സാധരണ ഗ്ലാസിനേക്കാളും അഞ്ച് മടങ്ങ് ശക്തിയുള്ള ടഫന്‍ഡ് ഗ്ലാസ് വിപണിയിലെ മുന്‍നിര സംരംഭമായ ട്രൂടഫിന്റെ സരഥിയാണ് മക്ബൂല്‍ റഹ്‌മന്‍. തന്റെ ഗ്ലാസ് സംരംഭത്തിന്റെ വേറിട്ട ബിസിനസ് രീതികളെക്കുറിച്ച് അദ്ദേഹം വിജയഗാഥയോട് സംസാരിക്കുന്നു. അഥവാ പൊട്ടിയാലും ചെറിയ സ്‌ക്രാച്ചുകള്‍ മാത്രമേ വരൂ, അപകടങ്ങളുണ്ടാകില്ല എന്നതാണ് ഈ ഗ്ലാസിന്റെ പ്രത്യേകതയെന്ന് മക്ബൂല്‍ ചൂണ്ടിക്കാട്ടുന്നു….
………………………………..
പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് വാതിലില്‍ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ബാങ്കിനുള്ളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ ഗ്ലാസ് വാതിലില്‍ സ്ത്രീ ശക്തിയായി ഇടിക്കുകയും വാതില്‍ തകര്‍ന്ന് പൊട്ടിയ ചില്ലുകള്‍ ശരീരത്തിലേക്ക് തുളച്ചുകയറുകയുമായിരുന്നു. അങ്ങനെയായിരുന്നു മരണം.
ഗ്ലാസ് ചുവരുകള്‍ നിങ്ങള്‍ നിരവധി ഓഫീസുകളില്‍ കണ്ടുകാണും. മാളുകളിലുമുണ്ടാകും. എന്നാല്‍ പണ്ട് പണിത ഓഫീസുകളിലെ പഴയ രീതികളിലുള്ള ഗ്ലാസുകളാണ് മുകളില്‍ പറഞ്ഞ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
്‌വ്യവസായിക അടിസ്ഥാനത്തില്‍ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതമായ ടഫന്‍ഡ് ഗ്ലാസുകളാണ്. ഈ മേഖലയില്‍ ബിസിനസ് പടുത്തുയര്‍ത്തി മുന്നേറുന്ന കഥയാണ് ട്രൂടഫ് കമ്പനിയുടെ സാരഥി മക്ബൂല്‍ റഹ്‌മാന്റേത്.
കുറഞ്ഞ ഗുണനിലവാരമുള്ള ഗ്ലാസ് ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. ആര്‍ക്കിടെക്റ്റ് ലെവലിലും കോണ്‍ട്രാക്റ്റ് ലെവലിലുമെല്ലാം നമ്മുടേത് പോലുള്ള ഗ്ലാസ് തന്നെയാണ് നിര്‍ദേശിക്കുക. ടഫന്‍ഡ് ഗ്ലാസുകളാണ് പുതിയ കമ്പനികളെല്ലാം ഉപയോഗിക്കുന്നത്. 3-4 വര്‍ഷമായി മിക്കവരും തിക്ക്‌നെസ് കൂടുതലുള്ള ഇത്തരത്തിലെ ഗ്ലാസുകളാണ് ഉപയോഗിച്ചു വരുന്നത്-ട്രൂടഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ കൂടിയായ മക്ബൂല്‍ റഹ്‌മാന്‍ പറയുന്നു.
പണ്ടുള്ള ബില്‍ഡിംഗില്‍ പലരും മാറ്റം വരുത്തിക്കാണില്ല. അതാണ് നേരത്തെ പറഞ്ഞ പോലുള്ള അപകടങ്ങളുണ്ടാകാന്‍ കാരണം. ടഫന്‍ഡ് ഗ്ലാസണെങ്കില്‍ സാധാരണ ഗ്ലാസിനേക്കാളും അഞ്ച് മടങ്ങ് ശക്തമായിരിക്കും. അഥവാ പൊട്ടിയാലും ചെറിയ സ്‌ക്രാച്ചുകള്‍ മാത്രമേ വരൂ. അപകടം സംഭവിക്കില്ല-അദ്ദേഹം പറയുന്നു.
ടഫന്‍ഡ് ഗ്ലാസുകളുണ്ടാക്കുന്ന ഫാക്റ്ററിയാണ് മക്ബൂലിന്റെ സംരംഭം. അസംസ്‌കൃത വസ്തുക്കളുടെ ക്വാളിറ്റി മുതല്‍ പ്രൊഡക്ഷന്‍ വരെയുള്ള കര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു ഇവര്‍.
