Monday, November 25Success stories that matter
Shadow

സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

0 0

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് തുടക്കം കുറിച്ചു. ഈ പോളിസി ഇന്ത്യയില്‍ എവിടെയും രൂ. 1 ലക്ഷം മുതല്‍ രൂ. 5 ലക്ഷം വരെ ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ നല്‍കുന്നു.

”ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അവതരണം സ്വാഗതാര്‍ഹമാണ്, കാരണം ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന പ്രീമിയത്തില്‍ സാമാന്യമായ പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള റെഗുലേറ്ററി ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എസ്ബിഐയുടെ വിശ്വസനീയമായ ബ്രാന്‍ഡ് നാമവും ഞങ്ങളുടെ നിസ്തുലമായ വിതരണ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്, ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ ഉല്‍പ്പന്നം വിജയകരമായി വിപണനം ചെയ്യാന്‍ ഞങ്ങള്‍ സജ്ജരായിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ വിതരണ ചാനലുകളിലൂടെയും ഈ ഉല്‍പ്പന്നം ലഭ്യമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ‘ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പുഷന്‍ മഹാപത്ര പറഞ്ഞു.

”ഈ ഉല്‍പ്പന്നത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ആരോഗ്യ പ്രീമിയര്‍, ആരോഗ്യ പ്ലസ്, ആരോഗ്യ ടോപ്പ് അപ്പ് എന്നിങ്ങനെയുള്ള ഞങ്ങളുടെ മറ്റ് ഹെല്‍ത്ത് പ്ലാനുകളെപ്പോലെ എസ്ബിഐ ജനറലിന്റെ ഹെല്‍ത്ത് ബൊക്കെയില്‍ ആരോഗ്യ സഞ്ജീവനിയെ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരും ആവേശഭരിതരുമാണ്. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ്-19 ന്റെ ആശുപത്രി ചികിത്സാ ചെലവ് ആരോഗ്യ സഞ്ജീവനി വഹിക്കുന്നതാണ്, ഇത് പോലുള്ള സമയങ്ങളില്‍ മിതമായ നിരക്കില്‍ ആരോഗ്യ പരിരക്ഷ കൂടുതല്‍ പ്രാപ്യമാക്കാന്‍ ഇത് സഹായിക്കും.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *