Wednesday, January 22Success stories that matter
Shadow

Day: December 25, 2024

സിമോറ കണ്‍ട്രോള്‍സ്,  ജീവിതം സുരക്ഷിതമാക്കുന്നു

സിമോറ കണ്‍ട്രോള്‍സ്, ജീവിതം സുരക്ഷിതമാക്കുന്നു

Top Story, Uncategorized
മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമോറ കണ്‍ട്രോള്‍സ്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ സെക്യൂരിറ്റി, ഫയര്‍&സേഫ്റ്റി, ഓട്ടോമേഷന്‍ തുടങ്ങി അനേകം മേഖലകളിലെ കരുത്തുറ്റ നാമമാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, കാലതാമസമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് സിമോറ കണ്‍ട്രോള്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വെറും 7 വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഈ മേഖലയില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി എങ്ങനെയാണ് തങ്ങള്‍ വളര്‍ന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മിര്‍ഷാദ് പി.എം. കണ്ണൂര്‍ സ്വദേശിയായ മിര്‍ഷാദ് തന്റെ കരിയര്‍ ആരംഭിക്കുന്നത് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ സെയ...