നാം എത്ര വലിയ വീടുകളും, കെട്ടിടങ്ങളും നിര്‍മ്മിച്ചാലും അവയ്ക്ക് മനോഹാരിത ലഭിക്കണമെങ്കില്‍ ആ കെട്ടിടം ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്യണം. അല്ലെങ്കില്‍ അത് വെറുമൊരു കെട്ടിടം മാത്രമായി അവശേഷിക്കും. വീടുകള്‍, ഓഫീസുകള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മനോഹരമായ രൂപഭംഗിക്ക് പിന്നില്‍ എക്‌സ്പീരിയന്‍സും വൈദഗ്ദ്യവുമുള്ള ഇന്റീരിയര്‍ കോണ്‍ട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ കൈകള്‍ ഉണ്ടാകും. ഇന്ന് കേരളത്തിലും സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അനേകം കെട്ടിടങ്ങളും വീടുകളും ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മനോഹരമാക്കിയ സ്ഥാപനമാണ് കൊച്ചിയില്‍ കൂനമ്മാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്്‌സലന്റ് ഇന്റീരിയേഴ്‌സ്. കഴിഞ്ഞ 30 വര്‍ഷത്തെ സുദീര്‍ഘമായ സേവന പാരമ്പര്യത്തിന് ഉടമയാണ് സ്ഥാപനത്തിന്റെ സാരഥി വില്‍സണ്‍ തോമസ്. എങ്ങനെയാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കൊണ്ട് എക്‌സലന്റ് ഇന്റീരിയേഴ്‌സ് സൗത്ത് ഇന്ത്യയിലെ ഒരു പ്രമുഖ ഇന്റീരിയര്‍ സ്ഥാപനമായത് എന്ന കഥ വിജഗാഥയുമായി പങ്കുവെക്കുകയാണ് ശ്രീ വില്‍സണ്‍ തോമസ്.
1993 ലാണ് വില്‍സണ്‍ തോമസ് ഇന്റീരിയര്‍ മേഖലയില്‍ ഒരു സംരംഭകനായി തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുക, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക, ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നീ കാര്യങ്ങളില്‍ തുടക്കം മുതലേ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. മാര്‍ഷല്‍ ഇന്റീരിയേഴ്‌സ് എന്ന പേരിലായിരുന്നു 2010 വരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 2010 ല്‍ ആണ് എക്‌സലന്റ് ഇന്റീരിയേര്‍സ് എന്ന പേരിലേക്ക് സ്ഥാപനം പുനര്‍നാമകരണം ചെയ്യപ്പെട്ടത്. തുടക്കം മുതല്‍ ഇന്നുവരെയും ഇന്റീരിയര്‍ കോണ്‍ട്രാക്ടിംഗ് മേഖലയിലെ എല്ലാ ജോലികളിലും സ്ഥാപനം മികവ് പുലര്‍ത്തിയിരുന്നു. സ്റ്റാര്‍ ഹോട്ടലുകള്‍, ജ്വല്ലറികള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, സിനിമ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ചെറുതും വലുതുമായ വീടുകള്‍ തുടങ്ങി അനേകം ഇന്റീരിയര്‍ വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചു. അതിന് പ്രധാന കാരണം, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, സീലിംഗ്, പെയിന്റിംഗ് തുടങ്ങി ഇന്റീരിയര്‍ നിര്‍മ്മാണത്തിന്റെ എല്ലാ മേഖലയിലും ഏറ്റവും വിദഗ്ദരായ തൊഴിലാളികളാണ് എക്‌സലന്റ്‌സിന്റെ ചാലക ശക്തി എന്നതാണ്. 28 വര്‍ഷമായി സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന അനേകം ജീവനക്കാരാണ് ഇന്ന് എക്‌സലന്റ് ഇന്റീരിയേഴ്‌സിലുള്ളത്. നൂറോളം തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ 35 ഓളം ആളുകള്‍ ഇത്രയും വര്‍ഷക്കാലമായി സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് എന്ന് പറയുമ്പോള്‍ തന്നെ തൊഴിലാളികള്‍ ഈ സ്ഥാപനത്തോട് എത്രമാത്രം കൂറുപുലര്‍ത്തുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ”ഇത് ഒരു സ്ഥാപനമല്ല മറിച്ച് ഇതൊരു കുടുംബമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”, വില്‍സണ്‍ പറയുന്നു. ഇതിനുപുറമേ ഉപഭോക്താവിന് തങ്ങളുടെ ആശയങ്ങള്‍ വില്‍സനുമായി തുറന്ന് സംസാരിക്കുവാനും അതില്‍ ആവശ്യമുള്ളവയെ എടുക്കുവാനും സാഹചര്യത്തിനനുസൃതം അല്ലാത്തവ പുറന്തള്ളാനും അതിന്റെ ഗുണ-ദോഷങ്ങള്‍ കൃത്യമായി അവരെ പറഞ്ഞു മനസ്സിലാക്കുവാനും വില്‍സന് സാധിക്കുന്നതിനാല്‍ തന്നെ നിര്‍മ്മാണത്തിലും നിര്‍മ്മാണ ശേഷവും ഉപഭോക്താവ് 100% സംതൃപ്തനായിരിക്കും.
ഒരു ഉപഭോക്താവിനോട് വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും നിറവേറ്റുക എന്നുള്ളത് സ്ഥാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യമാണ്. അതിനായി സാമ്പത്തിക നഷ്ടം സംഭവിച്ചാലും ആ വാഗ്ദാനങ്ങള്‍ നിറവേറ്റുവാന്‍ സ്ഥാപനം പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് വില്‍സണ്‍ പറയുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകള്‍, ജ്വല്ലറി ഗ്രൂപ്പുകള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിങ്ങനെ 450ഓളം വര്‍ക്കുകളാണ് എക്‌സലന്റ് ഇന്റീരിയര്‍സ് ഈ കാലയളവില്‍ പൂര്‍ത്തീകരിച്ചത്. സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇവിടെ ഓരോ വര്‍ക്ക് സൈറ്റിലും വര്‍ക്കുകളില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കില്‍ പോലും വില്‍സന്റെ അനുവാദത്തോടുകൂടി മാത്രമേ അവ മാറ്റം വരുത്തുകയുള്ളൂ.
ഉപഭോക്താവിനും സ്ഥാപനത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ട്മാര്‍ എന്നിവരുമായി കൃത്യമായ ആശയവിനിമയം നടത്തി മാത്രമായിരിക്കും സ്ഥാപനം ഓരോ പ്രൊജക്ടുകളും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ന് ഇന്റീരിയര്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഉപയോഗിക്കുന്ന ഏറ്റവും ആധുനികവും ജര്‍മ്മന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതവുമായ മിഷനറികള്‍ ആണ് എക്‌സലന്റ് ഇന്റീരിയേഴ്‌സിന്റെ ഫാക്ടറിയില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ നിര്‍മ്മാണത്തില്‍ മികച്ച പെര്‍ഫെക്ഷന്‍ നേടിയെടുക്കുവാന്‍ സ്ഥാപനത്തിന് സാധിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഏത് തരത്തിലുമുള്ള ഫര്‍ണ്ണിച്ചറുകളും സ്ഥാപനം നിര്‍മ്മിച്ച് നല്‍കുന്നു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിങ്ങനെ സൗത്ത് ഇന്ത്യയിലെ അനേകം സ്ഥലങ്ങളില്‍ എക്‌സലന്റ് ഇന്റിരിയേഴ്‌സ് പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എക്‌സലന്റ് ഇന്റീരിയേഴസിന്റെ സംതൃപ്തരായ ഉപഭോക്താക്കളാണ് സ്ഥാപനത്തെ ഈ 30ാം വര്‍ഷത്തിലും വളര്‍ത്തുന്നതെന്ന് വില്‍സന്‍ അഭിമാനത്തോടെ പറയുന്നു വളര്‍ച്ചയുടെ അടുത്ത ഘട്ടമായി കോഴിക്കോട് ഒരു ഇന്റീരിയര്‍ കണ്‍സ്ട്രക്ഷന്‍ യൂണിറ്റ് തുടങ്ങുവാന്‍ സ്ഥാപനം പദ്ധതിയിടുന്നുണ്ട്. വിശദ വിവരങ്ങള്‍ക്ക ബന്ധപ്പെടുക – 90727 97924.