Wednesday, January 22Success stories that matter
Shadow

Month: December 2024

സിമോറ കണ്‍ട്രോള്‍സ്,  ജീവിതം സുരക്ഷിതമാക്കുന്നു

സിമോറ കണ്‍ട്രോള്‍സ്, ജീവിതം സുരക്ഷിതമാക്കുന്നു

Top Story, Uncategorized
മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമോറ കണ്‍ട്രോള്‍സ്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ സെക്യൂരിറ്റി, ഫയര്‍&സേഫ്റ്റി, ഓട്ടോമേഷന്‍ തുടങ്ങി അനേകം മേഖലകളിലെ കരുത്തുറ്റ നാമമാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, കാലതാമസമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് സിമോറ കണ്‍ട്രോള്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വെറും 7 വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഈ മേഖലയില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി എങ്ങനെയാണ് തങ്ങള്‍ വളര്‍ന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മിര്‍ഷാദ് പി.എം. കണ്ണൂര്‍ സ്വദേശിയായ മിര്‍ഷാദ് തന്റെ കരിയര്‍ ആരംഭിക്കുന്നത് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ സെയ...
അവിസ്മരണീയ കാഴ്ചകളുമായി മെര്‍മ്മെയ്ഡ് വേള്‍ഡ് & ജംഗിള്‍ എക്‌സ്‌പോ 17 ഡിസംബര്‍ മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

അവിസ്മരണീയ കാഴ്ചകളുമായി മെര്‍മ്മെയ്ഡ് വേള്‍ഡ് & ജംഗിള്‍ എക്‌സ്‌പോ 17 ഡിസംബര്‍ മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

News
കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. നാളെ വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ് ടീം) പ്രദര്‍ശനത്തിന് തിരിതെളിക്കും.ആയിരക്കണക്കിന് പക്ഷികളും വിവിധ തരം എക്സോട്ടിക് ആനിമല്‍സുംപ്രദര്‍ശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതകളിലൊന്നായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാനും എക്സ്പോയില്‍ അവസരമുണ്ട്. നിരവധി സെല്‍ഫി പോയിന്റുകള്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായി വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), കൂടാതെ മത്സ്യകന്യകമാരെയും സ്‌ക്യൂബ ഡൈവേഴ്‌സിനെയും നേരിട്ട് കാണാനുംു അവസരമുണ്ട്. ഇതൊടൊപ്പം ക്രിസ്മസ് പുതുവല്‍സര വിലക്കിഴിവുമായി നൂറിലധികം നൂറിലധികം കണ്‍സ്യൂ...
ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്‍സിഹോസ്പിറ്റല്‍ നിര്‍മ്മാണത്തിലെ മുന്‍പന്‍മാര്‍

ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്‍സിഹോസ്പിറ്റല്‍ നിര്‍മ്മാണത്തിലെ മുന്‍പന്‍മാര്‍

Top Story
ആരോഗ്യ പരിപാലന മേഖലയില്‍ നാടിന് അഭിമാനകരമായി അനേകം ആശുപത്രികളാണ് കേരളത്തിലുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി, മള്‍ട്ടി സ്പെഷ്യാലിറ്റി തുടങ്ങി സെവന്‍ സ്റ്റാര്‍ ഫെസിലിറ്റി വരെയുള്ള ആശുപത്രികള്‍ കേരളത്തിലുണ്ട്.എന്നാല്‍, ഒരു ആശുപത്രിയുടെ സ്ട്രക്ചര്‍ എന്താണെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? അതി സങ്കീര്‍ണ്ണമായ ഓപ്പറേഷന്‍ തിയറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, കാഷ്വാലിറ്റികള്‍, ബ്ലഡ് ബാങ്കുകള്‍, വിവിധ ലാബുകള്‍, സ്‌കാനിംഗ് യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ഫാര്‍മസികള്‍, വാര്‍ഡുകള്‍, ഓ.പി. വിഭാഗം ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക സംവിധാനങ്ങളായ ഇലക്ട്രിക് സിസ്റ്റം, എ.സി. യൂണിറ്റുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സംവിധാനങ്ങള്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, സുരക്ഷാ സംവിധാനങ്ങള്‍, ലൈറ്റിംഗ് അറേഞ്ച്മെന്റുകള്‍, അണുബാധ നിയന്ത്രണം, ഡ്രെയ...
ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍

ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍

Top Story
ലക്ഷ്യങ്ങളാണ് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ നാം ഓരോരുത്തരെയും സഹായിക്കുന്നത്. അത്തരത്തില്‍ ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് വിജയം നേടിയ വ്യക്തിയാണ് ചോറ്റാനിക്കര സ്വദേശിയായ ലത ജ്യോതി. എന്തിനെയും നേരിടാനുള്ള ധൈര്യത്തില്‍ നിന്നാണ് സംരംഭത്വത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ലത സ്വന്തമായി ബിസിനസ്സത് തുടങ്ങി വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയത്. നേട്ടങ്ങള്‍ ഓരോന്നായി കൈയ്യെത്തിപ്പിടിച്ച ലത തന്റെ കുടുംബത്തിന്റെ തലവര തന്നെയാണ് മാറ്റി മറിച്ചത്. ഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ലത ബി.എഡ് പഠിക്കുകയും ടീച്ചര്‍, സംരംഭക എന്നീ നിലകളിലെയ്ക്കുയരുകയും ചെയ്ത കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. താന്‍ പിന്നിട്ട മുള്‍പാതകളേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും വിജയഗാഥയോട്് സംസാരിക്കുകയാണ് ലത ജ്യോതി. ഭര്‍ത്താവ് ജ്യോതിക്ക് ഗ്ലോബര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചതോടെയാണ് വൈക്കം സ്വ...