Wednesday, January 22Success stories that matter
Shadow

Month: March 2024

മാലിന്യങ്ങള്‍ ഇനി തലവേദനയാകില്ല വില്‍കോ ഇന്‍സിനറേറ്റര്‍

മാലിന്യങ്ങള്‍ ഇനി തലവേദനയാകില്ല വില്‍കോ ഇന്‍സിനറേറ്റര്‍

Top Story
നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ മറ്റൊരാള്‍ വൃത്തിയാക്കുകയാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഗുണം. ചരിത്രത്തില്‍ ഏതോ ഒരു മഹത് വ്യക്തി പറഞ്ഞ വാക്കുകളാണ് ഇവ. അതായത് നമ്മളാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്നാണ് ഈ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം. നിരത്തുകളിലും തണ്ണീര്‍ത്തടങ്ങളിലും പാടവയലുകളിലും റോഡ് വക്കുകളിലുമെല്ലാം മാലിന്യം വലിച്ചെറിഞ്ഞ് ശീലിച്ച മലയാളിയെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വാക്യമാണിത്. അപ്പോള്‍ അടുത്ത ചോദ്യം വരും ഇവ എങ്ങനെ നാമില്ലാതാക്കും. അതിന് ഒരു കൃത്യമായ ഉത്തരം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍. പ്ലാസ്റ്റിക് ഒഴികെയുള്ള ഏതുതരം മാലിന്യങ്ങളും വളരെ എളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഒരു ഉത്പന്നമാ...
കേരളത്തിലെ റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ ജിഐപിഎല്ലുമായി കൈകോര്‍ക്കുന്നു

കേരളത്തിലെ റോഡ് സുരക്ഷ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ഹെല്‍മെറ്റ് മാന്‍ ജിഐപിഎല്ലുമായി കൈകോര്‍ക്കുന്നു

News
ഹെല്‍മെറ്റ് മാന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന റോഡ് സുരക്ഷാ രംഗത്തെ പോരാളി രാഘവേന്ദ്ര കുമാര്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തി. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങള്‍ പാലിക്കല്‍ എന്നിവ വഴി എണ്ണമറ്റ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള പ്രചാരണത്തിനാണ് രാഘവേന്ദ്ര കുമാറും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡും കൈകോര്‍ക്കുന്നത്.ഇക്കാലത്ത് റോഡും ഗതാഗത സംവിധാനങ്ങളും ഓരോരുത്തരുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. എല്ലാവരും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ റോഡ് ഉപഭോക്താക്കളാണ്. ഗതാഗത സംവിധാനങ്ങള്‍ ദുരത്തെ അടുത്താക്കി. പക്ഷേ, അപകട സാധ്യതകള്‍ വര്‍ധിച്ചു. മിക്കവാറും അപകടങ്ങളില്‍ വാഹനം ഓടിക്കുന്ന വ്യക്തിക്ക് സുപ്രധാന പങ്കുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവോ റോഡ് സുരക്ഷയെ കുറിച്ചുള്ള അവബോധമില്ല...