കോവിഡ് കാലത്തെ ബിസിനസ് പ്രതിസന്ധിക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് പോകുകയാണ് ഓറിയല്‍ ഇമാറ. കേരളത്തിലെ ബിസിനസ് സാഹചര്യത്തെ കുറിച്ചും സോപ്പ് പോലൊരു ഉല്‍പ്പന്നത്തിന്റെ പ്രസക്തിയെ കുറിച്ചും ഓറിയല്‍ ഇമാറയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സി വിജയഗാഥയോട് സംസാരിക്കുന്നു
…………………………………..
രാജ്യത്തെമ്പാടുമുള്ള അനേകം ബിസിനസുകളെ കോവിഡ് കടുത്ത പ്രതിസന്ധിയിലാക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലും ജീവനക്കാരെ സംരക്ഷിച്ച് അതിജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. സോപ്പ് പോലെ കോവിഡ് കാലത്ത് ഏറ്റവും പ്രസക്തമായ ഒരുല്‍പ്പന്നം പുറത്തിറക്കുന്ന സ്ഥാപനമാണെങ്കില്‍ ഉത്തരവാദിത്തം കൂടുകയും ചെയ്യുന്നു.
കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന പദ്ധതിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭവും അതിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സിയും പ്രാവര്‍ത്തികമാക്കുന്നത്. ഇലാറിയ, അവന്തിക ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ഇവരുടെ പ്രീമിയം സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടാനും സാധിച്ചിട്ടുണ്ട്.
കോവിഡിന് ശേഷം പുതിയ രീതികള്‍
കോവിഡിന് മുമ്പ് ചെയ്തുകൊണ്ടിരുന്ന മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളില്ലെല്ലാം ഇപ്പോള്‍ മാറ്റം വരുത്തിയെന്ന് ജാബിര്‍ പറയുന്നു. കൊറോണയ്ക്ക് ശേഷം വ്യത്യസ്ത മാര്‍ക്കറ്റിംഗ് രീതിയാണ് അവലംബിക്കുന്നത്. ജീവനക്കാരെ കൂടി സംരക്ഷിച്ച് സ്ഥാപനം നിലനിര്‍ത്താനാണ് ലോക്ക്ഡൗണ്‍ കാലത്തുള്‍പ്പടെ ചെയ്തു പോന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉല്‍പ്പാദനം കുറച്ചില്ല
ലോക്ക്ഡൗണ്‍കാലത്ത് അവശ്യസാധനങ്ങളുടെ വിതരണം പ്രശ്‌നമല്ലാതിരുന്നതുകൊണ്ട് ഓറിയല്‍ ഉല്‍പ്പാദനത്തില്‍ സജീവമായിരുന്നു. എല്ലാവര്‍ക്കും പ്രൊഡക്റ്റ് എത്തിച്ചിരുന്നു.
നമ്മള്‍ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കേണ്ട കാലമാണിത്. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കണം
ഉല്‍പ്പാദനം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് ജാബിര്‍ പറയുന്നു. ജീവനക്കാരെ കൊണ്ടുവരാന്‍ പ്രത്യേക വണ്ടികളെല്ലാം വച്ചിട്ടായിരുന്നു ലോക്ക്ഡൗണ്‍ സമയത്ത് സംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. കുറേ പേരെ വര്‍ക്ക് ഫ്രം ഹോം എന്ന നിലയില്‍ സജ്ജീകരിച്ചു.
ബിസിനസുകാര്‍ക്ക് ഉത്തരവാദിത്തം കൂടുന്നു
പ്രതിസന്ധി സമയങ്ങളില്‍ കമ്പനിയിലെ ജീവനക്കാരെ തിരിഞ്ഞു നോക്കാത്ത സമീപനമാണ് പല മാനേജ്‌മെന്റുകളും അനുവര്‍ത്തിക്കുന്നത്. അത് കേരളം കാണുകയും ചെയ്തു. എന്നാല്‍ കോവിഡ് പോലുള്ള പ്രതിസന്ധി സമയങ്ങളിലാണ് ബിസിനസുകാര്‍ തങ്ങളുടെ നേതൃത്വ പാടവം പുറത്തിറക്കേണ്ടതെന്ന് ജാബിര്‍ പറയുന്നു. പൂര്‍ണമായും ജീവനക്കാരുടെ കൂടെ നില്‍ക്കേണ്ട സമയമാണിത്.
