എക്‌സലന്റ് ഇന്റീരിയേഴ്‌സ്
സൗത്ത് ഇന്ത്യയിലെ മുന്‍നിര ഇന്റീരിയര്‍ സ്ഥാപനം
നാം എത്ര വലിയ വീടുകളും, കെട്ടിടങ്ങളും നിര്‍മ്മിച്ചാലും അവയ്ക്ക് മനോഹാരിത ലഭിക്കണമെങ്കില്‍ ആ കെട്ടിടം ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്യണം. അല്ലെങ്കില്‍ അത് വെറുമൊരു കെട്ടിടം മാത്രമായി അവശേഷിക്കും. വീടുകള്‍, ഓഫീസുകള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മനോഹരമായ രൂപഭംഗിക്ക് പിന്നില്‍ എക്‌സ്പീരിയന്‍സും വൈദഗ്ദ്യവുമുള്ള ഇന്റീരിയര്‍ കോണ്‍ട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ കൈകള്‍ ഉണ്ടാകും. ഇന്ന് കേരളത്തിലും സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അനേകം കെട്ടിടങ്ങളും വീടുകളും ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മനോഹരമാക്കിയ സ്ഥാപനമാണ് കൊച്ചിയില്‍ കൂനമ്മാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്്‌സലന്റ് ഇന്റീരിയേഴ്‌സ്. കഴിഞ്ഞ 30 വര്‍ഷത്തെ സുദീര്‍ഘമായ സേവന പാരമ്പര്യത്തിന് ഉടമയാണ് സ്ഥാപനത്തിന്റെ സാരഥി വില്‍സണ്‍ തോമസ്. എങ്ങനെയാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കൊണ്ട് എക്‌സലന്റ് ഇന്റീരിയേഴ്‌സ് സൗത്ത് ഇന്ത...