത്തിലെ ഒരു അത്യന്താപേക്ഷിതമായ ഘടകമല്ല എന്ന നിലയിലാണ് ഇന്നും കേരളത്തിലെ അനേകം എന്‍ജിനീയര്‍മാരും സാധാരണക്കാരും കണക്കാക്കുന്നത്. എന്നാല്‍ വാട്ടര്‍പ്രൂഫിങ് എന്നത് ഒരു കെട്ടിടം നിര്‍മ്മാണത്തിന് മുന്‍പും അതിനുശേഷവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു മേഖലയാണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ശ്രീ ബിജു. ഒരു വാട്ടര്‍പ്രൂഫിംഗ് എക്‌സ്പാര്‍ട്ട് ഒരു സാധാരണ തൊഴിലാളി അല്ല എന്നും അയാള്‍ കെട്ടിട നിര്‍മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്ന ഒരു അതിവിദഗ്ധ തൊഴിലാളി ആണെന്നും ആണ് നാം മനസ്സിലാക്കേണ്ടത്. കെട്ടിടത്തിലെ ചോര്‍ച്ചകള്‍ വിവിധ തരത്തിലുള്ളതാണ്. തറയില്‍ ഉണ്ടാകുന്ന വാട്ടര്‍ അബ്‌സോര്‍ബ്ഷന്‍, ടോയ്‌ലറ്റിന്റെ ഭിത്തികളില്‍ ഉണ്ടാകുന്ന വാട്ടര്‍ ലീക്ക്, കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഉണ്ടാവുന്ന ചോര്‍ച്ച എന്നിവയാണ് പ്രധാനപ്പെട്ടവ. നനവ് വരുന്നത് കൊണ്ട് മാത്രമാണ് ഒരു കോണ്‍ക്രീറ്റ് ബില്‍ഡിങ്ങ് ഡാമേജ് ആകുന്നത് അതിനാല്‍ ഈ പ്രശ്‌നം വരാതിരിക്കാന്‍ നാം ഓരോരുത്തരും വാട്ടര്‍പ്രൂഫിങ്ങ് കണ്‍സല്‍ട്ടന്റിന്റെ സേവനം പ്രയോജനപ്പെടുത്തണം എന്നാല്‍ മാത്രമേ ഈ പ്രശ്‌നം വരാതെ സംരക്ഷിക്കാന്‍ സാധിക്കകയുള്ളൂ എന്ന് ബിജു ഉറപ്പിച്ച് പറയുന്നു.

ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഏത് തരം വാട്ടര്‍ ലീക്കേജ് പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം നല്‍കാന്‍ കഴിവുള്ള ഒരു വാട്ടര്‍പ്രൂഫിങ് കണ്‍സള്‍ട്ടന്‍സിനെ ആണ് ഏതൊരു വ്യക്തിയും ആദ്യം സമീപിക്കേണ്ടത്. വാട്ടര്‍ ലീക്കേജ് കണ്ടുപിടിച്ച് അത് പരിഹരിച്ച് എക്‌സ്പീരിയന്‍സ് ഉള്ള ആളുകള്‍ക്കാണ് പുതിയ ബില്‍ഡിങ്ങുകള്‍ പണിയുമ്പോള്‍ എന്തുകൊണ്ടാണ് വാട്ടര്‍ ലീക്കേജ് ഉണ്ടാകുന്നതെന്നും അത് പെര്‍മനന്റായി വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എങ്ങനെ സ്വീകരിക്കണമെന്നും കൃത്യമായി അറിയുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. ഇവിടെയാണ് എബനേസര്‍ വാട്ടര്‍പ്രൂഫിംഗ് സര്‍വീസസ് വ്യത്യസ്തരാവുന്നത്. ഇന്ത്യയിലെ വാട്ടര്‍ പ്രൂഫിങ് മേഖലയിലെ ഏറ്റവും പ്രശസ്തവും ശക്തവുമായ ബ്രാന്‍ഡ് ആയ എന്‍ജിനീയര്‍ പ്ലസ് എന്ന പ്രോഡക്റ്റ് ആണ് എബനേസര്‍ ഉപയോഗിക്കുന്നത്. വാട്ടര്‍പ്രൂഫിംഗ് എന്ന ഒറ്റ കാര്യത്തിനായി നൂറില്‍ അധികം വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് ഈ ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയുമ്പോള്‍ തന്നെ വാട്ടര്‍പ്രൂഫിങ് മേഖലയില്‍ ഈ ബ്രാന്റിനുള്ള വൈദഗ്ദ്യം എത്രമാത്രം വലുതാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. കെട്ടിടങ്ങളിലെ വാട്ടര്‍ ലീക്കേജിന്റെ ഉറവിടം കണ്ടുപിടിക്കാനായി വാട്ടര്‍ ലീക്കേജ് ഡിറ്റെക്ഷന്‍ സംവിധാനം, ഇന്‍ഫ്രാറെഡ് സ്‌കാനിങ്ങ്, മോയിസ്ചര്‍ സ്‌കാനിങ്ങ്, ബാത്ത്‌റൂമിലെ ലീക്കേജ് മനസ്സിലാക്കാനായി പൈപ്പ് ലൊക്കേഷന്‍ സ്‌കാനിങ്ങ്, അക്വസ്റ്റിക് ലീക്ക് ഡിറ്റെക്ഷന്‍, ബോറോസ്‌കോപ്പ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വാട്ടര്‍ ലീക്കേജ് കണ്ടുപിടിക്കന്നതില്‍ അതിവിദഗ്ദനാണ് ബിജു.

