അല്‍ റൂബ നാടറിയുന്ന ബ്രാന്‍ഡായതെങ്ങനെ?
സാധാരണക്കാരന്‍ അസാധ്യമാണെന്ന് വിശ്വസിക്കുന്ന ഉല്‍പ്പന്നം നിര്‍മ്മിക്കുമ്പോഴാണ് ഒരു വ്യക്തി മികച്ച സംരംഭകനായി മാറുന്നത്. എന്നാല്‍ അതിനായി ആ സംരംഭകന്‍ അനേകം പരീക്ഷണങ്ങള്‍ നടത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യുകയും വേണം. വര്‍ഷങ്ങള്‍ നീണ്ട തന്റെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കെ.ബി മുനീര്‍ എന്ന വ്യക്തി നേടിയെടുത്തതും അത്തരത്തിലുള്ള ഒരു നേട്ടമാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാല എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുവാനായി താന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് അദ്ദേഹം.
കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ ദുബായിലെത്തിയത് മെച്ചപ്പെട്ട ജീവതം ലഭിക്കാന്‍ വേണ്ടിയായിരുന്നു. 25 വര്‍ഷം മുമ്പ് ദുബായിലെത്തിയ അദ്ദേഹം ഒരു മള്‍ട്ടി നാഷണല്‍ ഫാസ്റ്റ് ഫുഡ് ചെയിനില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത്, അവിടുത്തെ ചിക്കന്‍ വിഭവങ്ങള്‍ കസ്റ്റമേഴ്‌സ് ആസ്വദിച്ച് കഴിക്കുന്നത് അദ്ദേഹം പ്രത്യേകം...