നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ മറ്റൊരാള്‍ വൃത്തിയാക്കുകയാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഗുണം. ചരിത്രത്തില്‍ ഏതോ ഒരു മഹത് വ്യക്തി പറഞ്ഞ വാക്കുകളാണ് ഇവ. അതായത് നമ്മളാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്നാണ് ഈ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം. നിരത്തുകളിലും തണ്ണീര്‍ത്തടങ്ങളിലും പാടവയലുകളിലും റോഡ് വക്കുകളിലുമെല്ലാം മാലിന്യം വലിച്ചെറിഞ്ഞ് ശീലിച്ച മലയാളിയെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വാക്യമാണിത്. അപ്പോള്‍ അടുത്ത ചോദ്യം വരും ഇവ എങ്ങനെ നാമില്ലാതാക്കും. അതിന് ഒരു കൃത്യമായ ഉത്തരം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍. പ്ലാസ്റ്റിക് ഒഴികെയുള്ള ഏതുതരം മാലിന്യങ്ങളും വളരെ എളുപ്പത്തില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഒരു ഉത്പന്നമാണ് വില്‍ക്കോ ഇന്‍സിനറേറ്റര്‍. മറ്റൊരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജന ബ്രാന്‍ഡ് ആണ് വില്‍കോ ഇന്‍ സീനറേറ്ററുകള്‍. സംരംഭകത്വത്തിന്റെ ഇരുപത്തിയെട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വില്‍ക്കോ ഇന്ന് സമയ എങ്ങനെയാണ് ഒരു മികച്ച ബ്രാന്‍ഡ് ആയി മാറിയത് എന്ന കഥ വിജയഗാഥയുടെ സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥിയെ എബ്രഹാം വില്‍സണ്‍.
ഫൗണ്ടറി എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന് ശേഷം പത്തുവര്‍ഷത്തെ പ്രവാസ ജീവിതവും പൂര്‍ത്തിയാക്കിയതിനുശേഷമാണ് എബ്രഹാം വില്‍സണ്‍ നാട്ടിലെത്തിയത്. 1996ല്‍ ആണ് വില്‍കോകാസ്റ്റ് എന്ന സ്ഥാപനം തുടങ്ങുന്നത്. ഫറൊസ്സ്-നോണ്‍ഫറോസ് ഉല്‍പ്പന്നങ്ങള്‍, കാസ്റ്റിങ്ങ് ഉല്‍പ്പന്നങ്ങള്‍, ഫാബ്രിക്കേഷന്‍ തുടങ്ങി അനേകം മേഖലയില്‍ ആദ്യകാലങ്ങളില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു എങ്കിലും നാടു നേരിടുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് അദ്ദേഹം ഇന്‍സിനറേറ്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇന്‍സിനറേഷന്‍ എന്നാല്‍ കത്തിച്ചു കളയുക എന്നാണ് അര്‍ത്ഥം. അതേ ആശയം അടിസ്ഥാനമാക്കിയാണ് ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ പൂര്‍ണമായും കത്തിച്ച് പ്രകൃതിയോട് അലിഞ്ഞുചേരുന്ന രീതിയിലാണ് ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.സ്ഥാപനത്തിന്റെ തുടക്കകാലത്ത് കേരളത്തിലെ ആശുപത്രികള്‍, പള്ളികള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്നെല്ലാം തണുപ്പന്‍ പ്രതികരണം ആയിരുന്നു സ്ഥാപനത്തിന് നേരിടേണ്ടി വന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ സ്ഥാപനത്തെ പ്രതിസന്ധി രൂക്ഷമായി ഉറ്റു നോക്കിയിരുന്നു. എന്നാല്‍ സ്ഥിരോത്സാഹിയായ എബ്രഹാം വില്‍സണ്‍ ഇവിടെയൊന്നും തളര്‍ന്നില്ല അദ്ദേഹം തന്റെ കര്‍മ്മപഥത്തില്‍ നിരന്തരം ഉത്സാഹത്തോടെ കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.