റോ മെറ്റീരിയിലിന് സിന്‍ക്രുമിന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. വെറെ ഇറക്കുമതി ചെയ്ത വസ്തുക്കളൊന്നും ഉപയോഗിക്കാറില്ല. കേരളത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐയുള്ള ഏക കമ്പനിയാണ് ഞങ്ങളുടേത്. മെഷിനറി മുതല്‍ പ്രൊഡക്ഷന്‍ രീതികള്‍ വരെ ചെക്ക് ചെയ്താണ് ഐഎസ്‌ഐ നല്‍കുക. ഓരോ പ്രൊഡക്റ്റും സാംപിള്‍ ചെയ്ത് ചെക്ക് ചെയ്താണ് ഐഎസ്‌ഐ നല്‍കുക-മക്ബൂല്‍ പറയുന്നു.
ഒരുപാട് കമ്പനികള്‍ ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വ്യാവസായികാടിസ്ഥാനത്തില്‍ ഇപ്പോള്‍ ടഫന്‍ ഗ്ലാസുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. ലാമിനേറ്റഡ് ഗ്ലാസുകളുമുണ്ട്. ഫ്‌ളോറില്‍ ഉപയോഗിക്കുന്നത്, റൂഫിലുപയോഗിക്കുന്നത് അങ്ങനെ. ഒരു ഗ്ലാസ് പൊട്ടിയാലും താഴേക്ക് വരരുത് എന്നതാണ് ഇപ്പോഴത്തെ സുരക്ഷാ മാനദണ്ഡം.
ഗ്രില്‍ ഇല്ലാതെ പണിയുടെ വീടുകളില്‍ ലാമിനേറ്റഡ് ഗ്ലാസുകളുപയോഗിക്കാറുണ്ട്. മാളുകളിലൊക്കെ ഇത് കാണാം. സ്‌റ്റെയേഴ്‌സിനും പലരും ഗ്ലാസ് ഉപയോഗിക്കാറുണ്ട്. ഇത്തരം ഗ്ലാസുകള്‍ ഡബിള്‍ ലെയറാണ്. നല്ല സുരക്ഷയാണ്. ധൈര്യമായിട്ട് നില്‍ക്കാം. ചൈനയിലെല്ലാം പാലങ്ങള്‍ വരെ ലാമിനേറ്റഡ് ഗ്ലാസിലുണ്ടാക്കുന്നു. മുകളിലെ ലെയര്‍ പൊട്ടിയലും താഴെ മറ്റു ലെയറുകളുണ്ട്-അദ്ദേഹം വിശദമാക്കുന്നു.
കേരളത്തില്‍ എട്ടോളം ഗ്ലാസ് പ്ലാന്റുകളുണ്ട്. എന്നാല്‍ ഐഎസ്‌ഐ ഉള്ളത് ട്രൂടഫിന് മാത്രമാണ്. പാലക്കാടുള്ള ഇവരുടെ ഫാക്റ്ററിയില്‍ ഉപയോഗിക്കുന്ന ക്രെയിന്‍ മുതല്‍ എല്ലാ മെഷിനറികളും ഒന്നുകില്‍ ഫുള്ളി ഓട്ടോമാറ്റിക്കോ സെമി ഓട്ടോമാറ്റിക്കോ ആണ്.
കേരളത്തിന് പുറത്തും വിപണി
കേരളത്തിനകത്തും കര്‍ണാടക തമിഴ്‌നാട് വിപണികളിലും ട്രൂടഫിന് മികച്ച സാന്നിധ്യമുണ്ട്. നിലവില്‍ ംസ്ഥാനത്ത് ഏകദേശം 20 ശതമനത്തോളം വിപണി വിഹിതം കൈയാളുന്നു ഇവര്‍.
ഗ്ലാസിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ റെഫര്‍ ചെയ്യുന്നത് ആര്‍ക്കിടെക്റ്റുകളാണെന്ന് മക്ബൂല്‍ പറയുന്നു. കേരളത്തില്‍ വലിയ വീടുകളിലെല്ലാം ഇപ്പോള്‍ ഒരുപാട് ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്.
15 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു മക്ബൂല്‍ റഹ്‌മാന്‍. ട്രേഡിങ്ങും ഹോള്‍സെയിലും എല്ലാമുണ്ട്. ഗ്ലാസ് ഇന്‍ഡസ്ട്രിയിലെ മറ്റ് രണ്ട് പേരുമായി ചേര്‍ന്നാണ് ട്രൂടഫ് സംരംഭത്തിന് തുടക്കമിടത്. മലപ്പുറത്ത് ഷമീര്‍ എന്ന സംരംഭകനാണ് ബിസിനസ് ചെയ്യുന്നത്. കോഴിക്കാട് ഷിക്കിള്‍ കുമാറിനോടൊപ്പം ഷാജ്, കുഞ്ഞമു എന്നിവരുമുണ്ട്.
വര്‍ണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും മാനേജിംഗ് ഡയറക്റ്റര്‍ മക്ബൂല്‍ റഹ്‌മാനാണ്.