ഓഹരി വിപണിയിലെത്തി പോപ്പീസ്
കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയില്‍ കേരളത്തില്‍ നിന്നും ആരംഭിച്ച ബേബി കെയര്‍ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറി. ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് വിപണിയിലെത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അര്‍ച്ചന സോഫ്റ്റ് വെയര്‍ എന്ന കമ്പനിയുടെ ഓഹരികള്‍ പോപ്പീസിന്റെ പ്രൊമോട്ടോര്‍മാരായ ഷാജു തോമസും ഭാര്യ ലിന്റ.പി.ജോസും സ്വന്തമാക്കി. അര്‍ച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാന്‍ ബി.എസ്.ഇയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പോപ്പീസ് കെയേഴ്സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പുതിയ പേര്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയര്‍ വാറണ്ടിനും അപേക്ഷ നല്‍കിക്കഴിഞ്ഞു.
ഷാജു തോമസും ലിന്റ.പി.ജോസും പ്രൊമോട്ടര്‍മാരായ പോപീസ് ബേബികെയര്‍ പ്രോഡക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടി മുകളില്‍ വിറ്റ് വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയില്‍ ലയിപ്പിക്കാനുള്ള ശ്ര...