എബ്രഹാം വില്‍സണ്‍ സ്വയം വികസിപ്പിച്ചെടുത്തതാണ് വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍. അതായത് മാര്‍ക്കറ്റിലെ ആവശ്യങ്ങള്‍ കൃത്യമായി പഠിച്ച് അതിനനുസരിച്ച് തയ്യാറാക്കിയതാണ് വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍. നനഞ്ഞതും ഉണങ്ങിയതുമായ വേസ്റ്റ് ഒരുമിച്ച് കത്തിക്കാം എന്നാതാണ് വില്‍ക്കോ ഇന്‍സിനറേറ്ററുകളുടെ പ്രത്യേകത. വില്‍ക്കോ കാസ്റ്റിന്റെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഓരോ ഇന്‍സിനറേറ്ററുകളും നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ക്വാളിറ്റി കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കിയാല്‍ മാത്രമേ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയുള്ളൂ. ഇന്ന് കേരളത്തിലെ അനേകം പ്രമുഖ സ്ഥാപനങ്ങള്‍ വില്‍ക്കോ ഇന്‍സിനറേറ്ററുകളുടെ ഉപഭോക്താക്കളാണ്. ഇന്ത്യന്‍ നേവി, മര്‍ച്ചന്റ് നേവി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, അനേകം പള്ളികള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, കേരളത്തിലെ അനേകം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫ്‌ളാറ്റുകള്‍, വില്ലകള്‍, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍, ഇതിനുപുറമേ ചെറുതും വലുതുമായ അനേകം വീടുകളിലും ഇപ്പോള്‍ വില്‍ക്കോ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള ചെറിയ ഇന്‍സിനറേറ്ററുകള്‍ മുതല്‍ വന്‍കിട ഫാക്ടറികള്‍ക്കുപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഇന്‍സിനറേറ്ററുകളും സ്ഥാപനം നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഈ മേഖലയില്‍ 27 വര്‍ഷത്തെ സേവന പാരമ്പര്യമുളള സ്ഥാപനമാണ് വില്‍കോ കാസ്റ്റ്
ഈ മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളികളുടെ സംഘമാണ് സ്ഥാപനത്തിന്റെ ശക്തി. ഇന്‍സിനറേറ്ററുകളുടെ മേഖലയില്‍ അനുദിനം ഗവേഷണം നടത്തുന്ന റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ടീം പുത്തന്‍ മാതൃകകള്‍ക്കുള്ള പണിപ്പുരയിലാണ്. ഇന്ത്യയ ഒട്ടുമിക്ക സംസഥാനങ്ങളിലും ഇന്‍സിനറേറ്റര്‍ നിര്‍മിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന സ്ഥാപനമാണ് വില്‍കോ കാസ്റ്റ്. സമയബന്ധിതമായ ഡെലിവറി, ഗുണമേന്‍മയിലധിഷ്ഠിതമായ പ്രവര്‍ത്തനം, കൃത്യമായ സര്‍വ്വീസ്, എളുപ്പത്തില്‍ കത്തിക്കുവാന്‍ സാധിക്കുന്നു, മികച്ച ഡിസൈന്‍, നനഞ്ഞ വെയ്സ്റ്റ് കത്തിക്കാം, മെയ്ന്റനന്‍സ് ഇല്ല, ഫ്രീ ഫസ്റ്റ് സര്‍വ്വീസ് എന്നിവയെല്ലാം വില്‍കോ ഇന്‍സിനറേറ്ററുകളുടെ പ്രത്യേകതകളാണ്. ഇന്‍സിനറേറ്റര്‍ ഉപയോഗിക്കുമ്പോള്‍ പുക, പൊടിപടലങ്ങള്‍ എന്നിവ മൂലം പരിസരത്തുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല എന്നതും ശ്രദ്ധേയമായ നേട്ടമാണ്. 15 കിലോ ഗ്രാം മുതല്‍ 40,70,100,200 കിലോ ഗ്രാം വരെയുള്ള എത്ര വലയി ഇന്‍സിനറേറ്ററുകളും നിര്‍മ്മിച്ചു നല്‍കാന്‍ തക്ക സജ്ജമാണ് സ്ഥാപനം. എറണാകുളത്ത് വൈറ്റില മൊബിലിറ്റി ഹബ്ബിനടുത്ത് കണിയാമ്പുഴ റോഡിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9895300941