നമ്മള്‍ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കേണ്ട കാലമാണിത്. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കണം. എല്ലാത്തിനെയും അതിജീവിക്കാന്‍ നമ്മള്‍ തന്നെ നേരിട്ട് ഫീല്‍ഡിലിറങ്ങണം. അങ്ങനെയാണ് ഞാനും ഇടപെട്ടത്-ജാബിര്‍ വ്യക്തമാക്കുന്നു.
കോവിഡ് വരുത്തിയ മാറ്റങ്ങള്‍
സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ മാറിയെന്നതാണ് കൊറോണ കാലത്ത് കണ്ടത്. നമ്മള്‍ക്ക് പല കാര്യങ്ങളും ഫോണില്‍ കൂടെയോ വിഡിയോ കോളിലൂടെ ചെയ്യാന്‍ പറ്റുന്ന സംവിധാനങ്ങളുണ്ടായിരുന്നു. അതിന് പകരം ഫ്‌ളൈറ്റില്‍ പോയി കാര്യങ്ങള്‍ ചെയ്യുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. മുമ്പും ഇതേ സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും മാറാനുള്ള മനസില്ലായിരുന്നു നമുക്ക്. ഇപ്പോള്‍ ആ മാറ്റം സംഭവിച്ചു-അദ്ദേഹം വിശദമാക്കുന്നു.
സര്‍ക്കാരിന്റേത് മികച്ച പ്രവര്‍ത്തനം
കോവിഡ് പ്രതിസന്ധിക്കിടയിലും കേരള സര്‍ക്കാര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജാബിര്‍ പറയുന്നു. ബിസിനസിനെ കുറിച്ച് സംസാരിക്കാനുള്ള സാഹചര്യം ഇവിടെയുണ്ടായതുപോലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായാണ് എന്ന് ഞാന്‍ കരുതുന്നു. സര്‍ക്കാര്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ബിസിനസുകാര്‍ക്ക് ബിസിനസിനെ പറ്റി സംസാരിക്കാന്‍ പോലും പറ്റുന്ന അവസ്ഥയല്ല. ആദ്യം ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് അവര്‍ കരുതുന്നത്.
പലിശ ഒഴിവാക്കണം
മൊറട്ടോറിയം ഒരുപാട് പേര്‍ക്ക് ഗുണം തന്നെയാണ്. പക്ഷേ ഇതിലുള്ളൊരു വിഷയം പലിശയാണ്. അതെന്തായാലും അടയ്ക്കണമല്ലോ. ബിസിനസിനെ സംബന്ധിച്ചിടത്തോളവും വ്യക്തികളെ സംബന്ധിച്ചിടത്തോളവും അതൊരു പ്രശ്‌നമാണ്. പലിശ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം-ജാബിര്‍ പറയുന്നു.
സോപ്പിന് പ്രസക്തിയേറുന്നു
സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്‌കിന്നിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോപ്പിന് ആ പ്രശ്‌നം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ കൊറോണ കാലത്തെ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി സോപ്പിന് കൂടുതല്‍ ആവശ്യകതയുണ്ടാകുമെന്നത് ഓറിയല്‍ പോലുള്ള സംരംഭങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്.
കെമിക്കല്‍ കണ്ടന്റ് കുറവായതിനാല്‍ ശുചിത്വത്തിന് ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന വസ്തു സോപ്പായിരിക്കുമെന്നത് ഇത്തരം സംരംഭങ്ങളുടെ ബിസിനസ് സാധ്യതകളും കൂട്ടുന്നു.
ഓറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കേരളത്തിലെ വിതരണത്തിന് പുറമെ ഖത്തറിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഇരുപത്തഞ്ചോളം ഡിസ്ട്രിബ്യൂട്ടര്‍മാരാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. താലൂക്ക് അടിസ്ഥാനത്തിലാണ് വിതരണക്കാരെ നിയമിക്കുന്നത്. ഒഴിവുള്ള സ്ഥലങ്ങളില്‍ വിതരണക്കാരെ പുതിയതായി നിയമിക്കാനുള്ള നീക്കവും ഓറിയല്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്.
ഡിസ്ട്രിബ്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്, 9072658300.