ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍
ലക്ഷ്യങ്ങളാണ് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ നാം ഓരോരുത്തരെയും സഹായിക്കുന്നത്. അത്തരത്തില്‍ ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് വിജയം നേടിയ വ്യക്തിയാണ് ചോറ്റാനിക്കര സ്വദേശിയായ ലത ജ്യോതി. എന്തിനെയും നേരിടാനുള്ള ധൈര്യത്തില്‍ നിന്നാണ് സംരംഭത്വത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ലത സ്വന്തമായി ബിസിനസ്സത് തുടങ്ങി വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയത്. നേട്ടങ്ങള്‍ ഓരോന്നായി കൈയ്യെത്തിപ്പിടിച്ച ലത തന്റെ കുടുംബത്തിന്റെ തലവര തന്നെയാണ് മാറ്റി മറിച്ചത്. ഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ലത ബി.എഡ് പഠിക്കുകയും ടീച്ചര്‍, സംരംഭക എന്നീ നിലകളിലെയ്ക്കുയരുകയും ചെയ്ത കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. താന്‍ പിന്നിട്ട മുള്‍പാതകളേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും വിജയഗാഥയോട്് സംസാരിക്കുകയാണ് ലത ജ്യോതി.
ഭര്‍ത്താവ് ജ്യോതിക്ക് ഗ്ലോബര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചതോടെയാണ് വൈക്കം സ്വ...