വള്ളുവനാട്ടില്‍ നിന്നൊരു സഹകരണ വിജയഗാഥ ; പട്ടാമ്പി സര്‍വീസ് സഹകരണബാങ്ക്
കേരളത്തിന്റെ പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ ആത്മാവ് ഉറങ്ങുന്ന പ്രദേശമാണ് വള്ളുവനാട്. ഈ വള്ളുവനാട്ടില്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കൈത്താങ്ങായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനം ഉണ്ട്. അതാണ് പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക്. കര്‍മ്മനിരതമായ സഹകരണ വിജയത്തിന്റെ 67 ആണ്ട് പിന്നിടുന്ന ഈ സമയത്ത് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് കെ.പി. അജയ കുമാര്‍.
നാട്ടിലെ കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില നല്‍കുക എന്ന ഉദ്ദേശത്തോടെ ഒരു കണ്‍സ്യൂമര്‍ സൊസൈറ്റി എന്ന നിലയിലാണ് പട്ടാമ്പി സഹകരണ ബാങ്കിന്റെ തുടക്കം. പ്രദേശത്തെ പൊതു പ്രവര്‍ത്തകനും ജനസമ്മത നേതാവുമായിരുന്ന കോയാമ്മു സാഹിബ് പ്രസിഡന്റായാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹകരണ സംഘമായും, സഹകരണ ബാങ്...