ഗ്രീക്ക് പുരാണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി പറന്നുയര്‍ന്ന മനുഷ്യനാണ് ഇക്കാറസ്. പറക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്ന ഈ യുവാവ്. ഇദ്ദേഹത്തിന്റെ പിതാവ് പക്ഷികളുടെ തൂവലും വാക്‌സും ഉപയോഗിച്ച് ഒരു കൃത്രിമ ചിറക് വച്ചുപിടിപ്പിച്ചു കൊടുത്തു. ഈ ചിറകിന്റെ സഹായത്താല്‍ ഇക്കാറസ് പറന്നുയര്‍ന്നു എന്നാണ് ഗ്രീക്ക് പുരാണം പറയുന്നത്. ഇത്തരത്തില്‍ എയര്‍ലൈന്‍ മേഖലയിലേയ്ക്ക് പറന്നുയരാന്‍ ആഗ്രഹമുള്ള ഏതൊരു വ്യക്തിയെയും സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കാറസ് ഏവിയേഷന്‍ അക്കാഡമി. ഇന്റര്‍നാഷണല്‍ എയര്‍ലൈനുകളില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്ന സുചിത്ര ഗോപിയാണ് ഇക്കാറസ് ഏവിയേഷന്റെ സ്ഥാപക. ഇക്കാറസ് ഏവിയേഷന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഏവിയേഷന്‍ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ ഇടയിലുള്ള മിഥ്യാ ധാരണകളേക്കുറിച്ചും സംസാരിക്കുകയാണ് സുചിത്ര ഗോപി.
ജെറ്റ് എയര്‍വെയ്‌സില്‍ എയര്‍ഹോസ്റ്റസായാണ് സുചിത്ര തന്റെ കരിയര്‍ ആരംഭിക്കുന്നത്. അവിടെ നിന്നും ഖത്തര്‍ എയര്‍വെയ്സിലേയ്ക്ക് ചേക്കേറിയ സുചിത്ര അവിടെ ഏഴു വര്‍ഷത്തോളം ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ എന്നീ എയര്‍ലൈനുകളില്‍ ജോലി ചെയ്തു. ഈ സമയത്താണ് സുചിത്രയ്ക്ക് ഡ്യൂട്ടിയ്ക്കിടയില്‍ തീരെ ചെറുതല്ലാത്ത പരുക്ക് പറ്റുന്നത്. ആ പരുക്കിന്റെ വിശ്രമ കാലത്തായിരുന്നു കൊറോണയുടെ കടന്നു വരവ്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു മേഖലയാണല്ലോ ഏവിയേഷന്‍ ഇന്‍ഡസ്ട്രി. ഈ സാഹചര്യത്തിലാണ് സുചിത്ര കൊച്ചിയിലുള്ള ഒരു പ്രശസ്തമായ അക്കാദമിയില്‍ ഏവിയേഷന്‍ ഫാക്കല്‍റ്റിയായി ജോയിന്‍ ചെയ്യുന്നത്. തന്റെ സങ്കല്‍പ്പത്തില്‍ ഉള്ള ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും തികച്ചും വിഭിന്നമായ പല കാഴ്ചകളും അവിടെ കാണേണ്ടി വരികയും പല ആശയങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് സ്വന്തമായി ഒരു ഏവിയേഷന്‍ അക്കാഡമി തുടങ്ങുന്നതിനേക്കുറിച്ച് സുചിത്ര ചിന്തിക്കുന്നത്. അങ്ങനെയാണ് 2022ല്‍ എറണാകുളത്ത് ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപം ഉണിച്ചിറ ജംഗ്ഷനില്‍ ഇക്കാറസ് ഏവിയേഷന്‍ അക്കാദമിക്ക് തുടക്കം കുറിക്കുന്നത്.
ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നീ ജോലികള്‍ക്ക് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് ഇക്കാറസ് ഏവിയേഷന്‍.
സാധാരണ ഏവിയേഷന്‍ അക്കാദമികളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഓരോ മേഖലകളിലും ഇന്‍ഡസ്ട്രിയില്‍ കഴിവ് തെളിയിച്ച ആളുകളാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. 20 വര്‍ഷത്തിലധികം ഏവിയേഷന്‍ ഇന്‍ഡസ്ട്രിയില്‍ ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നീ മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ മാത്രമാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇംഗ്ലീഷ് ക്ലാസ്സുകള്‍ എടുക്കുന്നത് ബി.ബി.സി.യിലും മറ്റും എക്‌സ്പീരിയന്‍സ് ഉള്ളവരും, ഹിന്ദി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് നോര്‍ത്തിന്ത്യന്‍സും ആണ്. മറ്റൊരു വസ്തുത എന്തെന്നാല്‍ ഇവിടെ പഠിക്കാന്‍ ആഗ്രഹിച്ച് വരുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കുകയില്ല. ഇംഗ്ലീഷ്, ഹിന്ദി എന്നിവ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍, ഉയരവും ഭാരവും ആനുപാതികമായി ഉള്ളവര്‍, പേഴ്‌സണാലിറ്റി ഇങ്ങനെയുള്ള മാനദണ്ഡങ്ങള്‍ കടക്കുന്നവര്‍ക്ക് മാത്രമേ ഇക്കാറസില്‍ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. മാത്രമല്ല ഡിഗ്രി പാസായവര്‍ക്കാണ് 90% അവസരം നല്‍കുന്നത്. ഇത്തരത്തില്‍ ട്രയല്‍ നടത്തി തെരഞ്ഞെടുക്കുന്നവരെ കഴിവിന്റെ അടിസ്ഥാനത്തില്‍ 3 മാസം, 6 മാസം, 12 മാസം ഇങ്ങനെയുള്ള വ്യത്യസ്ഥ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കക്കുന്നു.
ഇത്രയും വലിയ ഒരു സെലക്ഷന്‍ പ്രൊസീജിയര്‍ നടത്തുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരമായി സുചിത്ര പറയുന്നത് ഇങ്ങനെയാണ്. പുറമേ നിന്ന് കാണുന്ന പോലെ അത്ര എളുപ്പമല്ല ക്യാബിന്‍ ക്രൂ ജോലി. അത് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ പഠിപ്പിച്ചാല്‍ മാത്രമേ മനസ്സിലാവുകയുള്ളൂ. മാത്രമല്ല ആ പഠിപ്പിക്കുന്നത് കൃത്യമായി മനസ്സിലാക്കുവാനും അത് ഡെലിവറി ചെയ്യാനും കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഉള്ള ആളുകള്‍ക്ക് മാത്രമേ ഈ മേഖലയില്‍ ശോഭിക്കുവാനും സാധിക്കുകയുള്ളൂ. ഇക്കാറസിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ക്ലാസ്സ് തുടങ്ങുന്ന ആദ്യദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നു, കൂടാതെ, അവര്‍ക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം ആദ്യത്തെ ആഴ്ച തന്നെ നല്‍കുകയും ചെയ്യുന്നു.
ബാച്ചിലര്‍ ഓഫ് ടൂറിസം വിത്ത് ഏവിയേഷന്‍, ബി.ബി.എ. ഇന്‍ ഏവിയേഷന്‍, ഡിപ്ലോമ ഇന്‍ ക്യാബിന്‍ ക്രൂ ആന്റ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് എന്നീ കോഴ്‌സുകള്‍ ആണ് ഇക്കാറസ് ഏവിയേഷന്‍ നല്‍കുന്നത്. 100 ശതമാനം പ്ലേയ്‌സ്‌മെന്റ് സ്ഥാപനം ഓഫര്‍ ചെയ്യുന്നു. കൂടാതെ ഹോസ്റ്റല്‍ സൗകര്യം, പാര്‍ട് ടൈം ജോലി എന്നിവയ്ക്കുള്ള സാഹചര്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നു.
നാല് വ്യത്യസ്തമായ പരിശീലന പദ്ധതികളിലൂടെ വിദ്യാര്‍ഥികളെ കടത്തിവിടുകയും, ആ പരിശീലന പദ്ധതികളില്‍ എല്ലാം ഇവര്‍ പാസായാല്‍ മാത്രമേ അവരെ ഇന്റര്‍വ്യൂവിന് വേണ്ടി അയക്കുകയും ചെയ്യുകയുള്ളൂ. മാത്രമല്ല, ഇക്കാറസിലെ വിദ്യാര്‍ത്ഥികളെ ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് എന്നീ മേഖലകളില്‍ മാത്രമേ ജോലിക്കായി അയക്കുകയുള്ളൂ (തേര്‍ഡ് പാര്‍ട്ടി ഏജന്‍സികള്‍, മാന്‍പവര്‍ കണ്‍സല്‍ട്ടന്‍സികള്‍, ഫുഡ് കോര്‍ട്ട്, എയര്‍പോര്‍ട്ട് ലോഞ്ചുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലൊന്നും ജോലിക്കായി വിദ്യാര്‍ത്ഥികളെ വിടുകയില്ല) എന്നും സുചിത്ര ഗോപി പറയുന്നു. കാത്തി പസഫിക്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകളില്‍ ഇക്കാറസ് ഏവിയേഷന്റെ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നുണ്ട്.
അധ്യാപിക, സംരംഭക എന്നതിന് ഉപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് സുചിത്ര. ഭരതനാട്യം, കുച്ചിപ്പുടി എന്നിങ്ങനെ എല്ലാതരത്തിലുമുള്ള നൃത്തങ്ങളും പഠിച്ചിട്ടുള്ള വ്യക്തിയാണ് സുചിത്ര. ഇപ്പോള്‍ കഥക് എന്ന നൃത്തം പഠിച്ചു കൊണ്ടിരിക്കുകയാണ്.