11 ബഫലോ മീറ്റ് വിഭവങ്ങളുമായി ടേസ്റ്റി നിബിള്‍സ്
മലയാളിയുടെ തീന്‍മേശയിലെ പ്രിയങ്കരമായ 11 ഇനം ബഫലോ മീറ്റ് വിഭവങ്ങള്‍ റെഡി-ടു-ഈറ്റ് പാക്കില്‍, കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയില്‍ അവതരിപ്പിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മഡോണ സെബാസ്റ്റ്യനും മാനേജിങ് ഡയറക്ടര്‍ ശ്രീ. ചെറിയാന്‍ കുര്യനും ചേര്‍ന്നാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിപണിയില്‍ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് (സെയില്‍സ്) ശ്രീ. സുനില്‍ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. ജെം സക്കറിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) ശ്രീ. നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വീടുവിട്ടാലും വിട്ടൊഴിയാത്ത തനതു നാട്ടുരുചി ഇനി എവിടെയും എപ്പോഴും ആസ്വദിക്കാം. കേരള ബഫലോ മീറ്റ് കറി, ബഫലോ മീറ്റ് സ്റ്റ്യൂ, ബഫലോ മീറ്റ് ഫ്രൈ, ബഫലോ മീറ്റ് റോസ്റ്റ്, ബഫലോ മീറ്റ് ബിരിയാണി, ബഫലോ മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ് , ബഫലോ മീറ്റ് ഡ്...