മാലിന്യങ്ങള്‍ ഇനി തലവേദനയാകില്ല വില്‍കോ ഇന്‍സിനറേറ്റര്‍
നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ മറ്റൊരാള്‍ വൃത്തിയാക്കുകയാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഗുണം. ചരിത്രത്തില്‍ ഏതോ ഒരു മഹത് വ്യക്തി പറഞ്ഞ വാക്കുകളാണ് ഇവ. അതായത് നമ്മളാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്നാണ് ഈ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം. നിരത്തുകളിലും തണ്ണീര്‍ത്തടങ്ങളിലും പാടവയലുകളിലും റോഡ് വക്കുകളിലുമെല്ലാം മാലിന്യം വലിച്ചെറിഞ്ഞ് ശീലിച്ച മലയാളിയെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വാക്യമാണിത്. അപ്പോള്‍ അടുത്ത ചോദ്യം വരും ഇവ എങ്ങനെ നാമില്ലാതാക്കും. അതിന് ഒരു കൃത്യമായ ഉത്തരം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍. പ്ലാസ്റ്റിക് ഒഴികെയുള്ള ഏതുതരം മാലിന്യങ്ങളും വളരെ എളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഒരു ഉത്പന്നമാ...