ലോകത്തകമാനം ഐ.ടി. രംഗത്ത് ഉണ്ടായ മുന്നേറ്റവും വളര്‍ച്ചയും ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച നാടാണ് കേരളം. ആ ചുവട് പിടിച്ച് ഒട്ടനവധി സ്ഥാപനങ്ങളാണ് നാട്ടില്‍ ഉണ്ടായത്. അക്കൂട്ടത്തില്‍ പ്രവര്‍ത്തനത്തിലെ വ്യത്യസ്ഥത കൊണ്ടും കാഴ്ചപ്പാടിലെ പുതുമ കൊണ്ടും വേറിട്ട് നില്‍ക്കുന്ന സ്ഥാപനമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈബര്‍ടെക്. സ്വദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഐ.ടി. സംബന്ധമായ സേവനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന സ്ഥാപനമാണ് സ്‌കൈബര്‍ടെക്. ഏറ്റെടുക്കുന്ന ഓരോ പ്രോജക്ടുകളും ഗുണമേന്മയോടെ കൃത്യസമയത്ത് പൂര്‍ത്തീകരിച്ച് നല്‍കുന്നതില്‍ കാണിക്കുന്ന ഉത്തരവാദിത്വം സ്‌കൈബര്‍ടെക്കിന്റെ മുഖമുദ്രയാണ്. ഈ പ്രവര്‍ത്തനരീതി മാത്രമല്ല, ഐ.ടി. മേഖലയില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിലും സ്‌കൈബര്‍ടെക് മുന്നില്‍ തന്നെയുണ്ട്. ആ ചിന്തയില്‍ നിന്ന് ഉയര്‍ന്നുവന്ന നവീനാശയമാണ് വെര്‍ച്വല്‍ സ്റ്റാഫിങ് സര്‍വീസ്. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് സ്‌കൈബര്‍ടെക് നല്‍കുന്ന ഐ.ടി കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമായി കോര്‍പ്പറേറ്റ്‌സ് സ്ഥാപനങ്ങളിലെ പഴയതും പുതിയതുമായ സംരംഭകരുമായും തന്റെ പ്രവര്‍ത്തനനുഭവം മുതല്‍ക്കൂട്ടാക്കി സ്‌കൈബര്‍ടെക് സ്ഥാപകന്‍ കെ.സുരേഷ് കുമാര്‍ വിപുലപ്പെടുത്തിയ ആശയമാണ് വെര്‍ച്ച്വല്‍ സ്റ്റാഫിങ് സര്‍വീസ്. ഭാവിയില്‍ വരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ സി.ഇ.ഒ മാരെല്ലാം അവരവരുടെ പ്രവര്‍ത്തന രംഗത്തെ പ്രധാന മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചു വര്‍ക്ക് ചെയ്യുമ്പോള്‍. അവര്‍ക്ക് കൂടുതല്‍ വൈദഗ്ദ്ധ്യം ഇല്ലാത്ത മേഖലകളിലെ ജോലികള്‍ വേറെ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന രീതിയാണ് ഭാവിയില്‍ കൂടുതലായി വരാന്‍ പോകുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇത്തരം മേഖലയിലുള്ള തൊഴിലാളികളുടെ സേവനം കേരളത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സ്‌കൈബര്‍ടെക്.
ഒരു സ്ഥാപനത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ അതി സങ്കീര്‍ണമായ പലവിധ പ്രശ്‌നങ്ങളും ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിലൂടെ അവ എളുപ്പം പരിഹരിക്കാനും അതു വഴി സമയം നഷ്ടം ഇല്ലാതാക്കാനും സ്ഥാപനത്തിന് കഴിയും. ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് അവരുടെ കോര്‍ എരിയയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നു. അനുബന്ധമായി സ്ഥാപനത്തിന്റെ വളര്‍ച്ചയും ഇതിലൂടെ ഉണ്ടാകുന്നു. എച്ച് .ആര്‍ ആന്‍ഡ് പ്രോസസ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഡാറ്റ എന്‍ട്രി സര്‍വീസ്, കോള്‍ സെന്റര്‍ സര്‍വീസ്, ഇന്‍വോയിസിങ്, സര്‍വീസ്, മാനേജ്‌മെന്റ് റിലേഷന്‍, കലണ്ടര്‍ മാനേജ്‌മെന്റ്, ഡെബിറ്റ് കളക്ഷന്‍ സര്‍വീസസ് എന്നിങ്ങനെ 24 വ്യത്യസ്ത സേവനങ്ങളാണ് സ്‌കൈബര്‍ടെക് വെര്‍ച്വല്‍ സ്റ്റാഫിങ്ങിലുടെ കസ്റ്റമേഴ്‌സിന് നല്‍കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഐ.ടി കണ്‍സള്‍ട്ടേഷന്‍ രംഗത്ത് 7 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്‌കൈബര്‍ടെക്കിന് വെര്‍ച്വല്‍ സ്റ്റാഫിങ് മേഖലയില്‍ നല്ല സേവനവും റിസല്‍ട്ടു നല്‍കാന്‍ കഴിയുന്നുണ്ട്. സ്ഥാപനത്തില്‍ നിന്ന് ലഭിച്ച അനുഭവം കൊണ്ടും ജീവനക്കാരുടെ മികച്ച വര്‍ക്കുകള്‍ കൊണ്ട് ഏതൊരു സ്ഥാപനത്തിനും ഗൈഡന്‍സിനും സേവനത്തിനും വേണ്ടി വിശ്വാസത്തോടെ സ്‌കൈബര്‍ടെകിനെ ആശ്രയിക്കാം. ബാങ്കിംഗ്, ഫിനാന്‍സ് മീഡിയ, ഇന്‍ഷുറന്‍സ്, എഡ്യൂക്കേഷന്‍, ലീഗല്‍ കെയര്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റല്‍ തുടങ്ങിയ ഏതു മേഖലയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും 100% ഉത്തരവാദിത്വത്തോടെ സ്‌കൈബര്‍ടെക്ക് സേവനം നല്‍കുന്നുണ്ട്.
ഒരു സ്ഥാപനത്തിലെ പ്രശ്‌നമുള്ള മേഖലകള്‍ സ്‌കൈബര്‍ടെകിനെ ഏല്‍പ്പിച്ചാല്‍, വെര്‍ച്വല്‍ സ്റ്റാഫിങ് സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ അത് പരിഹരിക്കുമ്പോള്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടൊപ്പം തന്നെ ചെറിയ കമ്പനികള്‍ സ്റ്റാര്‍ട്ട്പ്പുകള്‍ എന്നിവക്കെല്ലാം ഈ ആശയം ഏറെ ഗുണകരമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തി, വരുമാനം വര്‍ധിപ്പിച്ച്, ഓപ്പറേഷന്‍ കോസ്റ്റ് കുറച്ച്, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
വെര്‍ച്വല്‍ സ്റ്റാഫിങ് അഥവാ ബാക്ക് ഓഫീസ് സര്‍വ്വീസ്- സേവനങ്ങള്‍.
എച്ച്ആര്‍&പേയ് റോള്‍ പ്രോസസ്സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഡാറ്റാ മാനേജ്‌മെന്റ് സര്‍വ്വീസുകള്‍, ഡാറ്റാ എന്‍ട്രി സര്‍വ്വീസുകള്‍, കോള്‍ സെന്റര്‍ സര്‍വ്വീസുകള്‍, കാറ്റലോഗ് മാനേജ്‌മെന്റ്, ഡാറ്റാ മൈനിങ്, ഇന്‍വോയ്‌സിങ് സര്‍വ്വീസുകള്‍, പര്‍ച്ചേസ് ഓര്‍ഡര്‍ പ്രോസസ്സിംഗ് സര്‍വ്വീസുകള്‍, ഡാറ്റാ കണ്‍വെര്‍ഷന്‍& ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍,അപ്ലിക്കേഷന്‍ പ്രോസസിംഗ് സര്‍വീസുകള്‍, ഇ- കൊമേഴ്‌സ് മാനേജ്‌മെന്റ്, ഡാറ്റാ ക്യാപ്ചര്‍ സര്‍വീസുകള്‍,അന്വേഷണങ്ങള്‍ തീര്‍പ്പാക്കല്‍, എക്‌സ്‌പെന്‍സ് ട്രാക്കിംഗ്, ക്ലൈന്റ് റിലേഷന്‍ഷിപ്പ്, അപ്പോയിന്‍മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍.
വെര്‍ച്ചല്‍ സ്റ്റാഫിംഗ് അഥവാ ബാക്ക് ഓഫീസ് സര്‍വ്വീസിന്റെ- ഗുണങ്ങള്‍
ഡെഡിക്കേറ്റഡ് കസ്റ്റമര്‍ കെയര്‍,വിദഗ്ധരായ തൊഴിലാളികള്‍, പ്രവര്‍ത്തനസമയത്തില്‍ കുറവ് ,ആധുനിക ടെക്‌നോളജിയുടെ സേവനം, നവീകരിച്ച പ്രവര്‍ത്തനരീതി,പ്രവര്‍ത്തനങ്ങളിലെ സുതാര്യത, ഡാറ്റാ സെക്യൂരിറ്റിയിലെ പരിപൂര്‍ണ്ണ സുരക്ഷ, സ്‌കേലബിളിറ്റി&അഡാപ്റ്റബിളിറ്റി.
നിങ്ങളുടെ ബഡ്ജറ്റിനിണങ്ങുന്ന പ്രവര്‍ത്തനരീതി.ബിസിനസിന്റെ കാതലായ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.ലാഭത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ക്രമാതീതമായ വളര്‍ച്ചയും മാറ്റവും, ഉല്പാദനക്ഷമതയും ലാഭവും വര്‍ദ്ധിക്കുന്നു.നിങ്ങളുടെ വീക്ഷണത്തിനുതകുന്ന പ്രവര്‍ത്തന രീതി, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരം,സാങ്കേതികവിദ്യയിലെ അപ്രമാദിത്വം.എളുപ്പത്തില്‍ ജീവനക്കാരെ ലഭിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു, ജീവനക്കാരുടെ കാര്യക്ഷമതയും ക്വാളിറ്റിയും ഉയരുന്നു. തൊഴില്‍ ശക്തി കൂടുന്നു. പുതിയ മേഖലകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വളര്‍ച്ച. ബിസിനസ്സിന്റെ മൂല്യം ഉയരുന്നു.നയപരമായ വ്യത്യാസമുണ്ടാകുന്നു.ബിസിനസിന്റെ അനുബന്ധ മേഖലകളും ക്രമാതീതമായി വളരുന്നു,പരാതികള്‍ കുറഞ്ഞ പ്രവര്‍ത്തനരീതി.
2016 – ല്‍ എറണാകുളത്ത് തൃക്കാക്കരയില്‍ ആരംഭിച്ച സ്‌കൈബര്‍ടെക്ക് എന്ന സ്ഥാപനം. സംസ്ഥാനത്തെ മിക്ക കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഐ.ടി. പാര്‍ട്ണറാണ്. ഐ.ടി. കണ്‍സള്‍ട്ടേഷന്‍, ഐ.ടി ബഡ്ജറ്റിങ്, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റിംഗ്, സെര്‍വര്‍ ഓഡിറ്റിംഗ്, നെറ്റ് വര്‍ക്കിംഗ് അഡൈ്വസ്, ഐ.ടി. സ്ട്രക്ചര്‍ ഇംപ്ലിമെന്റേഷന്‍ അഡൈ്വസ് എന്നിങ്ങനെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് ഒരു സ്ഥാപനത്തിന് ആവശ്യമായ സകല സേവനങ്ങളും നല്‍കിവരുന്നതിനൊപ്പം തന്നെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്ലാത്ത സ്ഥാപനങ്ങളുടെ ഐ.ടി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് കൃത്യമായി നിറവേറ്റാന്‍ കഴിയുന്ന സംവിധാനമായി സ്‌കൈബര്‍ടെക് യാത്ര തുടരുന്നു.പൂത്തന്‍ ബിസിനസ് സ്വപ്നങ്ങളും, വീക്ഷണവും ആശയങ്ങളും ഉള്ള സംരംഭകനായ സ്‌കൈബര്‍ടെക്ക് സ്ഥാപകന്‍ കെ.സുരേഷ് കുമാറാണ് ഐ.ടി മേഖലയിലെ ഈ നവീനാശയത്തിന്റെ പിന്നിലെചാലകശക്തി. വിശദ വിവരങ്ങള്‍ക്ക്് ബന്ധപ്പെടുക – 75928 88111, mail@skybertech.com, www.skybertech.com