Wednesday, January 22Success stories that matter
Shadow

Day: September 24, 2024

കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു

News
രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ കിസ്ന ഡയമണ്ട് & ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ തങ്ങളുടെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് പിന്നില്‍ കേരളത്തിലെ ഏറ്റവും ചലനാത്മകമായ വിപണയില്‍ കിസ്നയുടെ റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രദേശത്ത് വര്‍ധിച്ചുവരുന്ന പ്രീമിയം ജ്വല്ലറി ആഭരണങ്ങളുടെ ആവശ്യകത നിര്‍വഹിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് കമ്പനി അറിയിച്ചു. ഇത് കൊച്ചിയിലെ ആദ്യ എക്‌സ്‌ക്ലുസീവ് ഷോറൂമും രാജ്യത്തെ 44-ാമത് ഷോറൂമുമാണ്. 85 രാജ്യങ്ങളിലേക്ക് വജ്രം കയറ്റുമതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ ആഭരണ വിതരണ കമ്പനിയായ, സൂറത്തിലും മുംബൈയിലും ആഭരണ നിര്‍മാണ ഫാക്ടറികളുള്ള ദി ഹരികൃഷ്ണ ഗ്രൂപ്പാണ് കിസ്ന ഷോറൂമുകളിലേക്ക് ലോകോത്തര നിലവാരമുള്ള വജ്രവും മറ്റ് ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. ദി ഹരികൃഷ്ണ ഗ്രൂപ്പാണ് ഡി ബീര്‍സ്, അല്‍റോസ തുടങ്ങിയ ആഗോള ഖനി കമ്പനി...