വാട്ടര്‍ ലീക്കേജ് എങ്ങനെ പരിഹരിക്കാമെന്നും, കോണ്‍ക്രീറ്റ് റൂഫുകളില്‍ ഹീറ്റ്പ്രൂഫിങ്ങ് എങ്ങിനെ ചെയ്യാം എന്നിങ്ങനെ നിങ്ങളുടെ ”ചോര്‍ച്ചയ്ക്കും, ചൂടിനും” ശാശ്വത പരിഹാരം നല്‍കുവാന്‍ സഹായിക്കുന്ന യൂട്യൂബര്‍ കൂടിയാണ് ബിജു. നിങ്ങളുടെ കെട്ടിടങ്ങളുടെ റൂഫിലുണ്ടാകുന്ന ചെറിയ ചെറിയ വിള്ളലുകള്‍ നാം കൃത്യസമയങ്ങളില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും, അത് ചെയ്യാതിരുന്നാല്‍ നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ബിജു തന്റെ യൂട്യൂബ് ചാനലിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നു. ബാത്ത്‌റൂം നിര്‍മ്മിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബാത്ത്‌റൂം വാട്ടര്‍ പ്രൂഫിങ്ങ് ചെയ്യേണ്ടതിന്റെ ആവശ്യകത, ടൈല്‍സ് ഇളക്കാതെ എങ്ങനെ ബാത്ത്‌റൂം ലീക്കേജ് മാറ്റാം, ഭിത്തിയില്‍ നനവ് കയറുന്നത് എങ്ങനെ തടയാം, ബാത്ത്‌റൂം ടൈലിനടിയില്‍ നിന്നും മണ്ണിര, ചിതല്‍ എന്നിവ കയറിവരുന്നത് എങ്ങനെ തടയാം എന്നീ കാര്യങ്ങള്‍ ബിജു EBEN-EZER Interiors ചാനലിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു.

വ്യത്യസ്ത ലെയറുകളിലുള്ള വാട്ടര്‍പ്രൂഫിംഗ് രീതികള്‍ ഇന്ന് നിലവിലുണ്ട് 5 ലെയര്‍, 7 ലെയര്‍, 9 ലെയര്‍ എന്നിങ്ങനെ വ്യത്യസ്തമായ വാട്ടര്‍പ്രൂഫിംഗ് മെത്തേഡുകള്‍ ഉപയോഗിക്കണമെങ്കില്‍ തന്നെ ഈ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഇതില്‍ മികച്ച അനുഭവസമ്പത്തുള്ള ഒരു വാട്ടര്‍പ്രൂഫിങ് കണ്‍സള്‍ട്ടന്റിനേ സാധിക്കുകയുള്ളൂ. കാരണം ഓരോ ചോര്‍ച്ചയ്ക്കും വ്യത്യസ്തതരം ഉല്‍പ്പന്നങ്ങള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്. പണ്ടുകാലത്ത് കേരളത്തില്‍ ലീക്കേജ് പ്രശ്‌നങ്ങള്‍ വളരെ കുറവായിരുന്നു. കൂടിവരുന്ന മഴയും, കണ്‍സ്ട്രക്ഷന്റെ ക്വാളിറ്റി കുറയുന്നതും എല്ലാം ആണ് ഈ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം എന്ന് ബിജു പറയുന്നു. യഥാര്‍ത്ഥത്തില്‍ ഒരു വാട്ടര്‍ ലീക്കേജ് കണ്ടാല്‍ മേഖലയില്‍ എക്‌സ്‌പെര്‍ട്ട് ആയ വ്യക്തിക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. മാത്രമല്ല ഇത് കണ്ടെത്തുന്നതിനായി വിവിധതരത്തിലുള്ള സ്‌കാനറുകളും മിഷിനറികളും ഇത്തരം കോണ്‍സള്‍ട്ടന്‍സിന്റെ കയ്യില്‍ ഉണ്ടാവും അവര്‍ക്ക് മാത്രമേ ഈ ഉത്പന്നം കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പരസ്യങ്ങളില്‍ ആകൃഷ്ടനായി സാധാരണ ഉല്‍പന്നങ്ങള്‍ വാങ്ങുുന്നവര്‍ സത്യത്തില്‍ ചതിക്കപ്പെടുകയാണ് ചെയ്തത്. അതിനാല്‍ വാട്ടര്‍ പ്രൂഫിങ് സംബന്ധമായ എന്താവശ്യങ്ങള്‍ക്കും വിദഗ്ധനായ ഒരു വാട്ടര്‍പ്രൂഫിങ് കണ്‍സള്‍ട്ടന്‍സിനെ തന്നെ നിങ്ങള്‍ കണ്ടെത്തേണ്ടത് കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

വാട്ടര്‍പ്രൂഫിങ്ങ് സംബന്ധമായ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ബന്ധപ്പെടുക – 96051 44445.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *