Thursday, November 21Success stories that matter
Shadow

സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്
ഡീപ് ക്ലീനിങ്ങില്‍ കേരളത്തില്‍ ഒന്നാമത്

0 0

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബിസിനസ് ലോകം വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പഴയകാലത്തില്‍ നിന്നും വ്യത്യസ്തമായി അനേകം ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും ഉയര്‍ന്നുവന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സമീപകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു ബിസിനസ് മേഖലയാണ് ഫെസിലിറ്റി മാനേജ്‌മെന്റ്. വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ക്ലീനിങ് ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു നല്‍കുന്ന സ്ഥാപനങ്ങളാണ് ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. ഈ മേഖലയില്‍ അനേകം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡീപ് ക്ലീനിങ്ങ് എന്ന പുതിയ പാതയിലൂടെ കേരളത്തിലെ എല്ലാ സിറ്റികളിലേക്കും വളര്‍ന്ന പ്രസ്ഥാനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്. തങ്ങള്‍ നല്‍കുന്ന ഉന്നത നിലവാരമുള്ള സേവനങ്ങളേക്കുറിച്ചും സ്ഥാപനം എങ്ങനെയാണ് ചുരുങ്ങിയ കാലംകൊണ്ട് കൊച്ചിയില്‍ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വളര്‍ന്നതെന്നും വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥിയും, യുവ സംരംഭകനുമായ സിനീഷ് ചാക്കോ.

15 വര്‍ഷത്തോളം ഫെസിലിറ്റി മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയത്തിന്റെ പിന്‍ബലത്തിലാണ് സിനീഷ് സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചിയില്‍ വെറും രണ്ടു തൊഴിലാളികളുമായാണ് സിനീഷ് തന്റെ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സാധാരണ ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസുകളില്‍ നിന്നും വ്യത്യസ്തമായി ഡീപ് ക്ലീനിങ് സര്‍വീസുകളിലാണ് സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയതായി പണികഴിപ്പിച്ച വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയെല്ലാം അവസാനവട്ട മിനുക്കുപണികള്‍ക്ക് ശേഷം ഉദ്ഘാടനത്തിനോ, പാലുകാച്ചലിനോ മുമ്പായി ക്ലീനിങ് ചെയ്തു പൂര്‍ണമായും ഉപയോഗിക്കാന്‍ സജ്ജമായ രീതിയില്‍ തയ്യാറാക്കി നല്‍കുകയാണ് സ്ഥാപനം ചെയ്യുന്നത്. ഏറ്റെടുക്കുന്ന ജോലികള്‍ പരിപൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ കൃത്യസയമത്ത് തീര്‍ത്ത് ഉപഭോക്താവിന് കൈമാറുക എന്നതാണ് സ്ഥാപനത്തിന്റെ ഈ വിജയത്തിന് കാരണമെന്ന് സ്ഥാപനത്തിന്റെ സാരഥി സിനീഷ് അഭിമാനത്തോടെ പറയുന്നു. അതിനാല്‍ കസ്റ്റമേഴ്‌സ് ആണ് തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ എന്നും സിനീഷ് കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ന് ഈ മേഖലയില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളിലും തൊഴിലാളികള്‍ അന്യസംസ്ഥാനക്കാരാണ്. എന്നാല്‍ സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റിന്റെ ജീവനക്കാര്‍ എല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഓരോ ഉപഭോക്താവിന്റെയും ആവശ്യം കൃത്യമായി മനസ്സിലാക്കിയാണ് സ്ഥാപനം ഓരോ സൈറ്റിലും ജോലി തുടങ്ങുന്നത്. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് അവര്‍ക്ക് എത്രയും പെട്ടെന്ന് സൈറ്റ് ക്ലീന്‍ ചെയ്ത് ഉപയോഗിക്കുവാന്‍ തയ്യാറാക്കി നല്‍കുന്നതില്‍ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. ഇതിനാല്‍ തന്നെ കൃത്യമായ ഒരു വര്‍ക്കിങ്ങ് ടൈം സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റിന് ഇല്ല. വര്‍ക്ക് തീര്‍ത്ത് സൈറ്റ് ഹാന്റ് ഓവര്‍ ചെയ്യുമ്പോഴാണ് സ്ഥാപനത്തിന്റെ വര്‍ക്കിങ്ങ് ടൈം അവസാനിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ പോലും സൈറ്റ് പൂര്‍ണമായും ക്ലീന്‍ ചെയ്ത് കസ്റ്റമര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലേക്ക് നല്‍കുന്നതില്‍ സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റിന്റെ ജീവനക്കാര്‍ പ്രത്യേകം പരിിശീലനം നേടിയവരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ച്, ഓരോ സൈറ്റും സ്വന്തം വീടോ സ്ഥാപനമോ എന്നപോലെ വളരെ ശ്രദ്ധയോടെ സൂക്ഷ്മതയോടെയും ആണ് സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റ് ക്ലീന്‍ ചെയ്യുന്നത്.

മറ്റൊരു വസ്തുത എന്തെന്നാല്‍ ഓരോ സൈറ്റിന്റെയും ഉടമ പ്രസ്തുത സൈറ്റില്‍ ഉപയോഗിക്കേണ്ട സാധനങ്ങള്‍ പാക്ക് ചെയ്ത് അവിടെ എത്തിച്ചാല്‍, സൈറ്റ് പൂര്‍ണമായും ക്ലീന്‍ ചെയ്ത്, ഓരോ സാധനങ്ങളും യഥാസ്ഥാനത്ത് വച്ച് കസ്റ്റമര്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന രീതിയിലായിരിക്കും സി.റ്റി.സ്ി. ഫെസിലിറ്റി മാനേജ്‌മെന്റ് സൈറ്റ് ഹാന്റോവര്‍ ചെയ്യുന്നത്. ഇതിന്റെ ഫലമായി സിനിമാതാരങ്ങള്‍, ഹൈക്കോടതി ജഡ്ജിമാര്‍, ബിസിനസുകാര്‍, സമൂഹത്തിലെ ഉന്നതനായ അനേകര്‍ തുടങ്ങിയവര്‍ എല്ലാം ഇന്ന് സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റിന്റെ ഉപഭോക്താക്കളാണ്. ഈ മേഖലയില്‍ ഫൈസ്റ്റാര്‍ റേറ്റിംഗ് ഉള്ള സ്ഥാപനമാണ് സി.ടി.സി ഫെസിലിറ്റി മാനേജ്‌മെന്റ്.

ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റിന്റെ സേവനം ലഭ്യമാണ്. ക്ലീനിങ് മേഖലയില്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമതയുള്ള മെഷീനറികളാണ് സ്ഥാപനം ഉപയോഗിക്കുന്നത്. ഇന്ന് കേരളത്തിലെ ഏതൊരു സ്ഥാപനത്തിനും ഏതൊരു വ്യക്തിക്കും താങ്കളുടെ പുതിയ കെട്ടിടത്തിന്റെയോ വീടുകളുടെയോ ഓഫിസിന്റെയോ ഡീപ് ക്ലീനിങ്ങിനും അനുബന്ധ ജോലികളും വിശ്വാസപൂര്‍വ്വം ഏല്‍പ്പിക്കാവുന്ന സ്ഥാപനമാണ് സി.റ്റി.സി. ഫെസിലിറ്റി മാനേജ്‌മെന്റ്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *