കാര്‍ ഡീറ്റൈലിംഗ് അക്കാഡമി ഭാവിയിലേക്കുള്ള വഴി തുറക്കുന്നു
ഇന്ന് കാര്‍ സ്വന്തമായി ഉള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു മേഖലയാണ് കാര്‍ ഡീറ്റെയ്‌ലിങ്ങ്. ഈ മേഖലയുടെ സാധ്യത എത്രമാത്രം വലുതാണെന്ന് നാം മനസ്സിലാക്കി തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. ടെക്‌നോളജി പുരോഗമിച്ചതിനോടൊപ്പം ഓട്ടോമൊബൈല്‍ മേഖലയില്‍ ഉണ്ടായ സ്‌ഫോടനാത്മകമായ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുകയാണ് ഡീറ്റൈലിംഗ് മേഖല. കാലം വളര്‍ന്നതോടെ കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകള്‍ ഉയര്‍ന്നുവന്നു. അതോടെ ഉയര്‍ന്നു വന്ന മറ്റൊരു ചോദ്യമാണ് ഇത്തരം കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകളിലേക്കെല്ലാം ക്വാളിഫൈഡായ തൊഴിലാളികളെ എങ്ങനെ ലഭിക്കും, ഒരു കാര്‍ വാഷ് & ഡീറ്റെയ്‌ലിങ്ങ് ബിസിനസ് തുടങ്ങുന്നവര്‍ക്കുള്ള ശരിയായ ട്രെയ്‌നിങ്ങും, കണ്‍സല്‍ട്ടേഷനും എവിടെ ലഭിക്കും, ഈ ബിസിനസ് കൃത്യമായി കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ള ഗ്യാരേജ് ക്ലൗഡ് സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉപയോഗിക്കാം ഇങ്ങനെയുള്ള ചോ...