ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ബാങ്കിംഗ്, ബാങ്കില്‍ ജോലിയാണ് ‘വാഗ്ദാനം’
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള വലിയ അന്തരം. അതായത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇന്‍ഡസ്ട്രിയില്‍ അല്ലെങ്കില്‍ അവര്‍ ജോലിക്ക് കയറുന്ന മേഖലയിലെ ഒരു സ്ഥാപനത്തില്‍ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി അറിയില്ല. ഇതിന് കാരണം യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള ഇന്ററാക്ഷന്റെ കുറവാണ്്. ഇതിനാല്‍ തന്നെ ഒട്ടുമിക്ക ബിരുദധാരികളും ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചാല്‍ അവിടെ കുറഞ്ഞത് 3 മാസം എങ്കിലും പ്രസ്തുത ജോലി പഠിക്കുവാനായി ചെലവിടേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി അനേകം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ന് രംഗത്തുണ്ട്. അത്തരത്തില്‍ ബാങ്കിംഗ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍...