ആരോഗ്യ പരിപാലന മേഖലയില്‍ നാടിന് അഭിമാനകരമായി അനേകം ആശുപത്രികളാണ് കേരളത്തിലുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി, മള്‍ട്ടി സ്പെഷ്യാലിറ്റി തുടങ്ങി സെവന്‍ സ്റ്റാര്‍ ഫെസിലിറ്റി വരെയുള്ള ആശുപത്രികള്‍ കേരളത്തിലുണ്ട്.എന്നാല്‍, ഒരു ആശുപത്രിയുടെ സ്ട്രക്ചര്‍ എന്താണെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? അതി സങ്കീര്‍ണ്ണമായ ഓപ്പറേഷന്‍ തിയറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, കാഷ്വാലിറ്റികള്‍, ബ്ലഡ് ബാങ്കുകള്‍, വിവിധ ലാബുകള്‍, സ്‌കാനിംഗ് യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ഫാര്‍മസികള്‍, വാര്‍ഡുകള്‍, ഓ.പി. വിഭാഗം ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക സംവിധാനങ്ങളായ ഇലക്ട്രിക് സിസ്റ്റം, എ.സി. യൂണിറ്റുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സംവിധാനങ്ങള്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, സുരക്ഷാ സംവിധാനങ്ങള്‍, ലൈറ്റിംഗ് അറേഞ്ച്മെന്റുകള്‍, അണുബാധ നിയന്ത്രണം, ഡ്രെയ്നേജ് സിസ്റ്റം ഇങ്ങനെ അനേകം മേഖലകള്‍ ചേരുമ്പോഴാണ് ഒരു ആശുപത്രി ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു ആശുപത്രി നിര്‍മ്മിക്കുന്നതിന് സാധാരണ ആര്‍ക്കിടെക്ട്മാര്‍ക്കോ, ബില്‍ഡര്‍മാര്‍ക്കോ സാധിക്കുകയില്ല. അതിനാല്‍ ഈ മേഖലയില്‍ പ്രത്യേകം കഴിവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കേ ഇത് സാധിക്കുകയുള്ളൂ. കേരളത്തില്‍ ആശുപത്രികള്‍ നിര്‍മ്മിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്‍സി. പ്രവര്‍ത്തന വിജയത്തിന്റെ 11ാം വര്‍ഷത്തില്‍, സ്ഥാപനത്തിന്റെ സാരഥി അനു ചന്ദ്രശേഖര്‍ വിജയഗാഥയോട് സംസാരിക്കുകയാണ്.
വയനാട് സ്വദേശിയായ അനു ചന്ദ്രശേഖര്‍ ബയോമെഡിക്കല്‍ സയന്‍സ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആയാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന (കേരള സംസ്ഥാന മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കേരള പൊലീസിന്റെ മെഡിക്കോ-ലീഗല്‍ ഉപദേശകന്‍, കേരളത്തിലെ ആദ്യകാല പോലീസ് സര്‍ജ്ജന്‍) ഡോ. ബി. ഉമാദത്തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്താണ് അമൃത മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പഠിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം ഒരു ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ആ സാഹചര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്ന നിലയില്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും, മോര്‍ച്ചറിയിലേക്ക് ആവശ്യമായ അനേകം ഉപകരണങ്ങള്‍ വാങ്ങുന്നതിലും ഭാഗമായി. അതിനുശേഷം എറണാകുളം കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ പര്‍ച്ചേസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത സാഹചര്യത്തില്‍ അനേകം ഡിപ്പാര്‍ട്ട്‌മെന്റ്കളുടെ നിര്‍മ്മാണത്തിലും ഉപകരണങ്ങള്‍ വാങ്ങുന്നതിലും ഭാഗമായി. എന്നാല്‍ അനു ചന്ദ്രശേഖറിന്റെ കരിയറില്‍ ഒരു വലിയ ടേണിങ് പോയിന്റ് ഉണ്ടായത് എറണാകുളം റിനയ് മെഡിസിറ്റിയുടെ കെട്ടിട നിര്‍മ്മാണം മുതല്‍ ഉദ്ഘാടനം വരെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു എന്നതാണ്. റിനയ് മെഡിസിറ്റിയുടെ നിര്‍മ്മാണ കാലാവധിയായ ആ 4 വര്‍ഷം കൊണ്ടാണ് ഒരു ഹോസ്പിറ്റലിന്റെ കെട്ടിടം എങ്ങനെ നിര്‍മ്മിക്കാം എന്നും, അതിന്റെ സങ്കിര്‍ണത എന്താണെന്നും അവിടേക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ മുതല്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍ക്ക് വരെ ആവശ്യമായ ഉപകരണങ്ങളടക്കം ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് വാങ്ങേണ്ടതെന്നതിനേക്കുറിച്ചും, എങ്ങനെയാണ് ഒരു ഹോസ്പിറ്റല്‍ ഡിസൈന്‍ ചെയ്യേണ്ടത് എന്നതിനേക്കുറിച്ചും, പ്രൊജക്റ്റ് മാനേജ്‌മെന്റ് എങ്ങനെ ചെയ്യാം എന്നതിനേക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണ ലഭിക്കുന്നത്.
ഹോട്ടലുകള്‍ പോലുള്ള കെട്ടിടങ്ങളും, ഹോസ്പിറ്റലും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്നാല്‍, ഒരു ഹോസ്പിറ്റലിലെ ഓരോ റൂമുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ളതായതിനാല്‍ ഓരോ റൂമുകളുടെയും നിയമപരമായ ആവശ്യങ്ങള്‍, അളവുകള്‍ അവയ്ക്ക് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍, ലൈറ്റ്, എ.സി., വെന്റിലേഷന്‍ മുതലായ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ അവ എന്തെല്ലാമാണെന്ന് ഈ മേഖലയില്‍ നല്ല എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മാത്രമേ മനസ്സിലാക്കി ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന് ഒരു ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് ഡോക്ടര്‍മാരുടെ ഓ.പി റൂമുകള്‍ വ്യത്യസ്ത സ്പെസിഫിക്കേഷനില്‍ ആയിരിക്കും അവര്‍ക്ക് വേണ്ടത്. അതനുസരിച്ച് വേണം അവയെല്ലാം നിര്‍മിക്കാന്‍. മാത്രമല്ല എക്സ്-റേ റൂം, സ്‌കാനിംഗ് റൂം പോലുള്ള റൂമുകള്‍ക്ക് അവിടെ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് നിയമപരമായി വേണ്ട ലൈസന്‍സുകളും, അതിനനുസരിച്ചുള്ള സ്പേസും ആവശ്യമായ സ്പെസിഫിക്കേഷനും പ്രത്യേകം തയ്യാറാക്കി വെക്കണം. സത്യത്തില്‍ ഇതാണ് ഹോട്ടലുകള്‍ പോലുള്ള ബില്‍ഡിങ്ങുകളില്‍ നിന്നും, ഹോസ്പിറ്റല്‍ ബില്‍ഡിങ്ങുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി നേരിടുന്ന ചലഞ്ച്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ള പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സികള്‍ക്ക് മാത്രമേ ഇക്കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഈ എക്സ്പീരിയന്‍സ് കൈമുതലാക്കി കൊണ്ടാണ് 2013 മെയ് 1ന് സ്വന്തമായി ഒരു സ്ഥാപനത്തിന് ഒറ്റയാള്‍ പട്ടാളമായി അനു ചന്ദ്രശേഖര്‍ തുടക്കം കുറിക്കുന്നത്. ലിസി ആശുപത്രിയുടെ പുതിയ എന്‍ഡോസ്‌കോപ്പി ഡിപ്പാര്‍ട്ട്മെന്റിന്റെ വര്‍ക്കുകള്‍ അന്നത്തെ ആശുപത്രി ഡയറക്ടര്‍ ആയ ഫാ. തോമസ് വൈയ്ക്കത്തുപറമ്പില്‍ നിന്നും ഏറ്റെടുത്തുകൊണ്ടാണ് സ്ഥാപനം ആദ്യത്തെ പ്രോജക്ട് തുടങ്ങുന്നത്. ഹോസ്പിറ്റലിന്റെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ കണ്‍സള്‍ട്ടന്‍സി എന്നത് അക്കാലത്ത് കേരളത്തില്‍ പരിചിതമായിരുന്നില്ല. അതിനാല്‍ തന്നെ തുടക്കത്തില്‍ ആശുപത്രി മാനേജ്മെന്റുകളെ കണ്‍വിന്‍സ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു. എങ്കിലും അനുവിന്റെ ഈ മേഖലയിലുള്ള നീണ്ടകാലത്തെ പ്രവര്‍ത്തിപരിചയത്തിന്റെ പിന്‍ബലത്തിലാണ് പുതിയ പ്രോജക്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചത്.
സ്ഥാപനത്തിന്റെ ഈ മികവിന് വളരെ മികച്ച പ്രതികരണമാണ് ഈ മേഖലയില്‍ ലഭിച്ചത്. ഒരു വര്‍ഷം മൂന്നോ, നാലോ പ്രോജക്ടുകള്‍ പ്രതീക്ഷിച്ച് ആരംഭിച്ച സ്ഥാപനത്തിന് ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആറില്‍ അധികം പ്രോജക്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് പ്രതിവര്‍ഷം 15 ഓളം പ്രോജക്ടുകള്‍ ചെയ്യുന്ന നിലയിലേയ്ക്ക് സ്ഥാപനം വളര്‍ന്നു. അതോടെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ബില്‍ഡിങ്ങിലേക്ക് സ്ഥാപനത്തിന്റെ വലിയ ഓഫീസ് മാറ്റി സ്ഥാപിക്കുവാനും അനുവിന് സാധിച്ചു. അതോടെ, ആശുപത്രികളുടെ ഡിസൈന്‍, പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി എന്നിവ ചെയ്തിരുന്ന നിലയില്‍ നിന്നും ഹോസ്പിറ്റലുകളുടെ മുഴുവന്‍ ജോലികളും തീര്‍ത്ത് നല്‍കുന്ന ”ടേണ്‍ കീ ഡിസൈന്‍ & കണ്‍സ്ട്രക്ഷന്‍” സാധ്യമാക്കുന്ന നിലയിലേക്ക് സ്ഥാപനം വളര്‍ന്നു കയറി. ഇതിനോടകം തന്നെ സ്ഥാപനത്തിന് ഗള്‍ഫ്, ആഫ്രിക്ക , ചൈന എന്നിവിടങ്ങളില്‍ നിന്നുവരെ പ്രൊജക്ടുകള്‍ ലഭിച്ചു തുടങ്ങി.
എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ ലോകമെമ്പാടും വിറങ്ങലിച്ചു നിന്നപ്പോള്‍ കേരള ആരോഗ്യ വകുപ്പിനുവേണ്ടി കോവിഡ് പരിചരണത്തിനായി FLTC കള്‍ നിര്‍മ്മിക്കുന്നതിനായും, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. ലോക്ഡൗണ്‍ മാന്ദ്യമുണ്ടാക്കിയെങ്കിലും ലോക്ഡൗണ്‍ മാറിയപ്പോള്‍ അനേകം പുതിയ പ്രൊജക്ടുകള്‍ സ്ഥാപനത്തിന് ലഭിച്ചു. അപ്പോഴേക്കും ഹോസ്പിറ്റലുകള്‍ക്കുള്ള ”വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍” എന്ന നിലയിലേക്ക് ഹോസ്ടെക് വളര്‍ന്നു. അതായത് ഒരു കസ്റ്റമര്‍, ആശുപത്രി പണിയുന്നതിന് ആവശ്യമായ സ്ഥലവും പണവും നല്‍കിയാല്‍, പ്രസ്തുത ആശുപത്രിയുടെ കോണ്‍സെപ്‌റ് ഡിസൈന്‍ മുതല്‍ ചെയ്ത്, സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കി, പണി തീര്‍ത്ത് ആ സ്ഥാപനത്തിനാവശ്യമായ ബില്‍ഡിംഗ് നമ്പര്‍ അടക്കമുളള കാര്യങ്ങള്‍ ചെയ്ത് നല്‍കി അത് പ്രവര്‍ത്തനസജ്ജമാക്കി കൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സ്ഥാപനം ഏറ്റെടുത്ത് ചെയ്തു നല്‍കി. 2021ആയപ്പോഴേക്കും ഒരു ആശുപത്രി എത്ര വലുപ്പത്തില്‍ ഉള്ളതാണെങ്കിലും, എത്ര ബെഡ്ഡുകള്‍ വേണെമെങ്കിലും അത് പൂര്‍ണമായും ഡിസൈന്‍ ചെയ്ത് വര്‍ക്ക് തീര്‍ത്ത് നല്‍കുവാന്‍ (ടേണ്‍ കീ ഡിസൈന്‍ & കണ്‍സ്ട്രക്ഷന്‍ സിസ്റ്റം) സാധിക്കുന്ന രീതിയിലേക്ക് സ്ഥാപനം വളര്‍ന്നു പന്തലിച്ചു.
2013ല്‍ തുടങ്ങിയ ഈ സ്ഥാപനം ഈ നിലയിലേക്ക് വളര്‍ത്തിയെടുത്തതിന് പിന്നില്‍ അനു ചന്ദ്രശേഖര്‍ എന്ന വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്. ഒരേസമയം കേരളത്തിലും ഇന്ത്യക്കു പുറത്തും എല്ലാം സ്ഥാപനത്തിന്റെ പ്രൊജക്ടുകള്‍ നടക്കുമ്പോള്‍ ഇവിടെയെല്ലാം നേരിട്ട് എത്തി കൃത്യമായി കാര്യങ്ങള്‍ അവലോകനം ചെയ്യുകയും, ഓരോ ക്ലയ്ന്റിനും കൃത്യമായ റിപ്പോര്‍ട്ടുകളും ഉപദേശങ്ങളും നല്‍കുവാനും, ഓരോ തൊഴിലാളികള്‍ക്കും വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് ആ സാഹചര്യത്തില്‍ അനുവിന്റെ ഉത്തരവാദിത്തമായിരുന്നു. സ്ഥാപനം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ യാതൊരു തരത്തിലുള്ള നെഗറ്റീവ് മാര്‍ക്കുകളും ഉണ്ടാകരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത്തരം കാരണങ്ങളാല്‍ അതിരാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ തുടര്‍ച്ചയായി യാത്രകളും മീറ്റിങ്ങുകളും നടത്തിയിരുന്നു. കൂടാതെ ഈ കാലയളവില്‍ മികച്ച ഒരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു എന്നുള്ളതും ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. ആര്‍ക്കിടെക്ടുമാര്‍, എന്‍ജിനീയര്‍മാര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഓഫീസ് എക്സിക്യൂട്ടീവുകള്‍, സൂപ്പര്‍വൈസര്‍മാര്‍, സ്‌കില്‍ഡ് ലേബേഴ്സ് എന്നിങ്ങനെ അനേകം മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ആളുകളെ തന്റെ ടീമിന്റെ ഭാഗമാക്കി കൊണ്ടുവരുന്നതിനും അവരെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു അനു. നമ്മുടെ റോഡുകളിനെ നീണ്ട യാത്രാസമയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനു വേണ്ടി ഒരു സഞ്ചരിക്കുന്ന ഓഫീസും (caravan ഓഫീസ്) സജ്ജികരിച്ചിട്ടുണ്ട് അനു. കേരളത്തില്‍ ഹോസ്പിറ്റല്‍ പി.എം.സി. എന്ന കണ്‍സെപ്റ്റ് ആദ്യകാലങ്ങളില്‍ അവതരിപ്പിച്ചത് അനു ചന്ദ്രശേഖര്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ഹോസ്ടെക് എന്ന സ്ഥാപനവും ആയിരുന്നു.
ഒരു വര്‍ഷം മൂന്നോ, നാലോ പ്രോജക്ട് എന്ന നിലയില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് കേരളത്തിലും കേരളത്തിനു പുറത്തുമായി പ്രതിവര്‍ഷം 40 ഓളം പ്രോജക്ടുകള്‍ ആണ് ഏറ്റെടുത്തു നടത്തുന്നത്. ഇപ്പോള്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര കൂടാതെ ഗള്‍ഫ്, ആഫ്രിക്ക എന്നിവിടങ്ങളിലും സ്ഥാപനം പ്രോജക്ടുകള്‍ ചെയ്യുന്നുണ്ട്. ”വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍ ഫോര്‍ എ ഹോസ്പിറ്റല്‍ ബില്‍ഡിംഗ്” എന്നാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം. കൊച്ചിക്ക് പുറമെ ഹൈദരാബാദ്, ആഫ്രിക്ക എന്നിവിടങ്ങളിലും സ്ഥാപനത്തിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 75ല്‍ അധികം ജീവനക്കാരുള്ള സ്ഥാപനമാണ് ഇന്ന് ഹോസ്ടെക്. നേരിട്ടും അല്ലാതെയുമായി 1000ല്‍ അധികം ആളുകള്‍ക്കാണ് ഹോസ്ടെക് തൊഴില്‍ നല്‍കുന്നത്. ഹോസ്ടെക് ഫാമിലി എന്നാണ് തന്റെ ടീമിനെ അനു വിളിക്കുന്നത്. സ്ഥാപനത്തിന്റെ ഓരോ ജീവനക്കാരനും അവരുടെ വ്യക്തിപരവും തൊഴില്‍ പരവുമായ എന്ത് പ്രശ്നങ്ങള്‍ക്കും അനുവുമായി നേരിട്ട് സംസാരിക്കുവാനും അതിനുള്ള പരിഹാരങ്ങള്‍ തേടുവാനുമുള്ള സാഹചര്യം അനു ലഭ്യമാക്കുന്നുണ്ട്.
ബയോമെഡിക്കല്‍ എന്‍ജിനീയറായ രേഖയാണ് അനുവിന്റെ ഭാര്യ. മക്കളായ നതാലിയ ശേഖര്‍, തനിയ ശേഖര്‍, നഥാന്‍ ശേഖര്‍ എന്നിവരടങ്ങുന്നതാണ് അനുവിന്റെ കുടുംബം. ഭാര്യ രേഖ സ്ഥാപനത്തിന്റെ ഡയറക്ടറുമാണ്, അതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുവിന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അനുവിന്റെ നീണ്ട യാത്ര തിരക്കുകളില്‍ ഓഫീസ് രേഖയുടെ കൈയില്‍ ഭദ്രമാണ്.
വിമന്‍ ഗ്രിവന്‍സ് റിഡ്രെസല്‍ സെല്‍
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കു എതിരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി WGRC എന്ന പേരില്‍ ഒരു വിമന്‍ പ്രൊട്ടക്ഷന്‍ സെല്‍/ആന്തരിക കംപ്ലയന്‍സ് കമ്മിറ്റി/ആന്റി-ലൈംഗിക പീഡന വിരുദ്ധ സെല്‍ ഹോസ്ടെകില്‍ രൂപീകരിച്ചിട്ടുണ്ട്. അനുവിന്റെ ഭാര്യ രേഖയാണ് ഈ സെല്ലിന്റെ ഡയറക്ടര്‍. ഈ സെല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും തൊഴിലിടം അവര്‍ക്ക് സുരക്ഷിതമാക്കുകയും ചെയ്യുന്നു. കൂടാതെ, സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാര്‍ നല്‍കുന്ന പരാതികള്‍ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തവും ഈ സെല്ലിനാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍, അത് സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഈ സെല്‍ ഉടനടി സ്വീകരിക്കും.
സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍
നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളെ കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ ആക്കുക എന്ന ഉദ്ദേശത്തോടുകൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന സിവില്‍ ഡിഫന്‍സ് എന്ന സംവിധാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനുമാണ് അനു ചന്ദ്രശേഖര്‍. കേരളത്തില്‍ ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ ഡിഫന്‍സിന്റെ എറണാകുളം ഡിവിഷന്റെ ചീഫ് വാര്‍ഡന്‍ എന്ന പദവിയും അനു ചന്ദ്രശേഖര്‍ വഹിക്കുന്നുണ്ട്. 4000 ല്‍ അധികം വോളണ്ടിയേഴ്സ് ആണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്സിനോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ, കേരളത്തില്‍ ഹാം റേഡിയോ ലൈസന്‍സുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളുമാണ് അനു ചന്ദ്രശേഖര്‍.
എക്സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ
ഹോസ്ടെക് എന്ന സ്ഥാപനത്തിന്റെ ലക്ഷ്യം വിജയകരമാണോ ?
തീര്‍ച്ചയായും വിജയകരമാണ്. ”വണ്‍ സ്റ്റോപ്പ് സൊല്യൂഷന്‍ ഫോര്‍ എ ഹോസ്പിറ്റല്‍ ബില്‍ഡിംഗ്” എന്ന ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച സ്ഥാപനമാണ് ഹോസ്ടെക്. അതിനാല്‍ തന്നെ ഒരു ഹോസ്പിറ്റല്‍ നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്ററെ പ്രശ്നങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി മോചിപ്പിച്ച് പ്രസ്തുത ഉത്തവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നത് ഞങ്ങളാണ്. പ്രത്യേകിച്ച് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കല്‍ മുതല്‍ ഗവണ്‍മെന്റ് അപ്രൂവലുകള്‍, കോര്‍പ്പറേഷന്‍/പഞ്ചായത്ത് ലൈസന്‍സുകള്‍ എന്നിവ വരെ നേടിക്കൊടുത്ത് ആ ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിന് സജ്ജമാക്കുന്നതു വരെയുള്ള ജോലികള്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ഹോസ്ടെകിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്താണ് ?
ഒരു ഇന്‍വെസ്റ്ററുടെ അല്ലെങ്കില്‍ ആ ആശുപത്രിയുടെ ആവശ്യങ്ങള്‍ അത് സേവനം നല്‍കുന്ന പ്രേദേശത്തുള്ള ജനങ്ങളുടെ കൂടി ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിസൈന്‍ തയാറാക്കല്‍, വാഗ്ദാനങ്ങള്‍ നിര്‍വ്വഹിക്കല്‍, സമയ ബന്ധിതമായ പ്രവര്‍ത്തനം, സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയെല്ലാമാണ് ഹോസ്ടെകിന്റെ വിജയത്തിനും, അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കും കാരണം. ഹോസ്പിറ്റല്‍ നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ശക്തമായ ടീം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഈ മേഖലയിലുള്ള എന്റെ 18 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഈ സ്ഥാപനത്തിന് മുതല്‍ക്കൂട്ടാണ്. ഈ പ്രവര്‍ത്തി പരിചയത്തിന്റെ ശക്തിയിലാണ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം എളുപ്പത്തില്‍ സാധ്യമാകുന്നത്.
ഒന്നിലധികം വലിയ പ്രൊജക്ടുകള്‍ നടക്കുമ്പോള്‍ പ്രൊഫഷണലുകളുടെ ഏകോപനം എങ്ങനെയാണ് സാധ്യമാക്കുന്നത് ?
മികച്ച പ്രൊഫഷണലുകളുടെ സംഘമാണ് ഹോസ്ടെകിന്റെ ശക്തി. ഹോസ്പിറ്റല്‍ നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സേവന പാരമ്പര്യമുള്ളവരാണ് ടീമിലെ പല അംഗങ്ങളും. ഇവരുടെ ശക്തിയുടെ പിന്‍ബലത്തിലാണ് ഒരേ സമയം കേരളം, കര്‍ണ്ണാടക, ആന്ധ്ര, ഗള്‍ഫ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രൊജക്ടുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നത്.
ഹോസ്ടെക് ഒരു തൊഴില്‍ സൗഹൃദ സ്ഥാപനമാണോ?
100 ശതമാനവും തൊഴില്‍ സൗഹൃദ സ്ഥാപനമാണ് ഹോസ്ടെക്. അതിനാലാണ് ഇവിടുത്തെ ജീവനക്കാര്‍ തങ്ങളുടെ ജോലി ആസ്വദിച്ച് ചെയ്യുന്നത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാനേജ്മെന്റുമായി ചര്‍ച്ച ചെയ്യാനുള്ള അവസരവും സഥാപനം ലഭ്യമാക്കുന്നുണ്ട്. മികച്ച ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കുന്നതിലും സദാ സന്നദ്ധമാണ് സ്ഥാപനം.
സ്ത്രീകള്‍ ഭര്‍ത്താവിന്റെ ബിസിനസ്സില്‍ പങ്കാളികളാകേണ്ടതുണ്ടോ ?
തീര്‍ച്ചയായും സ്ത്രീകള്‍ ഭര്‍ത്താവിന്റെ ബിസിനസ്സില്‍ പങ്കാളികളാകണം. കാരണം ബിസിനസ്സിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സ്ത്രീകള്‍ കൂടി അറിയുകയാണെങ്കില്‍ ഭര്‍ത്താവിന് ആവശ്യമായ മാനസിക പിന്തുണ നല്‍കുവാന്‍ അവര്‍ക്ക് സാധിക്കും. മാത്രമല്ല പ്രസ്തുത വിഷയത്തിന്‍മേല്‍ ഓഫീസിന് പുറത്ത് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുവാനും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും അവര്‍ക്ക് സാധിക്കും. ഇത് ആത്യന്തികമായി ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായി ഭവിക്കുകയും ചെയ്യും.
ബിസിനസില്‍ നിന്നും താങ്കള്‍ പഠിച്ച പാഠം എന്താണ് ?
വിശ്വാസം നേടിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടും, അത് നഷ്ടപ്പെടുത്തുവാന്‍ വളരെ എളുപ്പവുമാണ്. ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. നാളിതുവരെയായി അത് കാത്തുസൂക്ഷിക്കുവാന്‍ ഹോസ്ടെകിന് സാധിച്ചിട്ടുണ്ട്. ഉപഭോക്താവുമായി നടത്തുന്ന നിരന്തരമായ ചര്‍ച്ചകള്‍, ഗുണമേന്‍മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകളിലെ കൃത്യത എന്നിവയെല്ലാം ഏതൊരു സ്ഥാപനത്തിനും വിശ്വാസ്യത നേടിക്കൊടുക്കും. ഇവയിലേതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാല്‍ മതി സ്ഥാപനത്തിന്റെ സല്‍പേര് നഷ്ടപ്പെടാന്‍. ഓരോ പ്രൊജക്റ്റും അത് എത്ര വലുതായാലും ചെറുതായാലും പുതിയ പാഠം പഠിക്കുവാനുള്ള അവസരമായി കണ്ടുകൊണ്ടു സമീപിക്കുക എന്നതാണ് ഹോസ്‌ടെക്കിന്റെ രീതി.
ഹോസ്‌ടെക് നല്‍കുന്ന സേവനങ്ങള്‍
Preparation of Project Report & Cost Analysis
Architecture Planning & Designing
Project Licensing Works
Electrification & Energization
Firefighting
HVAC
Plumbing & Public Health
IBMS & IT Management Systems
Centralized Medical Gas System
Operation Theatres, ICUs, Cath Labs & Clinical Dept.
CSSD
Biomedical Planning & Assistance in Procurement